മൂന്നുമാസത്തിനിടെ സൗദിയിൽ അനുവദിച്ചത് 2,100 ലേറെ നിക്ഷേപ ലൈസൻസുകൾ
ജിദ്ദ : കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 2,100 ലേറെ നിക്ഷേപ ലൈസൻസുകൾ അനുവദിച്ചതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. ബിനാമി ബിസിനസുകളുടെ പദവി ശരിയാക്കാൻ പ്രഖ്യാപിച്ച ഇളവുകൾ പ്രകാരം അനുവദിച്ച നിക്ഷേപ ലൈസൻസുകൾ അകറ്റിനിർത്തിയാൽ 2022 മൂന്നാംപാദത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തിൽ അനുവദിച്ച വിദേശ നിക്ഷേപ ലൈസൻസുകളുടെ എണ്ണം 135 ശതമാനം തോതിൽ വർധിച്ചു. ആകർഷകമായ നിക്ഷേപ കേന്ദ്രം എന്നോണം സൗദി അറേബ്യയുടെ സ്ഥാനമാണ് നിക്ഷേപ ലൈസൻസുകളിലെ വളർച്ച പ്രതിഫലിപ്പിക്കുന്നതെന്ന് നിക്ഷേപ മന്ത്രാലയം പറഞ്ഞു.മൂന്നാംപാദത്തിൽ […]














