രണ്ടര ട്രില്യൺ കവിഞ്ഞ് സൗദിയിലെ വിദേശ നിക്ഷേപം
ജിദ്ദ : കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തോടെ സൗദിയിലെ ആകെ വിദേശ നിക്ഷേപങ്ങൾ 2.517 ട്രില്യൺ റിയാലായി ഉയർന്നു. 2022 മൂന്നാം പാദാവസാനത്തിൽ ആകെ വിദേശ നിക്ഷേപങ്ങൾ 2.412 ട്രില്യൺ റിയാലായിരുന്നു.കഴിഞ്ഞ കൊല്ലം ആദ്യത്തെ ഒമ്പതു മാസത്തിനിടെ ആകെ 22.295 ബില്യൺ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് രാജ്യത്തെത്തിയത്. 2022 ൽ ഇതേകാലയളവിൽ ആകെ 22.355 ബില്യൺ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാൻ സൗദി അറേബ്യക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ രാജ്യത്തെത്തിയ നേരിട്ടുള്ള […]














