റിയാദ് നഗരിയിലെ വാഹനങ്ങളുടെ പൊതു പാർക്കിംഗ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി
റിയാദ്: തലസ്ഥാന നഗരിയിലെ വാഹനങ്ങളുടെ പൊതു പാർക്കിംഗ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായതായി റിയാദ് നഗരസഭ അറിയിച്ചു. അൽവുറൂദ്, റഹ്മാനിയ, ഒലയ്യയുടെ പടിഞ്ഞാർ ഭാഗം, മുറൂജ്, കിംഗ് ഫഹദ്, സുലൈമാനിയ എന്നീ സ്ട്രീറ്റുകളിലും നഗരത്തിന്റെ തെക്ക് ഭാഗത്തെ നാലു സ്ട്രീറ്റുകളിലുമടക്കം 12 കേന്ദ്രങ്ങളിലെ പൊതുനിരത്തുകളിലും വ്യാപാര കേന്ദ്രങ്ങളിലും 24000വും താമസ കേന്ദ്രങ്ങളിൽ 140000വും പാർക്കിംഗ് സൗകര്യമാണ് ആദ്യഘട്ടത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഈ ഭാഗത്ത് പാർക്കിംഗ് സൗകര്യം പെട്ടെന്ന് കണ്ടുപിടിക്കാനും ഒഴിഞ്ഞ പാർക്കിംഗ് സ്ഥലങ്ങൾ അറിയാനും ഇതുവഴി സാധ്യമാകും. നഗരത്തിലെ […]