എവിഖ് കമ്പനിയുടെ ആദ്യ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ റിയാദിൽ
റിയാദ് : സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള എവിഖ് കമ്പനി ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ആദ്യത്തെ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ റിയാദിൽ ഉദ്ഘാടനം ചെയ്തു. 100 കിലോവാട്ടിലേറെ ശേഷിയുള്ള രണ്ടു അഡ്വാൻസ്ഡ് ഫാസ്റ്റ് ചാർജറുകൾ പുതിയ കേന്ദ്രത്തിലുണ്ട്. ഒരേസമയം നാലു കാറുകൾ ചാർജ് ചെയ്യാൻ സ്റ്റേഷനിൽ സൗകര്യമുണ്ട്. ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് ഹൈ-പവർ ചാർജിംഗ് സേവനം പുതിയ കേന്ദ്രം നൽകും. ഇത്തരത്തിൽ പെട്ട ഫാസ്റ്റ് ചാർജിംഗ് സേവനം സൗദിയിൽ ആദ്യമായാണ് നടപ്പാക്കുന്നത്. […]














