ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ പഴകിയ ഉത്പന്നം നൽകി ഭക്ഷ്യ വിഷബാധ ഉണ്ടായാൽ 3,000 മുതൽ 30,000 റിയാൽ വരെ പിഴ

റിയാദ്: സൗദിയിൽ പഴകിയ ഉത്പന്നം നൽകി ഭക്ഷ്യ വിഷബാധ ഉണ്ടായാൽ വൻ പിഴ. ഭക്ഷ്യവിതരണ നിയമങ്ങൾ പാലിക്കാത്ത ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയായിരിക്കും സ്വീകരിക്കുക. ഭക്ഷ്യ വിഷബാധ മൂലം ജീവ ഹാനി സംഭവിക്കുന്ന സാഹചര്യത്തിൽ അത്തരം കേസുകൾ പബ്ലിക് പ്രോസിക്യൂഷനായിരിക്കും കൈകാര്യം ചെയ്യുക. കിച്ചൺ, റെസ്റ്റോറന്റ്, സെയിൽസ് ഔട്ലെറ്റുകൾ എന്നിവയിൽ നിന്നാണ് ഭക്ഷ്യ വിഷബാധ കണ്ടെത്തിയതെങ്കിൽ 3,000 മുതൽ 30,000 റിയാൽ വരെ പിഴ ഈടാക്കും. ഭക്ഷ്യ വിഷബാധ ഏൽക്കുന്ന ആളുകളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും പിഴ.വെയർ ഹൗസുകൾ, […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഈ വർഷത്തെ റമദാൻ-ഈദ് ഓഫർ ഫെബ്രുവരി 9 ന് ആരംഭിക്കും

സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഈ വർഷത്തെ റമദാൻ-ഈദ് ഡിസ്‌കൗണ്ട് ഓഫറുകൾ ഷഅബാൻ 10 (ഫെബ്രുവരി 9) ന് ആരംഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചു. നേരത്തെയുള്ള ഷോപ്പിംഗിനെ പ്രോത്സാഹിപ്പിക്കുന്നതിനും അവസാന നിമിഷത്തെ ഷോപ്പിംഗ് തിരക്ക് ഒഴിവാക്കുന്നതിനുമായി സീസണൽ ഡിസ്‌കൗണ്ട് ശവ്വാൽ 5 (ഏപ്രിൽ 3) വരെ തുടരും. വാണിജ്യ സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്‌റ്റോറുകൾക്കും ഡിസ്‌കൗണ്ട് ലൈസൻസുകൾക്കായി ഇപ്പോൾ sales.mc.gov.sa എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഇത് സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്റ്റോറുകൾക്കും എളുപ്പത്തിൽ ലൈസൻസുകൾ നേടാനും പ്രിൻ്റ് ചെയ്യാനും ഉപഭോക്താവിനെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ബഹ്‌റൈനില്‍ സിസ്റ്റം തകരാറിലായി, കിംഗ് ഫഹദ് കോസ്‌വേയില്‍ കടുത്ത തിരക്ക്

ദമാം : ബഹ്‌റൈനില്‍ സിസ്റ്റം നിശ്ചലമായതിനെ തുടര്‍ന്ന് സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയില്‍ അഭൂതപൂര്‍വമായ തിരക്ക്. ഗവണ്‍മെന്റ് ആപ്ലിക്കേഷനുകള്‍ക്കായുള്ള നാഷണല്‍ പോര്‍ട്ടല്‍ ഉള്‍പ്പെടെ വിവിധ ചാനലുകളിലെ എല്ലാ ഇലക്‌ട്രോണിക് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ബഹ്റൈനിലെ ഇ-ഗവണ്‍മെന്റ് അതോറിറ്റി അറിയിച്ചു. സേവനങ്ങള്‍ മെച്ചപ്പെടുത്താനും കാര്യക്ഷമത വര്‍ധിപ്പിക്കാനും അതോറിറ്റി നടത്തുന്ന അറ്റകുറ്റപ്പണികളും അപ്ഡേറ്റ് ജോലികളും മൂലമാണ് ഇലക്‌ട്രോണിക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. എത്രയും വേഗം സിസ്റ്റങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചുവരികയാണെന്ന് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കോസ്‌വേയുടെ പ്രവേശന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ബലി മാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ പദ്ധതിയായ അദാഹി സേവനം 125 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതി

