സൗദിയില്‍ ഫ്ളാറ്റ് വാടക നാളെ മുതല്‍ ഉടമക്ക് നേരിട്ട് നല്‍കരുത്
റിയാദ്-സൗദിയില്‍ നാളെ മുതല്‍ കെട്ടിട വാടക ഉടമക്ക് നേരിട്ട് നല്‍കിയില്‍ അത് തെളിവായി സ്വീകരിക്കില്ല. വാടക ഈജാര്‍ പ്ലാറ്റ്‌ഫോം വഴി തന്നെ നല്‍കണമെന്ന നിബന്ധനയാണ് പ്രാബല്യത്തില്‍ വരുന്നത്. തുക ഈജാര്‍ പോര്‍ട്ടലിലൂടെ മാത്രം നല്‍കുന്ന രീതി കണിശമായി നടപ്പിലാക്കാനാണ് തീരുമാനം. ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും ഇത് അനിവാര്യമാണെന്ന് സൗദി റിയല്‍ എസ്‌റ്റേറ്റ് അതോറിറ്റി വാക്താവ് തയ്‌സീര്‍ അല്‍ മുഫറെജ് അറിയിച്ചു. ഈജാര്‍ പോര്‍ട്ടല്‍ ആരംഭിച്ചതു മുതല്‍ ഇതുവരെയായി 80 ലക്ഷത്തിലധികം വാടകക്കരാറുകള്‍ പോര്‍ട്ടല്‍ വഴി […]














