ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ പഠനോപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയത്തിൻ്റെ ശക്തമായ പരിശോധന

ജിദ്ദ – പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ നോട്ടുപുസ്തകങ്ങളും സ്‌കൂള്‍ ബാഗുകകളും മറ്റു പഠനോപകരണങ്ങളും വില്‍ക്കുന്ന ബുക് സ്റ്റോറുകളിലും സ്റ്റേഷനറി കടകളിലും വാണിജ്യ മന്ത്രാലയം ശക്തമായ പരിശോധനകള്‍ നടത്തുന്നു. പഠനോപകരണങ്ങളുടെയും ഉല്‍പന്നങ്ങളുടെയും ബദല്‍ കമ്പനികള്‍ പുറത്തിറക്കുന്ന ഉല്‍പന്നങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താനും വില്‍പനക്ക് പ്രദര്‍ശിപ്പിച്ച ഉല്‍പന്നങ്ങളില്‍ വില രേഖപ്പെടുത്തിയിട്ടുണ്ടെന്നും വില്‍പനക്ക് പ്രദര്‍ശിപ്പിച്ച റാക്കില്‍ രേഖപ്പെടുത്തിയ വിലയും കൗണ്ടറില്‍ ഈടാക്കുന്ന വിലയും തമ്മില്‍ വ്യത്യാസമില്ലെന്നും ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറബിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പുവരുത്താനുമാണ് പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്. ഓഫറുകളുടെയും ഡിസ്‌കൗണ്ടുകളുടെയും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മസ്ജിദുന്നബവിയില്‍ കഴിഞ്ഞ വര്‍ഷം 28.1 കോടിയിലേറെ വിശ്വാസികളെ സ്വീകരിച്ചതായി ഹറംകാര്യ വകുപ്പ്

മദീന – കഴിഞ്ഞ വര്‍ഷം (ഹിജ്‌റ 1445) മസ്ജിദുന്നബവിയില്‍ 28.1 കോടിയിലേറെ വിശ്വാസികളെ സ്വീകരിച്ചതായി ഹറംകാര്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പ്രവാചക പള്ളിയില്‍ എത്തിയ വിശ്വാസികളുടെ എണ്ണത്തില്‍ രണ്ടര കോടിയിലേറെ പേരുടെ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മസ്ജിദുന്നബവി റൗദ ശരീഫില്‍ 1.1 കോടിയിലേറെ പേര്‍ നമസ്‌കാരം നിര്‍വഹിക്കുകയും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി സലാം ചൊല്ലുകയും ചെയ്തു. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിദേശ നിക്ഷേപകർക്ക് കൂടുതൽ അവകാശങ്ങൾ; നിയമ പരിഷ്കാരവുമായി സൗദി അറേബ്യ

ജിദ്ദ – സൗദിയില്‍ സ്വദേശി, വിദേശ നിക്ഷേപകര്‍ക്കിടയില്‍ സമത്വം ഉറപ്പാക്കുന്ന തരത്തിൽ നിക്ഷേപ നിയമം മന്ത്രിസഭ പരിഷ്‌കരിച്ചു. പുതുക്കിയ നിയമം അടുത്ത വര്‍ഷാദ്യം പ്രാബല്യത്തില്‍വരും. നിക്ഷേപം നിയന്ത്രിക്കാനും അത് നിയമപരമായി വിനിയോഗിക്കാനും ബിസിനസ് നടത്താന്‍ ആവശ്യമായ ലൈസൻസുകൾ സ്വന്തമാക്കാനും രാജ്യത്തിനകത്തും പുറത്തേക്കും പണം ട്രാന്‍സ്ഫര്‍ ചെയ്യാനുമുള്ള സ്വാതന്ത്ര്യം അടക്കം എട്ടു അടിസ്ഥാന അവകാശങ്ങള്‍ പുതിയ നിയമം വിദേശ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപ മന്ത്രാലയം പുതുതായി ആരംഭിക്കുന്ന ദേശീയ നിക്ഷേപക രജിസ്ട്രിയല്‍ വിദേശ നിക്ഷേപകര്‍ സൗദിയില്‍ നിക്ഷേപങ്ങള്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സമ്മര്‍ പാര്‍ക്കിങ് ഓഫറുമായി ദുബായ് എയര്‍പോര്‍ട്ട്; ദീര്‍ഘസമയ പാര്‍ക്കിങ്ങിന് നിരക്ക് കുറയും

