ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഉംറക്കിടെ ചിത്രമെടുക്കുന്നവർക്ക് താക്കീതുമായി മന്ത്രാലയം

മക്ക : ഉംറ കർമ്മം നിർവഹിക്കുന്നതിനിടെ ഫോട്ടോ എടുക്കുന്നവർക്കുള്ള കർശന താക്കീത് ഹജ് ആന്റ് ഉംറ വകുപ്പ് ആവർത്തിച്ചു. ആരാധനാ കർമ്മങ്ങൾക്കിടെ ചിത്രമെടുക്കരുതെന്നും ആരാധന കർമ്മങ്ങളിൽ സജീവമാകാൻ ശ്രദ്ധിക്കണമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. മറ്റുള്ളവരുടെ ചിത്രമെടുക്കുന്നതിന് മുമ്പ് അവരുടെ അനുമതി വാങ്ങണം. മറ്റുള്ളവരുടെ ആരാധനക്കും കർമ്മങ്ങളുടെ സുഗമമായ മുന്നോട്ടുപോക്കിനും തടസ്സം സൃഷ്ടിക്കരുതെന്നും ഹജ് ഉംറ മന്ത്രാലയു ആവശ്യപ്പെട്ടു.

SAUDI ARABIA - സൗദി അറേബ്യ

സന്തോഷ വാര്‍ത്ത: സൗദിയില്‍ ശമ്പളത്തോടൊപ്പം വാര്‍ഷിക ബോണസും നാളെ അക്കൗണ്ടിലെത്തും

റിയാദ് : സൗദിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ സന്തോഷ ദിനമാണ്. ജനുവരിയിലെ ശമ്പളത്തോടൊപ്പം വാര്‍ഷിക ബോണസും ഞായറാഴ്ച അക്കൗണ്ടിലെത്തുമെന്ന് ധനമന്ത്രാലയം അറിയിച്ചു.എല്ലാ കലണ്ടര്‍ വര്‍ഷവും ജനുവരിയിലാണ് വാര്‍ഷിക ബോണസ് ജീവനക്കാര്‍ക്ക് നല്‍കുക. 27 ാം തീയതിയാണ് സാധാരണ ശമ്പളം എത്തുക. എന്നാല്‍ അത് വെള്ളിയാഴ്ചയാണെങ്കില്‍ ഒരു ദിവസം മുമ്പെ എത്തും. 27 ഇംഗ്ലീഷ് കലണ്ടറനുസരിച്ച് ശനിയാഴചയാണ് വരുന്നതെങ്കില്‍ തൊട്ടടുത്ത ദിവസമാണ് ശമ്പളം അക്കൗണ്ടുകളിലെത്തുക.ജോലിയുടെ ഗ്രേഡ്, റാങ്ക്, പദവി അനുസരിച്ച് ഓരോ ജീവനക്കാര്‍ക്കും വ്യത്യസ്ത തുകയാണ് ബോണസായി ലഭിക്കുക.

SAUDI ARABIA - സൗദി അറേബ്യ

ഈജാറില്‍ അടക്കുന്ന വാടക അഞ്ചു ദിവസത്തിനകം ഉടമക്ക് ലഭിക്കും

ജിദ്ദ : ഈജാര്‍ പ്ലാറ്റ്‌ഫോം വഴി താമസക്കാരന്‍ അടക്കുന്ന വാടക അഞ്ച് പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ കെട്ടിടം ഉടമയുടെ അക്കൗണ്ടിലെത്തിച്ചേരുമെന്ന് ഈജാര്‍ പ്ലാറ്റ്‌ഫോം അറിയിച്ചു.നിരവധി ദിവസങ്ങളായിട്ടും വാടകയിനത്തില്‍ എത്തേണ്ട പണം തങ്ങള്‍ക്ക് കിട്ടിയില്ലെന്ന കെട്ടിട ഉടമകളുടെ പരാതി ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് ഈജാര്‍ പ്ലാറ്റ്‌ഫോം ഈ വിശദീകരണം നല്‍കിയത്. വാടകക്കാര്‍ പണം അടച്ചതായി തങ്ങള്‍ ഉറപ്പുവരുത്തിയിരുന്നുവെന്നും കെട്ടിടം ഉടമകള്‍ പറഞ്ഞു.താമസക്കാര്‍ ഈജാര്‍ വഴി പണം അടച്ചുകഴിഞ്ഞാലുടന്‍ ആ വിവരം അറിയിക്കുന്ന ഒരു സന്ദേശം തങ്ങളുടെ രജിസ്റ്റേഡ് മൊബൈല്‍ ഫോണുകളില്‍ കിട്ടിയാല്‍ നന്നായിരിക്കുമെന്നും ഉടമകള്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽ 1.26 ട്രില്യൺ റിയാലിന്റെ ഓഹരികൾ

