ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ നിന്നുള്ള ഹജ്ജിന് അപേക്ഷ ക്ഷണിച്ചിട്ടില്ല- ഹജ് മന്ത്രാലയം

റിയാദ് : ആഭ്യന്തര ഹജ്ജിന് അപേക്ഷ ക്ഷണിച്ചിട്ടില്ലെന്ന് ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. സൗദിയിലെ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും ഹജ്ജ് ചെയ്യുന്നതിന് ഈ വര്‍ഷം അപേക്ഷ ക്ഷണിച്ചതായും പാക്കേജുകള്‍ പ്രഖ്യാപിച്ചതായും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്നും ശരിയായ വിവരങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, ഔദ്യോഗിക സാമൂഹിക മാധ്യമ എകൗണ്ട് എന്നിവയെ ആശ്രയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ജനുവരി എട്ടിന് ഹജ്ജ് സേവന പ്രദര്‍ശനവും ഉച്ചകോടിയും മക്കയില്‍ നടക്കും. ഫെബ്രുവരി 25നാണ് ഹാജിമാര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങളുടെ കരാറുകള്‍ പൂര്‍ത്തിയാവുകയെന്നും മന്ത്രാലയം അറിയിച്ചു.

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

കൗണ്ടറും ചെക്കൗട്ടുമില്ല, സാധനങ്ങള്‍ എടുത്തു പോകാം; മിഡില്‍ ഈസ്റ്റില്‍ ഇതാദ്യം

ദോഹ-ഖത്തറിലെ റീട്ടെയില്‍ ടെക്‌നോളജി രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി അല്‍ മീര കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി. സിയാറ്റില്‍ ആസ്ഥാനമായുള്ള ടെക് കമ്പനിയായ വീവുമായി സഹകരിച്ചാണ് അല്‍ മീര കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്.മിഡില്‍ ഈസ്റ്റിലും ആദ്യമായാണ് ഒരു റീട്ടെയിലര്‍ പരമ്പരാഗത കാര്‍ട്ടുകള്‍ക്ക് പകരമായി സ്മാര്‍ട്ട് ഷോപ്പിംഗ് കാര്‍ട്ടുകള്‍ അവതരിപ്പിക്കുന്നത്. ഇത് അല്‍ മീരയുടെ സമഗ്ര ഡിജിറ്റല്‍ പരിവര്‍ത്തന യാത്രയിലെ ഒരു അധിക ചുവടുവയ്പ്പാണ്. സൂക്ഷ്മമായ ഉപഭോക്തൃ പരിശോധനയ്ക്ക് ശേഷം സമീപഭാവിയില്‍ കൂടുതല്‍ ശാഖകളില്‍ ഏര്‍പ്പെടുത്തും.സ്മാര്‍ട്ട് കാര്‍ട്ടുകളുടെ പ്രാരംഭ […]

SAUDI ARABIA - സൗദി അറേബ്യ

സൗദി ടാക്‌സി നിയമാവലി ഭേദഗതികൾ 60 ദിവസത്തിനു ശേഷം പ്രാബല്യത്തിൽ വരും

ജിദ്ദ : സൗദി ടാക്‌സി, ഓൺലൈൻ ടാക്‌സി പ്രവർത്തനം ക്രമീകരിക്കുന്ന നിയമാവലിയിൽ ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രാലയം വലിയ തോതിൽ ഭേദഗതികൾ വരുത്തി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനു ശേഷം ഭേദഗതികൾ പ്രാബല്യത്തിൽ വരും. പൊതുഗതാഗത അതോറിറ്റിയുടെ അനുമതിയോടെ ടാക്‌സി, ഓൺലൈൻ ടാക്‌സി ലൈസൻസ് ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് മാറ്റാൻ അനുവദിക്കുന്നു എന്നതാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പരിഷ്‌കരിച്ച ഭേദഗതികളിൽ പ്രധാനം. ടാക്‌സി ലൈസൻസ് റദ്ദാക്കിയ ശേഷം കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനിൽ നിന്ന് ടാക്‌സി […]

QATAR - ഖത്തർ

ഖത്തറിൽ നാളെ മുതൽ പ്രീമിയം പെട്രോൾ വില കൂടും

ദോഹ : ഖത്തറിൽ നാളെ മുതൽ പ്രീമിയം പെട്രോൾ വില കൂടും. നാളെ മുതൽ പ്രീമിയം പെട്രോൾ ലിറ്ററിന് 5 ദിർഹം വർധിച്ച് 1.95 റിയാലാകും. സൂപ്പർ പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുമെന്നും ഖത്തർ എനർജി വ്യക്തമാക്കി. സൂപ്പർ പെട്രോൾ ലിറ്ററിന് 2.10 റിയാലും ഡീസൽ ലിറ്ററിന് 2.05 റിയാലുമാണ് നിലവിലെ വില.

error: Content is protected !!