ദുബായിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനും മൊബൈൽ ഫോണിലൂടെ പുതുക്കാമെന്ന് ആർ.ടി.എ
ദുബായ് : ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനും മൊബൈൽ ഫോണിലൂടെ പുതുക്കാമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ വ്യക്തമാക്കി. കൂടാത പാർക്കിങ് ടിക്കറ്റുകളും വാങ്ങാം. ലൈസൻസ്, രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആർ.ടി.എ. ആപ്പിലൂടെ സാംസങ് ഫോണിലെ വാലറ്റിലേക്കു ചേർക്കാനുംകഴിയും. മികച്ചസേവനങ്ങൾ എളുപ്പത്തിൽ നൽകുന്നതിന് കഴിഞ്ഞ മേയ് മാസത്തിലാണ് ആർ.ടി.എ. ആപ്പ് നവീകരിച്ചത്. ഒന്നിലേറെ ആപ്പുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയും പ്രധാന ഗതാഗതരേഖകൾ ഇതുവഴി എളുപ്പത്തിൽ കൈകാര്യംചെയ്യാമെന്നതുമാണ് സവിശേഷത. ഉപഭോക്തൃവിശ്വാസം സംരക്ഷിക്കാൻ ഉയർന്ന സുരക്ഷാമാനദണ്ഡങ്ങളാണ് […]