ജിദ്ദ : സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ 1.26 ട്രില്യൺ റിയാൽ മൂല്യമുള്ള ഓഹരികൾ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉടമസ്ഥതയിലുള്ളതായി കണക്ക്. ഷെയർ വിപണിയിൽ ലിസ്റ്റ് ചെയ്ത 28 കമ്പനികളിൽ പി.ഐ.എഫിന് ഓഹരികളുണ്ട്. പി.ഐ.എഫിന് ഏറ്റവുമധികം ഓഹരി ഉടമസ്ഥാവകാശമുള്ളത് സൗദി അറാംകൊയിലാണ്. സൗദി അറാംകൊയുടെ 635.98 ബില്യൺ റിയാലിന്റെ ഓഹരികൾ പി.ഐ.എഫിനുണ്ട്. അറാംകൊയുടെ എട്ടു ശതമാനം ഓഹരികളാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ളത്. ഇതിൽ നാലു ശതമാനം ഓഹരികൾ പി.ഐ.എഫിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പ്രവാസി യാത്രക്കാർ ചതിക്കുഴികളിൽ വീഴുന്നു

ജിദ്ദ-വിമാന സര്‍വീസുകള്‍ സെര്‍ച്ച് ചെയ്യുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും വിവിധ ട്രാവല്‍ ആപ്പുകളും വെബ് സൈറ്റുകളും ഉപയോഗിക്കുന്ന പ്രവാസികള്‍ ചതിയില്‍ കുടുങ്ങുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. നാട്ടിലേക്കും മറ്റും ഏറ്റവും കുറഞ്ഞ് നിരക്ക് ലഭ്യമാക്കാന്‍ ധാരാളം ട്രാവല്‍ ആപ്പുകളും വെബ് സൈറ്റുകളുമാണ് രംഗത്തുള്ളത്.ഇത്തരം ട്രാവല്‍ ആപ്പുകള്‍ കാണിച്ചു തരുന്ന ട്രാവല്‍ വെബ്‌സൈറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന ചീപ്പസ്റ്റ് ഫെയറില്‍ വിശ്വസിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്നവരാണ് ചതിയില്‍ പെടുന്നത്. റിട്ടേണ്‍ ടിക്കറ്റ് അടക്കം കണ്‍ഫേം ചെയ്തുവെന്ന് അറിയിച്ച് മുഴുവന്‍ […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈത്തിൽ മൂന്ന് ഐ.എസ് ഭീകരർ അറസ്റ്റിൽ

കുവൈത്ത് സിറ്റി : രാജ്യത്ത് ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട് അറസ്റ്റിലായത് ഐ.എസ് ഭീകരരാണെന്നും ഇവര്‍ ശിയാ ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതെന്നും കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട മൂന്നു അറബ് വംശജരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചെങ്കിലും ഏതു രാജ്യക്കാരാണ് അറസ്റ്റിലായതെന്നോ ഏതു ഭീകര സംഘടനയില്‍ പെട്ടവരാണ് ഇവരെന്നോ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നില്ല.ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രാലയ പ്രഖ്യാപനം, എല്ലാവരും ദേശീയൈക്യം മുറുകെ പിടിക്കണമെന്നും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

തായിഫ് അൽഹദ ചുരം റോഡ് താൽക്കാലികമായി അടച്ചു

ജിദ്ദ : കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് തായിഫിലെ അൽ ഹദ ചുരം റോഡ് താൽക്കാലികമായി അടച്ചു. ഇരുഭാഗത്തേക്കുമുള്ള ചുരം അടച്ചതായി മക്ക ഗവർണറേറ്റ് അറിയിച്ചു. ഈ മേഖലയിൽ കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. സാധാരണ ചുരം ഏതാനും മണിക്കൂറുകൾ അടച്ച ശേഷം വീണ്ടും തുറക്കാറുണ്ട്.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മധ്യപൗരസ്ത്യദേശത്തെ എറ്റവും വലിയ മൂന്നാമത്തെ ധനികനായി സുലൈമാൻ അൽഹബീബ്