ദുബായ്: ബിസിനസ് യാത്രയ്ക്കോ കുടുംബ സമേതം അവധിക്കാലം ചെലവഴിക്കുന്നതിനോ ദുബായിക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പുതിയ സമ്മര്‍ കാര്‍ പാര്‍ക്ക് ഓഫറുമായി ദുബായ് എയര്‍പോര്‍ട്ട്. കൂടുതല്‍ സമയം വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഫീസ് നിരക്കില്‍ വലിയ ഇളവ് ലഭിക്കുന്നതാണ് പുതിയ ഓഫര്‍. ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ, ടെര്‍മിനല്‍ 1 കാര്‍ പാര്‍ക്ക് ബി, ടെര്‍മിനല്‍ 2, ടെര്‍മിനല്‍ 3 എന്നിവയിലുടനീളമുള്ള ദീര്‍ഘകാല പാര്‍ക്കിങ്ങിനാണ് പ്രത്യേക വേനല്‍ക്കാല കിഴിവ് ദുബായ് എയര്‍പോര്‍ട്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ തക്കാളി, സവാള വില കുതിച്ചുയരുന്നു

ദമാം – കിഴക്കന്‍ പ്രവിശ്യയിലെ പച്ചക്കറി, പഴം മാര്‍ക്കറ്റുകളില്‍ തക്കാളി, സവാള വില കുതിച്ചുയരുന്നു. താപനില ഗണ്യമായി ഉയര്‍ന്നതാണ് തക്കാളി, സവാള വിലയെ ബാധിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. വേനല്‍ക്കാല പഴവര്‍ഗങ്ങളുടെ വില ഭദ്രമാണെന്നും പഴവര്‍ഗങ്ങളുടെ ലഭ്യത വേണ്ടുവോളമാണെന്നും പച്ചക്കറി വ്യാപാരി മുഹമ്മദ് അമീന്‍ അല്‍സാദ പറഞ്ഞു. ഇന്ത്യന്‍ സവാള, യെമനി സവാള, ലോക്കല്‍ തക്കാളി എന്നിവയുടെ വിലയില്‍ മാത്രമാണ് മാറ്റമുള്ളത്. 20 കിലോ തൂക്കമുള്ള ഒരു ചാക്ക് ഇന്ത്യന്‍ സവാളയുടെ വില 140 റിയാല്‍ മുതല്‍ 150 […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

⚖️ ഇന്നത്തെ സൗദി റിയാൽ വിനിമയ നിരക്ക് അറിയാം

?? _Saudi riyal_ / ?? _Indian rupee_ _Live Rate : 22 . 31352_ ?FRiENDi PAY      22, 163 ?Bin Yalla     22, 160 ?Tiqmo      22, 100 ?SABB     21, 930 ?Fawri     22, 160 ?Mobile Pay     22, 000 ?Ur pay     22, 100 ?A N B Telemoney     22, 065 ?Tahweel Al Rajhi     22, 050 ?Enjaz     22, 090 ?Western Union      […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബായ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം, ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ നിർദേശം

ദുബായ്: റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികളും പ്രവൃത്തികളും നടക്കുന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം. പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രാഫിക് ബ്ലോക്കുകളും പ്രതീക്ഷിക്കാമെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ജുമൈറ സ്ട്രീറ്റിാണ് റോഡിലെ അറ്റകുറ്റപ്പണികള്‍ കാരണം യാത്ര വൈകാനിടയുള്ള ഒരു പ്രദേശം. ജുമൈറ സ്ട്രീറ്റിലെ അല്‍ മനാറ സ്ട്രീറ്റിനും ഉമ്മുല്‍ ശെയ്ഫ് റോഡിനും ഇടയില്‍ ഇരു ദിശകളിലേക്കും ഓഗസ്റ്റ് 12 വരെയുള്ള ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണവും അതുമൂലം ഗതാഗതക്കുരുക്കും പ്രതീക്ഷിക്കാം. അല്‍ മനാറ സ്ട്രീറ്റ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

യുഎഇയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ തൊഴിലവസരങ്ങൾ കൂടുന്നു, ശമ്പളവും വർധിക്കും

