ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ

സൗദി ഓഹരി വിപണിയിൽ വൻ തകർച്ച ; 34 ബില്യൺ നഷ്ടം

റിയാദ് : സൗദി സ്റ്റോക്ക് മാർക്കറ്റ് സൂചിക (ടി.എ.എസ്.ഐ) ഉയർച്ചക്കു ശേഷം ഇന്നലെ വൻ തകർച്ച നേരിട്ടു. എങ്കിലും സൂചിക തുടർച്ചയായി എഴാമതും 12000ൽ തന്നെ നിലനിൽക്കുകയാണ്. ലാഭം പ്രതീക്ഷിച്ച് ഷെയറുകൾ കൂട്ടത്തോടെ വിൽപന നടത്തിയതാണ് ഇന്നലത്തെ വിലയിടിവിനു കാരണം. സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത 231 കമ്പനികളിൽ 97 കമ്പനികളുടെ ഓഹരി മൂല്യം വർധിക്കുകയും 14 കമ്പനികളുടെ ഓഹരികൾ സ്ഥിരത കൈവരിക്കുകയും ചെയ്തപ്പോൾ 120 കമ്പനികളുടെ ഓഹരികൾ വിലയിടിവോടെയാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിലുടനീളം കാലാവസ്ഥ മാറ്റം, പലയിടത്തും മഴയും പൊടിക്കാറ്റും, ജാഗ്രത പാലിക്കണം

റിയാദ് : സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഇന്നു മുതല്‍ അടുത്ത വെള്ളിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.മക്ക അല്‍ മുഖറമ മേഖലയില്‍ നേരിയ മഴയും ശക്തമായ കാറ്റും ഉണ്ടാകാം. തായിഫ്, മെയ്‌സാന്‍, അദം, അല്‍അര്‍ദിയാത്ത് എന്നിവിങ്ങളില്‍ പൊടിക്കാറ്റും പ്രവചിക്കപ്പെടുന്നു. അസീര്‍, ജിസാന്‍, തബൂക്ക്, ശര്‍ഖിയ, മദീന എന്നീ പ്രദേശങ്ങളില്‍ മിതമായരീതിയില്‍ മഴയും ജിസാന്‍, അല്‍ബാഹ, വടക്കന്‍ അതിര്‍ത്തി, അല്‍ജൗഫ് എന്നീ പ്രദേശങ്ങളില്‍ പൊടിക്കാറ്റുമുണ്ടാകാം.സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കണമെന്നും വെള്ളക്കെട്ടുകള്‍, താഴ്‌വരകള്‍ […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ എങ്ങനെ എളുപ്പത്തിൽ ലൈസൻസ് നേടാം

ജിദ്ദ : സൗദി അറേബ്യയിൽ തൊഴിൽ വിസക്ക് എത്തുന്ന ഭൂരിഭാഗം ആളുകളുടെയും ആവശ്യങ്ങളിലൊന്നാണ് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുക എന്നത്. ഡ്രൈവർ വിസയിലെത്തുന്നവർക്ക് പുറമെ, മറ്റു തൊഴിൽ വിസകളിൽ എത്തുന്നവരുടെയും മുൻഗണനാ പട്ടികയിലെ ആദ്യത്തേതാണ് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ്. അധികം കടമ്പകളൊന്നുമില്ലാതെ എളുപ്പത്തിൽ സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് നേടാനാകും. സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഏറെ പ്രയാസമാണെന്ന തരത്തിലാണ് ചില കേന്ദ്രങ്ങളുടെ പ്രചാരണം. സൗദി അറേബ്യയിൽ ലൈസൻസ് സ്വന്തമാക്കുന്നത് സംബന്ധിച്ച് വിശദമാക്കാമോ എന്ന് നിരവധി വായനക്കാരുടെ ആവശ്യം പരിഗണിച്ചാണ് […]

