റിയാദിലെ കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് നിര്‍മാണത്തിന് കരാർ ഒപ്പിട്ടു, വരുന്നത് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം
റിയാദ് – ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ആയി രൂപകല്‍പന ചെയ്ത റിയാദ് കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട നാലു കരാറുകള്‍ ഒപ്പുവെച്ചതായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് ഡെവലപ്‌മെന്റ് കമ്പനി അറിയിച്ചു. റിയാദ് നഗരത്തിലും പ്രവിശ്യയിലും ടൂറിസം, യാത്ര, ഗതാഗതം എന്നിവയുടെ കേന്ദ്രമായി മാറുന്ന നിലക്ക് കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് വികസനത്തിന്റെ പുതിയ ഘട്ടത്തിന് ഇതോടെ തുടക്കമായി. വാസ്തുവിദ്യാ രൂപകല്‍പനയിലും എന്‍ജിനീയറിംഗിലും അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഫോസ്റ്റര്‍ […]