റിയാദ് : സുലൈമാന്‍ അല്‍ഹബീബ് മെഡിക്കല്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ 30 ശതമാനം തോതില്‍ ഉയര്‍ന്നതോടെ ഡോ. സുലൈമാന്‍ അല്‍ഹബീന്റെ സമ്പത്ത് 1,200 കോടി ഡോളറായി ഉയര്‍ന്നു. ഇതോടെ മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനാഢ്യനായി ഇദ്ദേഹം മാറി. സുലൈമാന്‍ അല്‍ഹബീബ് ഗ്രൂപ്പില്‍ 40 ശതമാനം ഉടമസ്ഥാവകാശമാണ് ഡോ. സുലൈമാന്‍ അല്‍ഹബീബിനുള്ളത്. ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യം ഉയര്‍ന്നതോടെ ബ്ലൂംബെര്‍ഗ് സൂചികയില്‍ ലോകത്തെ ഏറ്റവും ധാനാഢ്യനായ അഞ്ചാമത്തെ ഭിഷഗ്വരനായി ഡോ. സുലൈമാന്‍ അല്‍ഹബീബ് മാറിയതായി ബ്ലൂംബെര്‍ഗ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.1993 […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൂയസ് കനാൽ വഴിയുള്ള വ്യാപാരം 42 ശതമാനം തോതിൽ കുറഞ്ഞു

ജിദ്ദ : ചെങ്കടലില്‍ കപ്പലുകള്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ ആക്രമണം നടത്തുന്നതിന്റെ ഫലമായി സൂയസ് കനാല്‍ വഴിയുള്ള വ്യാപാരം കഴിഞ്ഞ രണ്ടു മാസത്തിനിടെ 42 ശതമാനം തോതില്‍ കുറഞ്ഞതായി യു.എന്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്റ് ഡെവലപ്‌മെന്റ് പറഞ്ഞു. ഹൂത്തികളുടെ ആക്രമണങ്ങള്‍ ആഗോള വ്യാപാരത്തില്‍ മൊത്തത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. ചെങ്കടലില്‍ കപ്പല്‍ ഗതാഗതം ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ കടുത്ത ആശങ്കയുണ്ടെന്ന് യു.എന്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്റ് ഡെവലപ്‌മെന്റില്‍ ട്രേഡ് ഫെസിലിറ്റേഷന്‍ മേധാവി ജാന്‍ ഹോഫ്മാന്‍ പറഞ്ഞു.ഹൂത്തികളുടെ ആക്രമണങ്ങള്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹിഷാം ബിഞ്ചാബിയുടെ സ്റ്റുഡിയോ സാംസ്കാരിക കേന്ദ്രമാക്കാൻ ഒരുങ്ങി സൗദി

ജിദ്ദ : അന്തരിച്ച ചിത്ര കലാകാരനായിരുന്ന ഹിഷാം ബിഞ്ചാബിയുടെ ജിദ്ദയിലെ ചരിത്രപ്രസിദ്ധമായ സ്റ്റുഡിയോ സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാൻ സൗദി സാംസ്‌കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ നിർദ്ദേശം നൽകി. സൗദി കലാ സാംസ്‌കാരിക രംഗം സമ്പന്നമാക്കുന്നതിനുള്ള ഹിശാം ബിഞ്ചാബിയുടെ സേവനങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിനും ബിഞ്ചാബിയോടുള്ള ആദരസൂചകവുമായാണ് ഇത്. പുതുതലമുറയുടെ ക്രിയേറ്റീവിറ്റിയെ കണ്ടെത്തി പ്രോത്സഹാപ്പിക്കുന്നതിനും പിന്തുണ നൽകുന്നതിനും സാംസ്‌കാരിക കേന്ദ്രം വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കും. ജിദ്ദയിലെ ബലദ് ഹെറിറ്റേജ് മേഖലയിൽ വൻ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി ഡെലിവറി കമ്പനികളെ ശക്തമായി നിരീക്ഷിക്കണമെന്ന് വിദഗ്ധർ

ജിദ്ദ : ഫുഡ് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായി നിരീക്ഷിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. പ്രധാന റോഡുകളിലും ചത്വരങ്ങളിലും ഡെലിവറി കമ്പനി ജീവനക്കാരുടെ വലിയ വ്യാപനമാണുള്ളത്. ഇക്കൂട്ടത്തിൽ അധിക പേരും സുരക്ഷാ സംവിധാനങ്ങൾ പൂർണമല്ലാത്ത പഴകിദ്രവിച്ച കാറുകളും ബൈക്കുകളുമാണ് ഉപയോഗിക്കുന്നത്. ഭക്ഷണം മലിനമാകാനും ഗുണനിലവാരം നഷ്ടപ്പെടാനും ഇത് ഇടയാക്കുകയാണ്. നഗരങ്ങൾക്കകത്തും പുറത്തും എക്‌സ്പ്രസ്‌വേകളിലും മെയിൻ റോഡുകളിലും ശാഖാ റോഡുകളിലും അമിത വേഗതയിലും അപകടകരമായ നിലയിലുമാണ് ഡെലിവറി ജീവനക്കാർ വാഹനമോടിക്കുന്നത്. ക്രമരഹിതമായി ഇവർ ട്രാക്കുകൾ മാറിമാറി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കുവൈത്തിൽ ഫാമിലി വിസ അനുവദിക്കുന്നതിൽ മാറ്റം ഉണ്ടാകും