SAUDI ARABIA - സൗദി അറേബ്യ

സൗദി കമ്പനികൾക്ക്  വിദേശ രാജ്യങ്ങളിലുള്ള നിക്ഷേപങ്ങളുടെ കണക്കെടുക്കുന്നു

റിയാദ് : സൗദി കമ്പനികൾക്ക് ആഗോളതലത്തിലുള്ള നിക്ഷേപങ്ങളുടെ കണക്കെടുക്കുന്നു. രാജ്യത്തെ സ്വകാര്യമേഖലയുടെ നിക്ഷേപങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും സൗദി കമ്പനികളെ ആഗോള തലത്തിൽ വിപുലീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും സ്വകാര്യമേഖലയുടെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ഭാവി നയങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടിയാണ് സൗദി നിക്ഷേപ മന്ത്രാലയം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആഭ്യന്തര വിദേശ നിക്ഷേപങ്ങളിലെ അന്തിമ തീരുമാനങ്ങളെടുക്കാൻ നിക്ഷേപ മന്ത്രാലയത്തിനാണ് അധികാരമെന്നും സർവേ വഴി ശേഖരിക്കുന്ന ഡാറ്റ ബേസ് നിക്ഷേപകരെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഉപയോഗപ്പെടുത്തുമെന്നും വകുപ്പ് മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. വിദേശ […]

SAUDI ARABIA - സൗദി അറേബ്യ

യു.എൻ റിലീഫ് ഏജൻസിക്കെതിരായ ആരോപണം; നിരീക്ഷിക്കുന്നതായി സൗദി

ജിദ്ദ : യു.എൻ റിലീഫ് ആന്റ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസിയിലെ ഏതാനും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളും ഇതുസംബന്ധിച്ചുള്ള രാജ്യാന്തര പ്രതികരണങ്ങളും സൗദി അറേബ്യ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തെളിവുകൾ സഹിതം വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിന് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പരിശോധനയും അന്വേഷണ നടപടികളും ശക്തിപ്പെടുത്തണം. യു.എൻ റിലീഫ് ആന്റ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ് ഉദ്യോഗസ്ഥർ വലിയ ത്യാഗങ്ങൾ സഹിക്കുന്നുണ്ട്. ഗാസയിൽ റിലീഫ് കേന്ദ്രങ്ങൾക്കു നേരെ ഇസ്രായിൽ നടത്തുന്ന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഖത്തറില്‍ ആശ്വാസ നടപടികള്‍ തുടരുന്നു; ലൈസന്‍സ് ഫീസുകള്‍ വെട്ടിക്കുറച്ചു

ദോഹ : ഖത്തറില്‍ സാംസ്‌കാരിക, മാധ്യമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ലൈസന്‍സ് ഫീസുകളും ഗണ്യമായി വെട്ടിക്കുറച്ച് ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം. അഡ്‌വര്‍ട്ടൈസിംഗ്, പബഌക് റിലേഷന്‍സ് സേവനങ്ങള്‍ക്കുള്ള ലൈസന്‍സ് ഫീസ് 25,000 റിയാലായിരുന്നത് അയ്യായിരമായാണ് കുറച്ചത്. ഈ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് പതിനായരമായിരുന്നതും അയ്യായിരമായി കുറച്ചിട്ടുണ്ട്. പബ്ലിഷിംഗ് ഹൗസുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസിലാണ് ഏറ്റവും വലിയ കുറവുള്ളത്. നേരത്തെ ഒരു ലക്ഷം റിയാലായിരുന്നു ഈ സേവനത്തിനുള്ള ഫീസ്. എന്നാല്‍ പുതിയ ഫീസ് കേവലം 1500 റിയാല്‍ മാത്രമാണ്. ഈ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ദുബായിലും ഷാര്‍ജയിലും കനത്ത മഴ, ഇനി തണുപ്പിന്റെ ദിനങ്ങള്‍