ജിദ്ദ – ഹജ് കാലത്ത് ബലി മാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ പദ്ധതിയായ അദാഹി സേവനം 125 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മക്ക റോയല്‍ കമ്മീഷനു കീഴിലെ അദാഹി പദ്ധതി മൂന്നു പങ്കാളിത്ത ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. ബലി കൂപ്പണുകള്‍ വിപണനം ചെയ്യാനും വില്‍ക്കാനും നുസുക് പ്ലാറ്റ്‌ഫോമുമായാണ് കരാറുകളില്‍ ഒന്ന് ഒപ്പുവെച്ചത്. പദ്ധതി സേവനം സൗദി അറേബ്യയില്‍ എല്ലാ പ്രവിശ്യകളിലും എത്തിക്കാന്‍ ഗൈസ് ചാരിറ്റബിള്‍ സൊസൈറ്റിയുമായും ആഭ്യന്തര ഹജ് തീര്‍ഥാടകരില്‍ പദ്ധതി സേവനം എളുപ്പത്തില്‍ എത്തിക്കാന്‍ ആഭ്യന്തര ഹജ് സര്‍വീസ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയ; ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കരുതെന്ന് സൗദി മുന്നറിയിപ്പ്

റിയാദ്: ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി.ഉല്‍പ്പന്നം ലബോറട്ടറിയില്‍ പരിശോധന നടത്തിയപ്പോള്‍ ലിസ്റ്റീരിയ മോണോസൈറ്റോജെനുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഉല്‍പ്പന്നം കഴിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. എസ്എഫ്ഡിഎ പ്രസ്താവനയില്‍ പറഞ്ഞു. 2-3 കിലോ പാക്കറ്റുകളിലാണ് ബാക്ടീരിയ കണ്ടെത്തിയത്. ഉപഭോക്താക്കള്‍ക്ക് ഈ ഉല്‍പന്നം കഴിക്കുന്നത് ഒഴിവാക്കാനും നീക്കം ചെയ്യാനും അധികൃതര്‍ ആവശ്യപ്പെട്ടു.വിപണിയില്‍ നിന്ന് ഉല്‍പ്പന്നം പിന്‍വലിക്കല്‍, ഇറക്കുമതി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കുട്ടികൾക്ക് അമിതമായ അളവിൽ പാരസെറ്റാമോൾ നൽകുന്നതിനെതിരെ സൗദി ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്

കുട്ടികൾക്ക് പാരസെറ്റമോൾ നൽകുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സുരക്ഷക്കും മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ട് അതോറിറ്റി പ്രസിദ്ധീകരിച്ച ബോധവൽക്കരണ ഇൻഫോഗ്രാഫിക്കിലാണ് ഈ മുന്നറിയിപ്പ് നൽകിയത്. അമിതമായ അളവിൽ കുട്ടികൾക്ക് പാരസെറ്റമോൾ നൽകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. മരുന്നുകൾ ഉപയോഗിക്കുമ്പോൾ ശരിയായ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെയാണ് കുട്ടികളുടെ സുരക്ഷ ആരംഭിക്കുന്നതെന്ന് അതോറിറ്റി പറഞ്ഞു.Royal family tours ഡോക്ട്ടറുടെ നിർദ്ദേശമില്ലാതെ പാരസെറ്റമോൾ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ എസ്.ടി.സി കമ്പനിക്ക് കീഴില്‍ ബാങ്ക് ആരംഭിക്കാന്‍ അനുമതി നല്‍കി സെന്‍ട്രല്‍ ബാങ്ക്

ജിദ്ദ – സൗദി ദേശീയ ടെലികോം കമ്പനിയായ സൗദി ടെലികോമിനു കീഴിലെ ബാങ്ക് രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. എസ്.ടി.സി ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നോ-ഒബ്ജക്ഷന്‍ നല്‍കിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ബാങ്കിംഗ് മേഖലയുടെയും സൗദി സമ്പദ്‌വ്യവസ്ഥയുടെയും ശക്തിയും ഈടും ആകര്‍ഷണീയതയും പ്രതിഫലിപ്പിക്കുന്ന നിലക്ക് ധനമേഖലയുടെ സ്ഥിരതയെ പിന്തുണക്കുക, ധനമേഖലയില്‍ വിശ്വാസം വര്‍ധിപ്പിക്കുക, ബാങ്കിംഗ് മേഖലയിലെ സാമ്പത്തിക വളര്‍ച്ചയെയും മത്സരത്തെയും പിന്തുണക്കുക എന്നിവ ഉന്നമിട്ടുള്ള സൗദി സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് എസ്.ടി.സി ബാങ്കിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ശരിയായ രീതിയിൽ ത്വവാഫ് ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: തീർത്ഥാടകർ ശരിയായ രീതിയിൽ ത്വവാഫ് ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. തവാഫ് ചെയ്യാൻ പ്രത്യേക ചട്ടങ്ങൾ ഉണ്ട്. അവ പാലിക്കുമ്പോഴാണ് പ്രതിഫലവും പുണ്യവുമെല്ലാം കൈവരുന്നത്. ത്വവാഫ് ചെയ്യുമ്പോൾ കഅബ തീർത്ഥാടകന്റെ ഇടത് വശത്തായിരിക്കണം. ഹജറുൽ അസ് വദിനോട് നേരെയുള്ള സ്ഥാനത്ത് നിന്നായിരിക്കണം ത്വവാഫ് ആരംഭിക്കേണ്ടത്. ത്വവാഫ് ആരംഭിക്കുമ്പോൾ “ബിസ്മില്ലാഹി വല്ലാഹു അക്ബർ” എന്ന് ചൊല്ലണം. ത്വവാഫ് ഏഴ് പ്രദക്ഷിണമാണ്. ഏഴാമത്തെ പ്രദക്ഷിണം ഹജറുൽ അസ് വദിന്റെ നേരെ എത്തുമ്പോൾ ത്വവാഫ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദയിൽ അനധികൃതമായി വൻതോതിൽ സമൂസ ലീഫ് നിർമ്മിച്ചിരുന്ന ഫാക്ടറി അധികൃതർ അടച്ചു പൂട്ടി