കുവൈറ്റ് സിറ്റി : കുവൈത്തിൽ പ്രവാസികൾക്ക് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളിൽ മാറ്റമുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ മാർഗനിർദേശത്തിന് അനുസൃതമായാണ് മാറ്റമുണ്ടാകുകയെന്നും റിപ്പോർട്ടിലുണ്ട്. കുവൈത്തിൽ അടുത്ത ഞായറാഴ്ച (ജനുവരി-28) മുതൽ ആശ്രിത വിസ അനുവദിക്കുന്നത് കടുത്ത നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ വ്യക്തമാക്കിയിരുന്നു. കുവൈത്തിൽ ദീർഘകാലമായി ആശ്രിത വിസകൾ അനുവദിച്ചിരുന്നില്ല. പുതുക്കിയ ചട്ടങ്ങൾ പാലിച്ച് ആശ്രിത […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ലക്ഷ്വറി ട്രെയിൻ സർവീസ് ആരംഭിക്കുന്നു

റിയാദ് : സൗദിയിൽ അത്യാഡംബര ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നു. ഇതിനുള്ള കരാറിൽ സൗദി അറേബ്യൻ റെയിൽവെയ്‌സും ലക്ഷ്വറി ഹോസ്പിറ്റാലിറ്റി, ഇന്റർനാഷണൽ ഹോട്ടൽ ആന്റ് റിസോർട്ട് മാനേജ്‌മെന്റ്, ലക്ഷ്വറി യാത്ര, ആഡംബര ട്രെയിൻ സർവീസ് മാനേജ്‌മെന്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഇറ്റലിയിലെ ആഴ്‌സണലെ ഗ്രൂപ്പും ഒപ്പുവെച്ചു. ഡ്രീം ഓഫ് ദി ഡെസേർട്ട് എന്ന് പേരിട്ട പുതിയ ലക്ഷ്വറി ട്രെയിൻ സർവീസ് ആരംഭിക്കാനുള്ള കരാറിൽ സൗദി അറേബ്യ റെയിൽവെയ്‌സ് സി.ഇ.ഒ ബശാർ അൽമാലികും ആഴ്‌സണലിലെ ഗ്രൂപ്പ് ചെയർമാൻ പൗലോ ബാർലെറ്റയുമാണ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ബയോടെക്നോളജി മേഖലയിൽ ഒന്നാമതെത്താൻ ഒരുങ്ങി സൗദി അറേബ്യ

റിയാദ് : ബയോടെക്‌നോളജി മേഖലയില്‍ ലോകത്തെ നയിക്കാന്‍ പാകത്തിലുള്ള ദേശീയ തന്ത്രം പ്രഖ്യാപിച്ച് സൗദി അറേബ്യ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ മേഖലയിലെ മുൻനിര രാജ്യമെന്ന നിലയിൽ സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം. ഭക്ഷ്യജല സുരക്ഷ കൈവരിക്കുക, സാമ്പത്തിക അവസരങ്ങൾ പരമാവധിയാക്കുക, വ്യവസായങ്ങൾ പ്രാദേശികവൽക്കരിക്കുക തുടങ്ങിയവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് സംഭാവന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നെതന്യാഹുവിൻ്റെ ഖത്തർ വിരുദ്ധ പ്രസ്താവന – ശക്തമായി എതിർത്ത് ഖത്തർ

ദോഹ : ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഖത്തർ വിരുദ്ധ പ്രസ്താവനയെ അതിശക്തമായി അപലപിച്ച് ഖത്തർ. നിലവിലെ ഗാസ സംഘർഷത്തിൽ ഖത്തറിന്റെ മധ്യസ്ഥ പങ്ക് പ്രശ്‌നമാണെന്നാണ് നെതന്യാഹു പ്രസ്താവിച്ചത്. ഗാസയിൽ ബന്ദികളാക്കപ്പെട്ട ഇസ്രായിലികളുടെ കുടുംബങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് നവംബറിൽ ഒരാഴ്ച നീണ്ട വെടിനിർത്തലിന് അമേരിക്കക്കും ഈജിപ്തിനുമൊപ്പം മധ്യസ്ഥത വഹിച്ച ഖത്തറിന്റെ പങ്കിൽ നെതന്യാഹു സംശയം പ്രകടിപ്പിച്ചത്. നവംബറിലെ വെടിനിർത്തലിനിടെ നൂറോളം ഇസ്രായിലി ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു.ഐക്യരാഷ്ട്ര സഭയിൽ നിന്നോ റെഡ് ക്രോസിൽ നിന്നോ അടിസ്ഥാനപരമായി വ്യത്യാസമില്ലാത്ത, എന്നാൽ […]

error: Content is protected !!