ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ബാച്ചിലര്‍ പ്രവാസികള്‍ക്ക് കുരുക്ക്, കര്‍ശന നടപടിക്രമങ്ങള്‍ വരുന്നു

കുവൈത്ത് സിറ്റി : ഒറ്റക്ക് താമസിക്കുന്ന പ്രവാസികള്‍ക്ക് സിവില്‍ കാര്‍ഡ് നല്‍കുന്നതിനും പുതുക്കുന്നതിനും കര്‍ശന നടപടിക്രമങ്ങളുമായി കുവൈത്ത്. രാജ്യത്ത് എത്തുന്ന പ്രവാസി ബാച്ചിലര്‍മാരുടെ വാടക കരാറുകളുടെ സമഗ്രമായ പരിശോധന, ഉടമയുടെ ഒപ്പ് എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നതുള്‍പ്പടെ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തിയതായി കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ഉത്തരവ് ഇറക്കി. സ്വകാര്യ, പാര്‍പ്പിട മേഖലകളില്‍ കുടുംബമില്ലാതെ വ്യക്തികളെക്കുറിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനും ക്രോസ് റഫറന്‍സിംഗ് സിവില്‍ കാര്‍ഡുകളിലൂടെ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ കൃത്യത ഉറപ്പാക്കുന്നതിന് വേണ്ടി പബ്ലിക് അതോറിറ്റി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ലക്ഷ്വറി ഹോട്ടൽ ആക്കി മാറ്റാൻ ഒരുങ്ങി ജില്ലയിലെ അൽഹംറാ കൊട്ടാരം

ജിദ്ദ : പാരമ്പര്യവും ആധുനികയും സമന്വയിക്കുന്ന തനതായ ശൈലിയിൽ ജിദ്ദയിലെ അൽഹംറാ കൊട്ടാരം ലക്ഷ്വറി ഹോട്ടലാക്കി മാറ്റുന്നു. പാരമ്പര്യ തനിമ നിലനിർത്തി അത്യാധുനിക രീതിയിൽ കൊട്ടാരം ഹോട്ടലാക്കി മാറ്റാനുള്ള കരാറിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലുള്ള കമ്പനിയായ ബോട്ടിക് ഗ്രൂപ്പ്, പ്രധാന ആർക്കിടെക്റ്റായി അന്താരാഷ്ട്ര വാസ്തുവിദ്യാ ഡിഡൈസൻ കമ്പനിയായ ഒ.ബി.എം.ഐയുമായും പ്രശസ്ത ഫ്രഞ്ച് ഇന്റീരിയർ ഡിസൈനർ ജാക്വസ് ഗാർഷ്യയുമായും ധാരണയിലെത്തി. ഗംഭീരമായ വാസ്തുവിദ്യ മുതൽ ഹിജാസ് രീതിയിലുള്ള ഇന്റീരിയർ ഡിസൈനുകൾ വരെ, അതിഥികൾക്ക് ആധുനികവും ആഡംബരപൂർണവുമായ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യ ഗൾഫിൽ തൊഴിലല്ലായ്മ കുറയ്ക്കാൻ സാധിച്ച ഏക രാജ്യം

ജിദ്ദ : ഗൾഫിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് അഞ്ചു വർഷത്തിനിടെ കുറക്കാൻ സാധിച്ച ഏക രാജ്യം സൗദി അറേബ്യയാണെന്ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2017 ൽ സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായിരുന്നു. 2022 അവസാനത്തോടെ ഇത് എട്ടു ശതമാനമായി കുറഞ്ഞു. സൗദിയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണിത്. സാമ്പത്തിക വളർച്ചക്കൊപ്പം സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് ശ്രദ്ധേയമായ നിലക്ക് കുറയുകയായിരുന്നു. ശക്തമായ സാമ്പത്തിക വളർച്ച സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി തൊഴില്‍ വിസക്ക് വിരലടയാളം;ദല്‍ഹി സൗദി എംബസി 31 വരെ നീട്ടി

റിയാദ് : സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസക്ക് വിരലടയാളം നിര്‍ബന്ധമാക്കിയ നടപടി ഈ മാസം 31 ന് മാത്രമേ നടപ്പാക്കുകയുള്ളൂവെന്ന് ദല്‍ഹിയിലെ സൗദി എംബസി അറിയിച്ചു. നേരത്തെ 26 മുതല്‍ വിരലടയാളം നിര്‍ബന്ധമാക്കുമെന്ന് സൗദി എംബസിയും മുംബൈയിലെ സൗദി കോണ്‍സുലേറ്റും അറിയിച്ചിരുന്നു. എന്നാല്‍ മുംബൈ കോണ്‍സുലേറ്റ് തിയതി മാറ്റത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.ദല്‍ഹിയില്‍ വിസയടിക്കാന്‍ സമര്‍പ്പിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ക്ക് മാത്രമാണ് 31 വരെ വിരലടയാളം ആവശ്യമില്ലാത്തത്. ജനുവരി 15നായിരുന്നു നേരത്തെ വിരലടയാളം പതിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നത്. പിന്നീടത് 26 വരെ നീട്ടി. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ്