ജിദ്ദയിലെ അൽവഹയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന  സമൂസ ലീഫ് നിർമ്മാണ കേന്ദ്രം മുനിസിപ്പാലിറ്റി അധികൃതർ കണ്ടെത്തി അടച്ചു പൂട്ടി. റമദാൻ മുന്നിൽ കണ്ട് വൻതോതിൽ സമൂസ ലീഫ് നിർമ്മിച്ചിരുന്ന ലൈസൻസ് ഇല്ലാത്ത ഈ കേന്ദ്രത്തിൽ നിന്നും 2.7 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ പിടികൂടി. മാലിന്യം കുമിഞ്ഞുകൂടൽ, കേടായതും മലിനമായതുമായ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഭക്ഷണസാധനങ്ങൾ നിലത്ത് സംഭരിക്കുക, പ്രാണികളുടെ സാനിധ്യം, എയർ കർട്ടണുകളുടെ അഭാവം, വൃത്തിഹീനമായി ഭക്ഷണങ്ങൾ സംഭരിക്കുക തുടങ്ങിയ ലംഘനങ്ങളും കണ്ടെത്തി. ഇതിന്ന് പുറമെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഡെലിവറി സേവനം ആരംഭിക്കാന്‍ അമേരിക്കന്‍ കമ്പനിക്ക്  ലൈസന്‍സ്

ജിദ്ദ – സൗദിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഡെലിവറി സേവനം ആരംഭിക്കാന്‍ അമേരിക്കന്‍ കമ്പനിക്ക് ഔദ്യോഗിക വകുപ്പുകളില്‍ നിന്ന് ലൈസന്‍സ് ലഭിച്ചു. രാജ്യത്ത് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഡെലിവറി സേവനത്തിന് അനുവദിക്കുന്ന ആദ്യ ലൈസന്‍സ് ആണിത്. ഈ വര്‍ഷം അവസാന പാദത്തില്‍ അമേരിക്കന്‍ കമ്പനി സൗദിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഡെലിവറി സേവനം ആരംഭിക്കുമെന്നാണ് കരുതുന്നത്. നഗരങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഡെലിവറി സംവിധാനം വികസിപ്പിച്ച അമേരിക്കന്‍ കമ്പനിയായ മാറ്റര്‍നെറ്റിന് ആണ് പുതിയ സേവനം ആരംഭിക്കാന്‍ സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ഔദ്യോഗികാനുമതി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മരുഭൂമിയുടെ സ്വപ്നം: മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ആഡംബര ട്രെയിന്‍ സൗദിയില്‍ ആരംഭിക്കുന്നു

റിയാദ് – ലക്ഷ്വറി യാത്ര ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സൗദിയില്‍ ഫൈവ് സ്റ്റാര്‍ ട്രെയിന്‍ സര്‍വീസ് വരുന്നു. മധ്യപൗരസ്ത്യദേശത്തെ ആദ്യത്തെ പഞ്ചനക്ഷത്ര ട്രെയിനായ ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് (മരുഭൂമിയുടെ സ്വപ്നം) ട്രെയിനിന്റെ അന്തിമ രൂപകല്‍പനകള്‍ പൂര്‍ത്തിയാക്കിയതായി സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചു. സമകാലിക ആഡംബരത്തിന്റെയും രാജ്യത്തിന്റെ സാംസ്‌കാരിക സ്വത്വത്തിന്റെയും സവിശേഷമായ സമന്വയമായ ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് ട്രെയിന്‍ അന്തിമ രൂപകല്‍പനകള്‍ പൂര്‍ത്തിയായതായി ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചത്. ആഗോള ലോജിസ്റ്റിക്‌സ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നെയ്മർമായുള്ള കരാർ അവസാനിപ്പിച്ചതായി അൽ ഹിലാൽ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

