കോഴിക്കോട്ടെ സഊദി വിസ സെൻ്റർ വി.എഫ്.എസ്സിൽ നടക്കുന്നത് വൻ തട്ടിപ്പെന്ന് പരാതി
കോഴിക്കോട്: മലബാറിലെ ആയിരങ്ങൾ സഊദി വിസ കാര്യങ്ങൾക്കായി ആശ്രയിക്കുന്ന കോഴിക്കോട്ടെ സഊദി വിസ സെൻ്ററിൽ നടക്കുന്നത് വൻ തട്ടിപ്പെന്ന് പരാതി. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ ഇവിടെയെത്തുന്നവരെ വട്ടം കറക്കുകയും മറ്റു വഴികളിലൂടെ പണം തട്ടുകയും ചെയ്യുന്നതായ പരാതികൾക്കെതിരെ ശക്തമായ നീക്കങ്ങളുമായി മലബാർ ഡവലപ്പ്മെൻ്റ് ഫോറം ആണ് രംഗത്തെത്തിയത്. പണം ഈടാക്കുന്നത് ഉൾപ്പെടെ വി എഫ് എസ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പ് നേരത്തെ ഫോറം വീഡിയോ സഹിതം പുറത്ത് കൊണ്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നതർക്ക് പരാതി […]