ജിദ്ദ : കഴിഞ്ഞ വർഷം സൗദിയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ 55 ശതമാനം വർധന രേഖപ്പെടുത്തിയതായി സൗദി അറേബ്യ റെയിൽവെയ്‌സ് അറിയിച്ചു. കഴിഞ്ഞ കൊല്ലം ഉത്തര സൗദി, കിഴക്കൻ സൗദി, ഹറമൈൻ എക്‌സ്പ്രസ് ട്രെയിൻ, മശാഇർ മെട്രോ എന്നിവയിൽ ആകെ 1.12 കോടി പേരാണ് യാത്ര ചെയ്തത്. ഇത് സർവകാല റെക്കോർഡ് ആണ്. 2022 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ട്രെയിൻ സർവീസുകളുടെ എണ്ണം 25 ശതമാനം തോതിൽ വർധിച്ചു. 2023 ൽ 32,098 ട്രെയിൻ സർവീസുകളാണ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പ്രവാചക നഗരിയിൽ (മദീന) പുതിയ അടിപ്പാതയും മേൽപ്പാലവും തുറന്നു

മദീന : പ്രവാചക നഗരിയിൽ വാഹന ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമുള്ള പദ്ധതികളുടെ ഭാഗമായി മദീന നഗരസഭ പുതിയ അടിപ്പാതയും മേൽപാലവും വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തു. ഖാലിദ് ബിൻ അൽവലീദ് റോഡും കിംഗ് അബ്ദുല്ല റോഡും (സെക്കന്റ് റിംഗ് റോഡ്) സന്ധിക്കുന്ന ഇന്റർസെക്ഷനിലെ മേൽപാലവും ഖാലിദ് ബിൻ അൽവലീദ് റോഡും സുൽത്താന റോഡും സന്ധിക്കുന്ന ഇന്റർസെക്ഷനിലെ അടിപ്പാതയുമാണ് ഉദ്ഘാടനം ചെയ്തത്. ഖാലിദ് ബിൻ അൽവലീദ് റോഡും കിംഗ് അബ്ദുല്ല റോഡും സന്ധിക്കുന്ന ഇന്റർസെക്ഷനിൽ ഖാലിദ് ബിൻ അൽവലീദ് റോഡിനു […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

എൻജിനീയറിങ് മേഖലയിൽ സ്വദേശികൾക്ക് 8,000 തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് സൗദി വൽക്കരണം

ജിദ്ദ : എഞ്ചിനിയറിംഗ് മേഖലയില്‍ ജൂലൈ 21 മുതല്‍ നടപ്പാക്കുന്ന സൗദിവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത് സ്വദേശികള്‍ക്ക് 8000 ലധികം തൊഴിലവസരങ്ങള്‍. അനുബന്ധമായി വേറെ 8000 തൊഴിലവസരങ്ങള്‍ കൂടി ലഭ്യമാക്കാനാകുമെന്നും കരുതുന്നു. പഴുതകളടച്ച് നടപ്പാക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. രാജ്യത്ത് എഞ്ചിനീയര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സ്‌പെഷ്യലിസ്റ്റുകളുടെയും സംഖ്യ 4,48,528 ആണെന്നാണ് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് കണക്ക്. കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത 3,267 എഞ്ചിനീയറിംഗ് ഓഫീസുകളും 1,123 എഞ്ചിനീയറിംഗ് കമ്പനികളും ഉള്‍പ്പെടെ 4,390 സ്ഥാപനങ്ങളാണുള്ളത്.കൗണ്‍സിലുമായി അഫിലിയേറ്റ് ചെയ്ത മൊത്തം എന്‍ജിനീയര്‍മാരിലും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ വലിയ ബസുകള്‍ ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ് നിർബന്ധം

