സൗദി എയര്‍പോര്‍ട്ടുകളില്‍ കള്ള ടാക്‌സികള്‍ ഇപ്പോഴും സജീവം
ജിദ്ദ : പ്രധാന വിമാനത്താവളങ്ങളായ റിയാദ്, ജിദ്ദ, ദമാം എയര്‍പോര്‍ട്ടുകള്‍ അടക്കം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇപ്പോഴും കള്ള ടാക്‌സികള്‍ സജീവം. വിമാനത്താവളങ്ങളില്‍ കള്ള ടാക്‌സികള്‍ വിലക്കുകയും നിയമ ലംഘകര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പിഴ ചുമത്തുകയും ചെയ്യുന്നുണ്ടെങ്കിലും സ്വകാര്യ കാറുകള്‍ നിയമ വിരുദ്ധ ടാക്‌സികളായി പ്രവര്‍ത്തിപ്പിക്കുന്നവര്‍ എയര്‍പോര്‍ട്ടുകളില്‍ വര്‍ധിച്ചുവരികയാണ്. രാജ്യത്ത് എല്ലായിടത്തും കള്ള ടാക്‌സികളുണ്ടെങ്കിലും എയര്‍പോര്‍ട്ടുകളില്‍ ഇത്തരം ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സൗദിയിലെ എയര്‍പോര്‍ട്ടുകളില്‍ വിമാനമിറങ്ങി പുറത്തിറങ്ങുന്നവരെ ആദ്യമായി സ്വീകരിക്കുന്നത് കള്ള ടാക്‌സി സര്‍വീസ് […]














