ആരോഗ്യമുള്ള നഗരങ്ങളിൽ സ്ഥാനം നേടി സൗദിയിലെ ജിദ്ദ നഗരം
ജിദ്ദ: ജിദ്ദ നഗരത്തിന് ‘ആരോഗ്യമുള്ള നഗരം’ എന്ന അംഗീകാരം. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയാണ് ഈ അംഗീകാരത്തിനുള്ള സർട്ടിഫിക്കറ്റ് നൽകിയത്. ഇതോടെ ‘ആരോഗ്യമുള്ള നഗരമെന്ന’ അംഗീകാരം ലഭിക്കുന്ന മധ്യപൗരസ്ത്യ മേഖലയിലെ പ്രധാന നഗരമായി ജിദ്ദ മാറി. ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ മിശ്അലിന്ന് അംഗീകാര സർട്ടിഫിക്കറ്റ് കൈമാറി. മനുഷ്യരെ പരിപാലിക്കുന്നത് മുൻഗണനയാണെന്നതിെൻറ വ്യക്തമായ തെളിവാണ് ഇൗ നേട്ടമെന്ന് ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. സുസ്ഥിര വികസനം കൈവരിക്കുന്നതിന് […]













