ക്ലോണിംഗിലൂടെ ജനിച്ച ഒട്ടകങ്ങള്‍ മത്സരങ്ങളില്‍ മികവു കാട്ടുന്നു, യു.എ.ഇക്കിത് വലിയ നേട്ടം
ദുബായ് : ഭ്രൂണ കൈമാറ്റം, ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്), ക്ലോണിംഗ് തുടങ്ങിയ പ്രത്യുല്‍പാദന സാങ്കേതികവിദ്യകളിലൂടെ യു.എ.ഇ ഒട്ടക ജനിതക പദ്ധതിയില്‍ വന്‍ മുന്നേറ്റം നടത്തി.ഈ പരിപാടിയുടെ ഭാഗമായ നിരവധി റേസിംഗ് ഒട്ടകങ്ങള്‍ ദുബായിലും ഉമ്മുല്‍ ഖുവൈനിലും മത്സരങ്ങള്‍ വിജയിച്ചത് ശാസ്ത്രജ്ഞര്‍ക്ക് ആഹ്ലാദം പകര്‍ന്നു.ഫുജൈറ റിസര്‍ച്ച് സെന്റര്‍ പറയുന്നതനുസരിച്ച്, ഗവേഷണ പരിപാടിയുടെ ഭാഗമായ മൂന്ന് ഒട്ടകങ്ങള്‍ അല്‍ മര്‍മൂം ദുബായ് ഒട്ടക റേസ് ട്രാക്കില്‍ 3 കിലോമീറ്റര്‍ ഓട്ടത്തില്‍ മത്സരിച്ചു. അവയെല്ലാം 4:24 നും 4:38 മിനിറ്റിനും ഇടയിലുള്ള […]














