നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന 11,655 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദി അറേബ്യ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം
റിയാദ്: നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന 11,655 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദി അറേബ്യ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച 20,093 പേര്‍ പിടിയിലാവുകയും ചെയ്തു. ഇവരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജൂലൈ നാലിനും 10 നും ഇടയില്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള വിവിധ സുരക്ഷാ ഏജന്‍സികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേര്‍ പിടിയിലായത്. പിടികൂടപ്പെട്ടവരിലും നാടുകടത്തപ്പെട്ടവരിലും നിരവധി ഇന്ത്യക്കാരും ഉള്‍പ്പെടും. ഇവരില്‍ 12,460 പേര്‍ റെസിഡന്‍സി […]