ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർ ബാര്‍കോഡുളള ഇ- ടിക്കറ്റോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ബോര്‍ഡിംഗ് പാസോ വിമാനത്താവളങ്ങളില്‍ കാണിക്കണമെന്ന് ഗള്‍ഫ് എയര്‍
റിയാദ്- ഇന്ത്യയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബാര്‍കോഡുളള ഇ- ടിക്കറ്റോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ബോര്‍ഡിംഗ് പാസോ വിമാനത്താവളങ്ങളില്‍ കാണിക്കണമെന്ന് ഗള്‍ഫ് എയര്‍ വിമാനക്കമ്പനി അറിയിച്ചു. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള ഈ നിബന്ധന ഗള്‍ഫ് എയര്‍ യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ നിര്‍ബന്ധമാണ്. ഇ- ടിക്കറ്റോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ബോര്‍ഡിംഗ് പാസോ ഇല്ലെങ്കില്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശനം ലഭിക്കില്ല. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ടിക്കറ്റ് ഏജന്‍സികളില്‍ നിന്നോ ഓണ്‍ലൈനില്‍ […]