UAE കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ വൈകിയാൽ പിഴ പതിനായിരം ദിർഹം
എന്താണ് കോർപറേറ്റ് നികുതി, എത്ര അടക്കണം ? ആഗോള സാമ്പത്തിക രംഗത്ത് രാജ്യത്തിന്‍റെ മത്സരക്ഷമത വർധിപ്പിക്കാന്‍ ലക്ഷ്യമിട്ട് യു.എ.ഇയിൽ ജൂൺ ഒന്ന് മുതൽ നടപ്പാക്കുന്ന പുതിയ നികുതിയാണ് കോർപറേറ്റ് നികുതി. 3,75,000 ദിർഹവും അതിനുമുകളിലും ലാഭമുള്ള കമ്പനികളാണ് ഒമ്പത് ശതമാനം കോർപ്പറേറ്റ് നികുതി അടക്കേണ്ടത്. 3.75 ലക്ഷം ദിർഹമിന് മുകളിൽ വരുന്ന അറ്റാദായത്തിന്‍റെ ഒമ്പത് ശതമാനമാണ് നികുതി അടക്കേണ്ടത്. അഞ്ച് ലക്ഷം ദിർഹം ലാഭമുള്ള സ്ഥാപനമാണെങ്കിൽ 1.25 ലക്ഷം ദിർഹമിന്‍റെ ഒമ്പത് ശതമാനമാണ് നികുതി അടക്കേണ്ടത്. ഇതിനായി […]