ഇരുഹറമുകളിലും വന്‍ജനത്തിരക്ക് നിയന്ത്രിക്കാന്‍ പുതിയ പദ്ധതികളുമായി ഹറം വകുപ്പ്
റിയാദ്- വിശുദ്ധ റമദാനിന്റെ വരവോടെ ഇരുഹറമുകളിലും വന്‍ജനത്തിരക്ക് തുടങ്ങി. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള തീര്‍ഥാടകരെ സ്വീകരിക്കാന്‍ അഞ്ചു ഘട്ട പദ്ധതികളാണ് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കിവരുന്നത്. ഇതിന്റെ ആദ്യഘട്ടം ഇന്നലെ തുടങ്ങി.തീര്‍ഥാടകര്‍ പ്രവേശിക്കേണ്ടവാതിലുകളിലും മുറ്റങ്ങളും നിശ്ചയിച്ചുകഴിഞ്ഞു. തിരക്കുള്ള സമയങ്ങളിലും മറ്റും സ്വീകരിക്കേണ്ട നീക്കങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ലൈറ്റ്, സൗണ്ട്, എയര്‍കണ്ടീഷന്‍, കോണിപ്പടികള്‍, ബാത്‌റൂം, മുസല്ലകള്‍, അവയുടെ ശുചീകരണം, സംസം വിതരണം, നോമ്പുതുറ, ത്വവാഫ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് പ്രത്യേകം ടീമിനെ നിയോഗിച്ചു. മുറ്റങ്ങള്‍, മസ്ജിദുല്‍ ഹറാമിന്റെ ഉള്‍ഭാഗങ്ങള്‍, […]














