ജിദ്ദക്കാര്‍ക്ക് ഒരു മാസം നികുതി നല്‍കാതെ സൗദി സമ്മര്‍ 2024 പ്രോഗ്രാമിലെ വിവിധ പ്രദര്‍ശനങ്ങളും പരിപാടികളും ആസ്വദിക്കാനുള്ള ആനുകൂല്യവുമായി സൗദി ടൂറിസം അതോറിറ്റി
ജിദ്ദ- മൂല്യവര്‍ധിത നികുതി (വാറ്റ്) നല്‍കാതെ ജിദ്ദക്കാര്‍ക്ക് ഒരു മാസം സൗദി സമ്മര്‍ 2024 പ്രോഗ്രാമിലെ വിവിധ പ്രദര്‍ശനങ്ങളും പരിപാടികളും ആസ്വദിക്കാനുള്ള ആനുകൂല്യവുമായി സൗദി ടൂറിസം അതോറിറ്റി രംഗത്ത്. നൂറിലധികം സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ ജിദ്ദ ചാംബറിന്റെ നേതൃത്വത്തിലാണ് ടൂറിസം അതോറിറ്റി പുതിയ പ്രമോഷന്‍ കാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.നികുതി നമുക്കുള്ളതാണ് എന്ന പേരിലുള്ള ഈ കാമ്പയിന്‍ ജൂലൈ 10ന് ആരംഭിക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഈ ആനുകൂല്യം ജിദ്ദ പട്ടണത്തില്‍ മാത്രമേ ലഭിക്കുകയുള്ളൂ. കാമ്പയിനില്‍ പങ്കെടുക്കുന്ന കമ്പനികള്‍ 15 […]