ദുബൈയിൽ രണ്ട് സാലിക് ഗേറ്റുകൾ കൂടി ഞായറാഴ്ച മുതൽ പ്രവർത്തനക്ഷമമാകും
ദുബൈ: ദുബൈയിൽ രണ്ട് സാലിക് ഗേറ്റുകൾ കൂടി ഞായറാഴ്ച മുതൽ പ്രവർത്തനക്ഷമമാകും. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്, ശൈഖ് സായിദ് റോഡിൽ അൽ മയ്ദാനും ഉമ്മുൽ ഷീഫ് സ്ട്രീറ്റിനുമിടയിലെ അൽ സഫ സൗത്ത് എന്നിവിടങ്ങളിലാണ് പുതിയ സാലിക് ഗേറ്റുകൾ സ്ഥാപിച്ചത്. ഇതോടെ ദുബൈ നഗരത്തിലെ ആകെ ടോൾ ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് പത്തായി ഉയർന്നു. അൽ ബർഷ, അൽ ഗർഹൂദ് ബ്രിജ്, അൽ മക്തൂം ബ്രിജ്, അൽ മംസാർ സൗത്ത്, അൽ മംസാർ […]