വേനല്‍ച്ചൂടില്‍ കാറുകള്‍ക്കുള്ളില്‍ പത്തു വസ്തുക്കള്‍ വയ്ക്കാന്‍ പാടില്ലെന്ന്; സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ – വേനല്‍ച്ചൂടില്‍ കാറുകള്‍ക്കുള്ളില്‍ പത്തു വസ്തുക്കള്‍ വയ്ക്കാന്‍ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. സ്‌പ്രേകുപ്പി, മൊബൈല്‍ ഫോണ്‍ ബാറ്ററി, മിനറല്‍ വാട്ടര്‍ കുപ്പികള്‍, ഹാന്‍ഡ് സാനിറ്റൈസര്‍, സിഗരറ്റ് ലൈറ്റര്‍, മേക്കപ്പ് വസ്തുക്കള്‍, സണ്‍ക്രീം, പവര്‍ ബാങ്കുകള്‍, ഗ്യാസ് സിലിണ്ടര്‍, മരുന്നുകള്‍ എന്നിവയാണ് ഉടമകള്‍ പുറത്തിറങ്ങിപ്പോകുന്ന സമയങ്ങളില്‍ കാറുകളില്‍ വെക്കാൻ പാടില്ലാത്തതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.