റിയാദ്: ബ്രസീൽ താരം നെയ്മർ ഡാ സിൽവയുമായുള്ള കരാർ അവസാനിപ്പിച്ചതായി അൽ ഹിലാൽ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. “പരസ്പര സമ്മതത്തോടെ കരാർ ബന്ധം അവസാനിപ്പിക്കാൻ അൽ-ഹിലാലും നെയ്മറും സമ്മതിക്കുന്നു, കളിക്കാരന് ആശംസകൾ.” ക്ലബിൻ്റെ അക്കൗണ്ട് അറിയിച്ചു. 2023-ൽ അൽ ഹിലാലിനൊപ്പം ചേർന്നതിനുശേഷം നെയ്മറിന് നിരവധി തവണ പരിക്കുകൾ സംഭവിച്ചിരുന്നു, അത് കൊണ്ട് തന്നെ ടീമിനൊപ്പം 7 മത്സരങ്ങളിൽ മാത്രമാണ് പങ്കെടുത്തത്. അതേ സമയം ബ്രസീലിയൻ ക്ലബ്ബായ സാൻ്റോസിലേക്ക് മടങ്ങാനുള്ള നീക്കത്തിലാണ് നെയ്മർ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റൗളാ ശരീഫ് സന്ദർശനം സാധ്യമാകുന്ന പുതിയ സേവനവുമായി നുസുക്

മദീന: ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നുസുക് ആപ് പുതിയ രണ്ട് സേവനങ്ങൾ കൂടി കൂട്ടിച്ചേർത്തു. മസ്ജിദുന്നബവിക്ക് സമീപത്തുള്ള ആളുകൾക്ക് ആവർത്തിച്ച് റൗളാ ശരീഫ് പ്രവേശനം സാധ്യമാക്കുന്നതാണ് ഇതിൽ ഒരു സേവനം. ഇത് റൗളയിലെ ശേഷിക്ക് അനുസൃതമായിട്ടായിരിക്കും. മറ്റൊരു സേവനം വെയിറ്റിംഗ് ലിസ്റ്റാണ്. റൗളാ പ്രവേശനത്തിനു റിസർവേഷനുകൾ ലഭ്യമല്ലെങ്കിൽ, സന്ദർശകനു വെയിറ്റിംഗ് ലിസ്റ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയും റിസർവേഷൻ കൺഫേം ആയാൽ നോട്ടിഫിക്കേഷം ലഭിക്കുകയും ചെയ്യും. നേരത്തെ നുസുക് വഴി റിസർവ് ചെയ്ത് റൗള സന്ദർശിച്ചാൽ പിന്നീട് ആ […]

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഉംറ നിര്‍വഹിക്കുമ്പോള്‍ വിശ്വാസികള്‍ മാസ്‌ക് ധരിക്കണമെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം

റിയാദ്: ഉംറ നിര്‍വഹിക്കുമ്പോള്‍ വിശ്വാസികള്‍ മാസ്‌ക് ധരിക്കണമെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമാണിത്. ഇക്കാര്യത്തില്‍ എല്ലാവരും ബോധവാന്മാരാകണം. അണുബാധയും ശ്വസന രോഗങ്ങളുടെ വ്യാപനവും ഇതുവഴി തടയാനാകും. സുരക്ഷിതമായ ഉംറ തീര്‍ഥാടനം യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരും സഹകരിക്കണം. മന്ത്രാലയം ഓര്‍മിപ്പിച്ചു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്കയിലെയും മദീനയിലെയും റിയല്‍ എസ്‌റ്റേറ്റ് കമ്പനികളില്‍ വിദേശികള്‍ക്ക് നിക്ഷേപാനുമതി

ജിദ്ദ – മക്ക, മദീന നഗരപരിധികളില്‍ റിയല്‍ എസ്റ്റേറ്റുകള്‍ സ്വന്തമായുള്ള, സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്താന്‍ വിദേശികള്‍ക്ക് അനുമതി. ഇത് ഇന്നു മുതല്‍ നിലവില്‍ വന്നതായി സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു. ഇതുവരെ മക്ക, മദീന നഗരപരിധികളില്‍ റിയല്‍ എസ്റ്റേറ്റുകള്‍ സ്വന്തമായുള്ള കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിദേശികള്‍ക്ക് വിലക്കുണ്ടായിരുന്നു. ഇത് എടുത്തുകളയുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സൗദി ഓഹരി വിപണിയുടെ കാര്യക്ഷമത […]

error: Content is protected !!