ജിദ്ദ : പതിനഞ്ചില്‍ കൂടുതല്‍ സീറ്റുള്ള ബസുകള്‍ ഓടിക്കാന്‍ വലിയ ബസുകള്‍ ഓടിക്കാനുള്ള പ്രത്യേക ലൈസന്‍സ് നേടല്‍ നിര്‍ബന്ധമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. തന്റെ പക്കല്‍ 15 സീറ്റുള്ള ബസും 50 സീറ്റുമുള്ള ബസും ഉണ്ടെന്ന് അറിയിച്ചും ഇവ ഓടിക്കാന്‍ ഏതിനം ലൈസന്‍സ് ആണ് ആവശ്യമുള്ളത് എന്ന് ആരാഞ്ഞും ഉപയോക്താക്കളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്കയിൽ 250 ലേറെ ഹോട്ടലുകൾ അടപ്പിച്ചു

ജിദ്ദ : ലൈസൻസില്ലാത്തതിനും സേവന നിലവാരം മോശമായതിനും കഴിഞ്ഞ വർഷം മക്കയിൽ 250 ലേറെ ഹോട്ടലുകൾ ടൂറിസം മന്ത്രാലയം അടപ്പിച്ചതായി വകുപ്പ് മന്ത്രി അഹ്മദ് അൽഖത്തീബ് പറഞ്ഞു. ലൈസൻസില്ലാത്തതും സേവന നിലവാരം മോശമായതുമായ മുഴുവൻ ഹോട്ടലുകളും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളും അടപ്പിക്കും. സൗദിയിൽ വൻകിട ബഹുരാഷ്ട്ര ഹോട്ടലുകൾ നിർമിക്കാൻ ടൂറിസം മന്ത്രാലയം നിരവധി കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. സന്ദർശകർക്ക് ഏറ്റവും ആഢംബരമായ ആതിഥേയ സൗകര്യങ്ങൾ ഈ ഹോട്ടലുകൾ നൽകും. 2030 ഓടെ പ്രതിവർഷം രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 15 […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹറമിലെത്തുന്ന തീര്‍ഥാടകര്‍ മാസ്‌ക് ധരിക്കണം

മക്ക : ഇരു ഹറമുകളും സന്ദര്‍ശിക്കുന്നവരും ഉംറ തീര്‍ഥാടകരും മാസ്‌കുകള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹറം പരിചരണ വകുപ്പ് ആവശ്യപ്പെട്ടു. ശ്വസന സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍, മറ്റുള്ളവരെ രോഗബാധയില്‍ നിന്ന് കാത്തുസൂക്ഷിക്കുന്നതിന് ശ്രമിച്ച് എല്ലായ്‌പ്പോഴും മാസ്‌കുകള്‍ ധരിക്കണം. ധാരാളം ദ്രാവകങ്ങള്‍ കുടിക്കുകയും കഴിയുന്നത്ര വിശ്രമിക്കുകയും ചെയ്യണം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നും ഹറം പരിചരണ വകുപ്പ് തീര്‍ഥാടകരോട് ആവശ്യപ്പെട്ടു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നിയമലംഘനം – ജിദ്ദയിൽ 8,000 ലേറെ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

ജിദ്ദ : നിയമ, വ്യവസ്ഥകൾ ലംഘിച്ചതിന് ജിദ്ദയിൽ കഴിഞ്ഞ വർഷം 8,000 ലേറെ വ്യാപാര സ്ഥാപനങ്ങൾ ജിദ്ദ നഗരസഭ അടപ്പിച്ചു. ജിദ്ദ നഗരസഭക്കു കീഴിലെ പതിനാറു ശാഖാ ബലദിയ പരിധികളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ കൊല്ലം 2,57,000 ലേറെ ഫീൽഡ് പരിശോധനകളാണ് നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയത്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, സലൂണുകൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവ അടക്കമുള്ള 1,57,066 സ്ഥാപനങ്ങളിലും 1,00,586 മറ്റു വ്യാപാര സ്ഥാപനങ്ങളിലുമാണ് നഗരസഭാ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിയത്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അർബഈൻ തടാക വികസന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി

ജിദ്ദ : ഹിസ്റ്റോറിക് ജിദ്ദയിലെ വാട്ടർഫ്രണ്ട് (അർബഈൻ തടാകം) വികസന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായതായി ഹിസ്റ്റോറിക് ജിദ്ദ പുനരുദ്ധാരണ പ്രോഗ്രാം അറിയിച്ചു. ഈ വർഷം ആദ്യ പാദത്തിൽ ആരംഭിക്കുന്ന രണ്ടാം ഘട്ട വികസന പദ്ധതിക്കു മുന്നോടിയായി പ്രദേശത്തുണ്ടായിരുന്ന പഴയ അടിസ്ഥാന സൗകര്യങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ, കഴിഞ്ഞ ദശകങ്ങളിൽ നഗരവികസനത്തിന്റെ ഫലമായി നികത്തിയ പ്രദേശം വീണ്ടും കുഴിക്കുകയും ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച ഹിസ്റ്റോറിക് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യ നൽകുന്ന പ്രീമിയം ഇഖാമയുടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടു

റിയാദ് : പ്രത്യേക കഴിവുകളുള്ളവർക്ക് സൗദി അറേബ്യ നൽകുന്ന പ്രീമിയം ഇഖാമയുടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടു. ഹെൽത്ത് കെയർ, ലൈഫ് സയൻസസ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, സാമ്പത്തിക സേവനങ്ങൾ, നൂതന ഉൽപ്പാദനം, ബഹിരാകാശം, പ്രതിരോധം, ഊർജ്ജം, സമ്പദ്‌വ്യവസ്ഥ, ലോഹങ്ങളും ഖനനവും, ലോജിസ്റ്റിക്‌സും ഗതാഗതവും, ടൂറിസം ഇൻഫ്രാസ്ട്രക്ചർ, ഭക്ഷണം, കൃഷി, ബഹിരാകാശം, വ്യോമയാനം, പരിസ്ഥിതി, ജലം, കൃഷി, ഊർജം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പ്രത്യേക കഴിവുള്ളവർക്ക് പ്രീമിയം ഇഖാമ നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശിക കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും […]

SAUDI ARABIA - സൗദി അറേബ്യ

ഇന്ത്യക്കാര്‍ക്കും പാക്കിസ്ഥാനികള്‍ക്കും യു.എ.ഇയില്‍ വിസ നല്‍കുന്നില്ലേ… അധികൃതര്‍ വിശദീകരിക്കുന്നു

അബുദാബി : കമ്പനികള്‍ തൊഴില്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍, വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ളവരെ തെരഞ്ഞെടുക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ നിര്‍ദേശം. ചില പ്രത്യേക രാജ്യങ്ങളില്‍നിന്നുള്ളവരുടെ എണ്ണം അധികരിക്കുന്നതിന് പകരം വൈവിധ്യത്തിന് ഊന്നല്‍ കൊടുക്കണമെന്നും വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരെ റിക്രൂട്ട് ചെയ്യണമെന്നുമാണ് നിര്‍ദേശം.യു.എ.ഇയിലെ ചില കമ്പനികള്‍ ചില ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് തൊഴില്‍ വിസക്ക് അപേക്ഷിച്ചപ്പോള്‍ കംപ്യൂട്ടറില്‍ പൊങ്ങിവന്ന സര്‍ക്കാര്‍ നിര്‍ദേശം ഇതായിരുന്നു: ജീവനക്കാരെ നിയമിക്കുമ്പോള്‍ ദയവായി ജനസംഖ്യാപരമായ വൈവിധ്യത്തിന് ഊന്നല്‍ കൊടുക്കുക. പ്രത്യേക രാജ്യത്തുനിന്നുളള ധാരാളം ജീവനക്കാര്‍ ഉള്ള കമ്പനി അതേ രാജ്യത്തുനിന്ന് വീണ്ടും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

തലങ്ങും വിലങ്ങും ബൈക്കുകള്‍; സൗദി റോഡുകളില്‍ ചങ്കിടിപ്പ്

ജിദ്ദ : വല്ലപ്പോഴും ചീറിപ്പാഞ്ഞു പോയിരുന്ന മോട്ടോര്‍ ബൈക്കുകള്‍ കണ്ടിരുന്ന സൗദി അറേബ്യയിലെ റോഡുകളില്‍ ഇപ്പോള്‍ തലങ്ങും വിലങ്ങും ബൈക്കുകളാണ്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ചങ്കിടിപ്പ് നല്‍കിക്കൊണ്ടാണ് ബൈക്കുകളുടെ കുതിപ്പ്.തിരക്കേറിയ റോഡുകളില്‍ ബൈക്കുകള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ മനസ്സിലാക്കിയാണ് ട്രാഫിക് പോലീസ് ബൈക്ക് യാത്രക്കാര്‍ക്ക് നേരത്തെ തന്നെ നിലവിലുള്ള വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങുന്നത്.പുതിയ മോഡല്‍ കാറുകളും മറ്റു വാഹനങ്ങളും മാത്രം സ്ഥാനം പിടിച്ചിരുന്ന റോഡുകളില്‍ നേരത്തെ വല്ലപ്പോഴും മാത്രമാണ് മോട്ടോര്‍ ബൈക്കുകളുടെ ഇരമ്പലുകള്‍ കേട്ടിരുന്നത്. അങ്ങനെ മത്സരിച്ച് […]

error: Content is protected !!