രണ്ടുപേരുടെ ജീവനെടുത്ത് ഷാർജ അപ്പാർട്ട്മെന്റിലെ അഗ്നിബാധ
ദുബായ് : നഗരത്തിലെ അപാർട്ട്‌മെന്റിലുണ്ടായ അഗ്നിബാധയിൽ കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടി പാക്കിസ്ഥാനിയും 11 കാരിയായ മകളും മരണപ്പെട്ടു. പാക്കിസ്ഥാനിയുടെ ഭാര്യയെ ഗുരുതരാവസ്ഥയിൽ അൽഖാസിമി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശ്വാസംമുട്ടൽ ലക്ഷണങ്ങളോടെ ദമ്പതികളുടെ ഒമ്പതു വയസായ മറ്റൊരു മകളും അഞ്ചു വയസുകാരനായ മകനും ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഷാർജ മുവൈലിഹ് ഏരിയയിലെ മൂന്നാം നിലയിലെ അപാർട്ട്‌മെന്റിലാണ് അഗ്നിബാധയുണ്ടായതെന്ന് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സാമി ഖമീസ് അൽനഖ്ബി പറഞ്ഞു. മൂന്നാം […]