അബുദാബി : ഞായറാഴ്ച രാവിലെ ദുബായിലും ഷാര്‍ജയിലും പെയ്ത കനത്ത മഴയോടെ യു.എ.ഇയില്‍ ഇനി തണുപ്പുള്ള ദിവസങ്ങള്‍. അടുത്ത രണ്ട് ദിവസങ്ങളില്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു.കിഴക്കന്‍ ഭാഗത്തുനിന്നുള്ള ന്യൂനമര്‍ദ്ദമാണ് കാലാവസ്ഥാ മാറ്റത്തിന് കാരണമായത്. ഇത് ഞായറാഴ്ച രാവിലെയും മഴക്ക് കാരണമായി.ജുമൈറ, ദുബായിലെ എക്‌സ്‌പോ സിറ്റി പ്രദേശങ്ങള്‍ ഉള്‍പ്പെടെ ദുബായുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ ലഭിച്ചതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ (എന്‍സിഎം) ഡോക്ടര്‍ അഹമ്മദ് ഹബീബ് വിശദീകരിച്ചു. ‘ഇന്ന് (ജനുവരി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വീട് ഒഴിഞ്ഞാലും കരാർ കാലാവധി വരെയുള്ള വാടക നൽകാൻ ബാധ്യസ്ഥൻ എന്ന് ഈജാർ

റിയാദ് : കെട്ടിട ഉടമയുടെ സമ്മതമില്ലാതെ കരാര്‍ അവസാനിപ്പിക്കാന്‍ വാടകക്കാരന് അവകാശമില്ലെന്നും വീട് ഒഴിഞ്ഞാലും കരാര്‍ കാലാവധി വരെയുള്ള വാടക നല്‍കാന്‍ ബാധ്യസ്ഥനാണെന്നും ഈജാര്‍ പ്ലാറ്റ്‌ഫോം വ്യക്തമാക്കി.സാധുവായ കരാര്‍ അവസാനിപ്പിക്കുന്നത് ഇരു കക്ഷികളുടെയും സമ്മതമോ അല്ലെങ്കില്‍ ജുഡീഷ്യല്‍ ഉത്തരവോ ആവശ്യമാണെന്നും അല്ലെങ്കില്‍ കരാര്‍ സാധുതയുള്ളതായി തുടരുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.വാടക അടച്ചില്ലെങ്കില്‍, ബില്ലിന്റെ അവസാന തീയതി മുതല്‍ 15 ദിവസത്തിന് ശേഷം കെട്ടിട ഉടമക്ക് സാമ്പത്തിക ക്ലെയിം ഫയല്‍ ചെയ്യാമെന്നും ഈജാര്‍ പ്ലാറ്റ്‌ഫോം കൂട്ടിച്ചേര്‍ത്തു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഡെലിവറി മേഖലയിൽ സൗദി വൽക്കരണം പ്രായോഗികമല്ല – സൗദി മാധ്യമ പ്രവർത്തകൻ വാഇൽ മഹ്ദി

ജിദ്ദ : സ്വദേശിവത്കരണത്തിന് വളരെയേറെ പ്രാമുഖ്യം കൊടുക്കുന്ന രാജ്യമാണ് സൗദി അറേബ്യ. തൊഴില്‍ മേഖലകളെല്ലാം ഇന്ന് സൗദിവത്കരണത്തിന് വിധേയമാണ്. ചില മേഖലകളില്‍ നൂറുശതമാനവും മറ്റു ചിലതില്‍ കുറഞ്ഞ നിരക്കിലും സൗദികളെ നിയമിക്കുക നിര്‍ബന്ധമാണ്. തദ്ദേശീയരുടെ തൊഴിലില്ലായ്മ കുറക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി ഏതാണ്ടെല്ലാം തൊഴില്‍മേഖലകളിലും ഇന്ന് യാഥാര്‍ഥ്യമാണ്.ഏറ്റവുമൊടുവില്‍ സ്വദേശിവത്കരണം ബാധകമാക്കുന്നതായി വന്നത് ഡെലിവറി മേഖലയിലാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസ് വ്യാപകമായതോടെ ഇക്കാലത്ത് നൂറുകണക്കിനാളുകളാണ് ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഡെലിവറി മേഖലയില്‍ സ്വദേശിവത്കരണം പ്രായോഗികമല്ലെന്ന് വാദിക്കുകയാണ് സൗദി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

