ജർമൻ ക്രിസ്മസ് മാർക്കറ്റ് ആക്രമണം: അപലപിച്ച് സഊദി അറേബ്യ, പ്രതി സഊദി വിമതൻ, നേരത്തെ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ ജർമനി നിരാകരിച്ചു
റിയാദ്: ജർമനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിലെ പ്രതി സഊദി വിമതൻ ആണെന്ന് സ്ഥിരീകരണം. നേരത്തെ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ ജർമനി നിരാകരിച്ചയാളാണെന്നും മനുഷ്യാവകാശം പറഞ്ഞ് ജര്‍മനി നിരാകരിക്കുകയായിരുന്നുവെന്നും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ ശക്തമായി അപലപിച്ച സഊദി അറേബ്യ. ജര്‍മന്‍ ജനതയോടും ഇരകളുടെ കുടുംബങ്ങളോടും സഊദി വിദേശ മന്ത്രാലയം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. താലിബ് അബ്ദുല്‍ മുഹ്‌സിന്‍ സഊദി അറേബ്യ അന്വേഷിച്ചുവരുന്ന വിമതന്‍ താലിബ് അബ്ദുല്‍ മുഹ്‌സിന്‍ ആണ് ആക്രമണം നടത്തിയത് എന്നാണ് സ്ഥിരീകരണം. […]