സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോമിലേക്ക് വിദേശ നിക്ഷേപകര്‍ ഒഴുകുന്നതായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ്
റിയാദ് – സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോമിലേക്ക് വിദേശ നിക്ഷേപകര്‍ ഒഴുകുന്നതായി റിയാദില്‍ നടക്കുന്ന വേള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോണ്‍ഫറന്‍സില്‍ നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ദീര്‍ഘകാല സമയക്രമത്തോടെയുള്ള, തലമുറകള്‍ക്കുള്ള നിക്ഷേപ പദ്ധതിയാണ് നിയോം. പദ്ധതിയില്‍ ക്രമാനുഗതമായി വിദേശ നിക്ഷേപം വര്‍ധിക്കും. രണ്ടു വര്‍ഷത്തേക്കുള്ള ഒരു നിക്ഷേപ അവസരമായി മാറുകയല്ല നിയോമിന്റെ ലക്ഷ്യം. രണ്ടോ മൂന്നോ അഞ്ചോ വര്‍ഷത്തേക്കുള്ള ഒരു വിദേശ നിക്ഷേപ പദ്ധതിയായി നിയോം മാറുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുവെങ്കില്‍ അത് അബദ്ധമാണ്. തലമുറകള്‍ക്കുള്ള […]