” ദുബൈ വാക്ക് ” എവിടേക്കും കാൽനടയായി എത്താവുന്ന നഗരമായി മാറാൻ ദുബൈ
ദുബൈ: എവിടേക്കും കാൽനടയായി എത്താവുന്ന നഗരമായി മാറാൻ ദുബൈ തയാറെടുക്കുന്നു. ഇതിനായി ദുബൈ വാക്ക് എന്ന പേരിൽ ഭരണാധികാരി ശൈഖ് മുഹമ്മദ് വൻ പദ്ധതി പ്രഖ്യാപിച്ചു. 3,300 കിലോമീറ്റർ നടപ്പാതകളും, 110 നടപ്പാലങ്ങളും അടങ്ങുന്നതാണ് പദ്ധതി. ദുബൈ ഫ്യൂച്ചർ മ്യൂസിയം, അൽറാസ് എന്നിവിടങ്ങളിൽ നിന്നാണ് ദുബൈ വാക്ക് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ദുബൈയെ കാൽനട സൗഹൃദ നഗരമാക്കാൻ ലക്ഷ്യമിടുന്നതാണ് ഈ ബൃഹദ് പദ്ധതി. ദുബൈ ഫ്യൂച്ചർ മ്യൂസിയം, വേൾഡ് ട്രേഡ് സെന്റർ, എമിറേറ്റ്‌സ് ടവേഴ്‌സ്, ഡിഐഎഫ്‌സി, മെട്രോ […]