240 ഗ്രാം മാത്രം ഭാരം – ഹജ്ജ് ,ഉംറ തീർഥാടകർക്ക് ആശ്വാസമേകാൻ മിനി എ. സി

റിയാദ് : ഹജ് ഉംറ തീർഥാടകർക്ക് പുണ്യനഗരങ്ങളിൽ ചൂടിൽനിന്ന് ആശ്വാസമേകാൻ ഹജ്, ഉംറ ചാരിറ്റി അസോസിയേഷൻ ‘ഹദിയ്യ’ ‘പോർട്ടബിൾ എസി’ സംരംഭം ആരംഭിച്ചു. ഈ വർഷം ഹജിനും ഉംറക്കുമെത്തുന്ന തീർഥാടകർക്കാണ് ഹദിയ്യ നൂതന ഉപകരണം വിതരണം ചെയ്യുന്നത്. ഹജിനും ഉംറക്കും മദീന സന്ദർശനത്തിനുമെത്തുന്ന തീർഥാടകർക്ക് ഗുണനിലവാരമുള്ള സംരംഭങ്ങളും സൗകര്യങ്ങളും നൽകുന്നതിൽ ഹദിയ്യ പ്രതിജ്ഞാബദ്ധമാണെന്നും അതിന്റെ ഭാഗമായാണ് പോർട്ടബിൾ എയർ കണ്ടീഷണർ നൽകുന്നതെന്നും സിഇഒ എൻജിനീയർ തുർക്കി അൽഹതീർശി അറിയിച്ചു. നാലു മണിക്കൂർ ചാർജ് ചെയ്താൽ 12 മണിക്കൂർ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നയനമനോഹര കാഴ്ചയൊരുക്കി തായിഫിൽ ബദാം ചെടികൾ പൂത്തു

തായിഫ് : നയനമനോഹര കാഴ്ചയൊരുക്കി തെക്കൻ തായിഫിലെ ബനീ മാലിക് ഗ്രാമത്തിൽ ബദാം ചെടികൾ പൂത്തു. മൈസാൻ ജില്ലയിലെ ഈ മലയോര പ്രദേശമിപ്പോൾ ഇടതൂർന്ന ബദാം പുഷ്പങ്ങളുടെ വെൺമയിലും സൗരഭ്യത്തിലും സൗന്ദര്യത്തിലും സന്ദർശകർക്ക് ഹരമായിരിക്കുകയാണ്.ശൈത്യം അതിന്റെ തീവ്രത വിട്ടൊഴിയുമ്പോൾ അഥവാ ജനുവരി അവസാനത്തിലും ഫെബ്രുവരി ആദ്യത്തിലുമാണ് ഈ പ്രദേശത്തെ ബജലി ഇനത്തിൽ പെട്ട ബദാം ചെടികൾ പൂത്തുലയുന്നത്. ഫെബ്രുവരി അവസാനം വരെ പൂവുകൾ തുടരും. മാർച്ച് മാസമാകുമ്പോഴേക്ക് ഉറപ്പേറിയ തോട് കൊണ്ട് പൊതിഞ്ഞ ഫലമായി രൂപാന്തരം പ്രാപിക്കും. […]

SAUDI ARABIA - സൗദി അറേബ്യ

സൗദി തുറമുഖങ്ങളിൽ കണ്ടെയ്‌നർ നീക്കത്തിൽ 12 ശതമാനം വളർച്ച

ജിദ്ദ : സൗദി പോർട്ട്‌സ് അതോറിറ്റി തുറമുഖങ്ങളിൽ കഴിഞ്ഞ വർഷം കണ്ടെയ്‌നർ നീക്കത്തിൽ 12.07 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അതോറിറ്റി അറിയിച്ചു. തുറമുഖങ്ങളിൽ കഴിഞ്ഞ വർഷം 84,43,746 കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തത്. 2022 ൽ 75,34,307 കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തിരുന്നത്. സൗദി പോർട്ട്‌സ് അതോറിറ്റിക്കു കീഴിലുള്ളതും അല്ലാത്തതുമായ തുറമുഖങ്ങളിൽ കഴിഞ്ഞ വർഷം കണ്ടെയ്‌നർ നീക്കത്തിൽ 9.01 ശതമാനം വളർച്ച രേഖപ്പെടുത്തി. രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും കൂടി കഴിഞ്ഞ വർഷം 1,13,80,302 കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തത്. 2022 ൽ […]