അബുദാബി: യുഎഇയിലെ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട സജീവ ചർച്ചകൾ പതിവാണ്. രാജ്യത്ത് തൊഴിലവസരങ്ങൾ കുറയുന്നതായി നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ യുഎഇയിലെ ഹോട്ടലുകളിൽ എത്തുന്ന ആളുകളുടെ എണ്ണം വർധിച്ചതോടെ ഹോസ്പിറ്റാലിറ്റി മേഖലയിൽ തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.സാധാരണയായി സീസണുകളിൽ മാത്രമാണ് കൂടുതൽ താമസക്കാർ ഹോട്ടലുകളിൽ എത്താറുണ്ടായിരുന്നത്. ഇക്കാര്യം പരിഗണിച്ച് കൊണ്ടാണ് സ്ഥാപനങ്ങളിൽ റിക്രൂട്ട്മെൻ്റും നടക്കുന്നത്. എന്നാൽ ഇപ്പോൾ സീസൺ അല്ലാത്ത സമയത്തും ഹോട്ടൽ മേഖലയിൽ 50 ശതമാനം വരെ ഒക്ക്യുപെൻസി റേറ്റ് ഉണ്ടായിരുന്നതായാണ് കണക്ക്. ഇതോടെ റിക്രൂട്ട്മെൻ്റ് രീതികളെല്ലാം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതിന് ബാധകമാക്കിയ വിലക്ക് നീക്കാന്‍ അമേരിക്കന്‍ ഭരണകൂടം

ജിദ്ദ – സൗദി അറേബ്യക്ക് ആക്രമണാത്മക (അറ്റാക്കിംഗ്) ആയുധങ്ങള്‍ വില്‍ക്കുന്നതിന് ബാധകമാക്കിയ വിലക്ക് നീക്കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചു. വിലക്ക് നീക്കാനുള്ള തീരുമാനത്തെ കുറിച്ച് യു.എസ് ഭരണകൂടം അമേരിക്കന്‍ കോണ്‍ഗ്രസിനെ ഈയാഴ്ച അറിയിച്ചിട്ടുണ്ട്. അടുത്തയാഴ്ച തന്നെ സൗദിക്കുള്ള ആയുധ വില്‍പന പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. ‘ആയുധ ഇടപാടില്‍ തങ്ങളുടെ ഭാഗം സൗദികള്‍ നിറവേറ്റി, ഞങ്ങളുടെ ഭാഗം നിറവേറ്റാന്‍ ഞങ്ങള്‍ തയാറാണ്. അമേരിക്കന്‍ കോണ്‍ഗ്രസുമായുള്ള ഏകോപനത്തിലൂടെയും ഉചിതമായ അറിയിപ്പുകളിലൂടെയും സൗദി അറേബ്യക്കുള്ള ആയുധ വില്‍പന സാധാരണ ക്രമത്തിലേക്ക് ഞങ്ങള്‍ തിരികെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇസ്‌ലാമികകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന നാല്‍പത്തിനാലാമത് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിന് തുടക്കം

ജിദ്ദ – ഇസ്‌ലാമികകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന നാല്‍പത്തിനാലാമത് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിന് തുടക്കം. സ്വഫര്‍ അഞ്ചു (ഇന്ന്) മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ വിശുദ്ധ ഹറമിലാണ് മത്സരം നടക്കുന്നത്. അഞ്ചു വിഭാഗങ്ങളില്‍ നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് ആകെ 40 ലക്ഷം റിയാല്‍ ക്യാഷ് പ്രൈസ് ലഭിക്കും. പരമ്പരാഗതമായി സ്ഥിരീകരിക്കപ്പെട്ട ഏഴു ശൈലികളില്‍ പാരായണം ചെയ്യാനുള്ള കഴിവോടെ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കല്‍, ആശയം വ്യാഖ്യാനിക്കാനുള്ള കഴിവോടെ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കല്‍, തജ്‌വീദ് നിയമങ്ങള്‍ പാലിച്ച് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കന്നുകാലി ചന്തയിൽ വെള്ളം കയറി, മക്കയില്‍ നൂറുകണക്കിന് പശുക്കളും ഒട്ടകങ്ങളും ഒലിച്ചുപോയി

മക്ക – മക്കക്കു സമീപം ജുമൂമില്‍ നൂറു കണക്കിന് കന്നുകാലികള്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടു. ജുമൂമിലെ കന്നുകാലി ചന്ത പ്രവര്‍ത്തിക്കുന്ന സ്ഥലം മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. നൂറു കണക്കിന് ആടുകളും പശുക്കളും ഒട്ടകങ്ങളും ശക്തമായ ഒഴുക്കില്‍ പെട്ടു. ചില പശുക്കള്‍ക്ക് വെള്ളത്തില്‍ നിന്ന് പുറത്തുകടന്ന് സുരക്ഷിത സ്ഥലത്ത് എത്താന്‍ കഴിഞ്ഞു. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളില്‍ ജിസാന്‍ ഗവര്‍ണറുടെ സന്ദര്‍ശനംജിസാന്‍ – പ്രവിശ്യയില്‍ പ്രളയത്തില്‍ വന്‍നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളില്‍ ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ സമഗ്ര തൊഴില്‍നിയമ പരിഷ്‌കാരം: വിശദാംശങ്ങൾ വായിക്കാം

