കണ്ണാടിയില്‍ ഒരു താഴികക്കുടം, വിശ്വാസികളെ ആകര്‍ഷിച്ച് ഷാര്‍ജയിലെ പള്ളി
ഷാര്‍ജ : ഷാര്‍ജയിലെ അല്‍ ദൈദിന്റെ പ്രവേശന കവാടത്തില്‍ ഈയിടെ അനാച്ഛാദനം ചെയ്ത മസ്ജിദിന്റെ താഴികക്കുടം ശ്രദ്ധേയമാകുന്നു. ഒരു ഗ്ലാസ് ബോള്‍ ആണ് താഴികക്കുടം. അതുല്യമായ വാസ്തുവിദ്യാ കൗശലത്തിന്റെ മകുടോദാഹരണമായ മസ്ജിദ് പൂര്‍ണമായും ഉദാരമതിയായ ഒരു മനുഷ്യസ്‌നേഹിയുടെ ചെലവില്‍ നിര്‍മ്മിച്ചതാണ്. മസ്ജിദ് ഇപ്പോഴും നിര്‍മ്മാണത്തിലാണ്, എന്നാല്‍ പദ്ധതിയുടെ ഒരു പ്രധാന ഭാഗം ഇതിനകം പൂര്‍ത്തിയായി. മസ്ജിദിന്റെ സമകാലിക ശൈലിയിലുള്ള മിനാരം വ്യതിരിക്തമായ സര്‍പ്പിളാകൃതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, അതിനോട് ചേര്‍ന്ന് ഗോളാകൃതിയിലുള്ള ഗ്ലാസ് ഘടനയുണ്ട്, അവിടെ ആരാധകര്‍ പ്രാര്‍ത്ഥനക്കായി […]