INDIA SAUDI ARABIA - സൗദി അറേബ്യ

ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ നീക്കമെന്ന് സൗദി അറാംകൊ

ജിദ്ദ : ഇന്ത്യയിലും ചൈനയിലും റിഫൈനിംഗ്, കെമിക്കല്‍സ് ബിസിനസ് വിപുലീകരിക്കാനും കൂടുതല്‍ ഏറ്റെടുക്കല്‍ നടത്താനും നീക്കമുള്ളതായി സൗദി അറാംകൊയില്‍ റിഫൈനിംഗ്, കെമിക്കല്‍സ് വിഭാഗം പ്രസിഡന്റ് മുഹമ്മദ് യഹ്‌യ അല്‍ഖഹ്താനി പറഞ്ഞു. സൗദി അറാംകൊ ഉല്‍പാദിപ്പിക്കുന്ന ഭൂരിഭാഗം ക്രൂഡ് ഓയിലും ഏഷ്യയിലാണ് വില്‍ക്കുന്നത്. ക്രൂഡ് ഓയിലിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കുമുള്ള ആവശ്യം ഏഷ്യയില്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചൈനയില്‍ റിഫൈനിംഗ്, കെമിക്കല്‍സ് മേഖലയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനും കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്താനും സൗദി ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള സൗദി അറാംകൊ ഇതിനകം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പെട്രോകെമിക്കല്‍സ്, […]

SAUDI ARABIA - സൗദി അറേബ്യ

മദീനയിൽ റൗദ ശരീഫ് സന്ദർശിക്കുന്നവർക്ക് നിയന്ത്രണം, ബാർകോഡ് പ്രാബല്യത്തിൽ

മദീന : മദീനയിലെ പ്രവാചക മസ്ജിദിലെ റൗദ ശരീഫ് സന്ദർശിക്കുന്നതിനുള്ള പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിലേക്ക്. മദീന മസ്ജിദ് ഏജൻസിയും ബന്ധപ്പെട്ട അധികാരികളും ചേർന്നാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. അത്യാധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പുതിയ പരിഷ്‌കരണം. റൗദ ഷെരീഫിലേക്ക് പ്രവേശിക്കുന്നതിന് സന്ദർശകർ ഓട്ടോമേറ്റഡ് ഗേറ്റുകളിൽ ബാർകോഡ് സ്‌കാൻ ചെയ്യണമെന്നതാണ് ഇതിലെ പ്രധാനപ്പെട്ടത്. പുതിയ ക്രമീകരണങ്ങൾ ഇങ്ങനെയാണ്: സന്ദർശകർ നുസുക് പ്ലാറ്റ്‌ഫോമിലൂടെ റൗദ സന്ദർശനത്തിന് ബുക്ക് ചെയ്യുന്നതിലൂടെ പ്രക്രിയ ആരംഭിക്കും. ഒന്നിലധികം ഭാഷകളിൽ അപേക്ഷ നൽകാമെന്ന പ്രത്യേകതയുണ്ട്. […]

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹജ് താമസം: മക്കയില്‍ നാലായിരം കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കും, അഞ്ചുലക്ഷം മുറികള്‍

മക്ക : ഈ വര്‍ഷം വിദേശ ഹജ് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കാന്‍ മക്കയില്‍ ആകെ അഞ്ചു ലക്ഷം മുറികളുള്ള 4,000 കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ മക്ക നഗരസഭ ലക്ഷ്യമിടുന്നതായി നഗരസഭാ വക്താവ് ഉസാമ സൈത്തൂനി പറഞ്ഞു. ആകെ 20 ലക്ഷം ഹാജിമാര്‍ക്ക് താമസസൗകര്യം നല്‍കാന്‍ ശേഷിയുള്ള കെട്ടിടങ്ങള്‍ക്കാണ് ലൈസന്‍സ് നല്‍കുന്നത്. ഇതുവരെ 1,000 കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ഇവയില്‍ ഒന്നര ലക്ഷം ഹാജിമാര്‍ക്ക് പാര്‍പ്പിട സൗകര്യം ലഭിക്കും. ഹജ് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കാന്‍ ആഗ്രഹിക്കുന്ന കെട്ടിട ഉടമകളില്‍ […]

error: Content is protected !!