ജിദ്ദ – സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ വകവെച്ചു നല്‍കുന്ന നിലക്ക് തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ചു. പ്രധാനമായും പത്തു ഭേദഗതികളാണ് തൊഴില്‍ നിയമത്തില്‍ വരുത്തിയിരിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഒന്നിലധികം രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങളുമായുള്ള താരതമ്യത്തെ അടിസ്ഥാനമാക്കിയുള്ള വിപുലമായ പഠനത്തിന് ശേഷമാണ് പുതിയ ഭേദഗതികള്‍ വരുത്തിയത്. നിര്‍ദിഷ്ട ഭേദഗതികളില്‍ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോം വഴി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിശുദ്ധ നഗരമായ മക്കയിൽ കനത്ത മഴ

മക്ക- വിശുദ്ധ നഗരമായ മക്കയിൽ കനത്ത മഴ. ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് മക്കയിലെ വിശുദ്ധ ഹറമിലടക്കം മഴ കനത്തു പെയ്യുന്നത്. മക്ക നഗരത്തിലും മഴ പെയ്യുന്നുണ്ട്. മക്കയിൽ ഇന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. അതേസമയം, ജിസാനിലും പരിസരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന മഴ ഇപ്പോഴും പെയ്യുന്നുണ്ട്. ആളുകൾ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകളിൽനിന്ന് മാറി നിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

യാത്രക്കാരുടെ അവകാശങ്ങള്‍ ലംഘിച്ച വിമാന കമ്പനികള്‍ക്കും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്ത യാത്രക്കാര്‍ക്കും GACA 45 ലക്ഷത്തിലേറെ റിയാല്‍ പിഴ ചുമത്തി

ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തില്‍ യാത്രക്കാരുടെ അവകാശങ്ങള്‍ ലംഘിച്ച വിമാന കമ്പനികള്‍ക്കും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്ത യാത്രക്കാര്‍ക്കും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ 45 ലക്ഷത്തിലേറെ റിയാല്‍ പിഴ ചുമത്തി. മൂന്നു മാസത്തിനിടെ വിമാന കമ്പനികളുടെയും യാത്രക്കാരുടെയും മറ്റും ഭാഗത്ത് 111 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിന് ആകെ 45,83,900 റിയാലാണ് പിഴ ചുമത്തിയത്. യാത്രക്കാരുടെ അവകാശ സംരക്ഷണ നിയമാവലി പാലിക്കാത്തതുമായി ബന്ധപ്പെട്ട 92 നിയമ ലംഘനങ്ങള്‍ വിമാന കമ്പനികളുടെ ഭാഗത്ത് കണ്ടെത്തി. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അത്തിപ്പഴ ഉല്‍പാദനത്തില്‍ സൗദി അറേബ്യ 111 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം

ജിദ്ദ – അത്തിപ്പഴ ഉല്‍പാദനത്തില്‍ സൗദി അറേബ്യ 111 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. സൗദിയില്‍ പ്രതിവര്‍ഷം 28,000 ടണ്‍ അത്തിപ്പഴം ഉല്‍പാദിപ്പിക്കുന്നു. വിവിധ പ്രവിശ്യകളിലായി 1,421 ഹെക്ടര്‍ സ്ഥലത്ത് അത്തിപ്പഴം ഉല്‍പാദിപ്പിക്കുന്നു. ഏറ്റവുമധികം അത്തിപ്പഴം ഉല്‍പാദിപ്പിക്കുന്നത് ജിസാന്‍ പ്രവിശ്യയിലാണ്. ഇവിടെ പ്രതിവര്‍ഷം 9,906 ടണ്‍ അത്തിപ്പഴം ഉല്‍പാദിപ്പിക്കുന്നു. രണ്ടാം സ്ഥാനത്ത് റിയാദ് പ്രവിശ്യയാണ്. റിയാദില്‍ പ്രതിവര്‍ഷം 8,010 ടണ്‍ അത്തിപ്പഴം ഉല്‍പാദിപ്പിക്കുന്നു. മൂന്നാം സ്ഥാനത്തുള്ള അസീറില്‍ 3,970 ഉം മക്ക […]

error: Content is protected !!