ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്ക, മദീന, ജിസാന്‍, അസീര്‍, അല്‍ബാഹ പ്രവിശ്യകളില്‍ ഇടിമിന്നലും കാറ്റും ശക്തമായ മഴയും ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

റിയാദ്- മക്ക, മദീന, ജിസാന്‍, അസീര്‍, അല്‍ബാഹ പ്രവിശ്യകളില്‍ ഇടിമിന്നലും കാറ്റും ശക്തമായ മഴയും ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നജ്‌റാന്‍, ഹായില്‍, തബൂക്കിന്റെ തെക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മഴയുണ്ടാകും. കടല്‍ ഉപരിതലത്തില്‍ പടിഞ്ഞാര്‍ നിന്ന് വടക്ക് പടിഞ്ഞാര്‍ ഭാഗത്തേക്ക് മണിക്കൂറില്‍ 20 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും. തിരമാല മൂന്ന് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. അതേസമയം ഉഷ്ണകാലത്തിന് വിരമമിട്ട് ഇന്ന് മുതല്‍ സൗദിയില്‍ ശരത് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇഖാമയിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന ട്രാൻസ്‌ലേറ്റഡ് പേരുകളിലെ അബദ്ധങ്ങൾ തൊഴിലുടമക്കു ശരിയാക്കാമെന്ന് പാസ്‌പോർട്ട് ഡയറക്റ്ററേറ്റ്

ജിദ്ദ: ഇഖാമയിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന ട്രാൻസ്‌ലേറ്റഡ് പേരുകളിലെ അബദ്ധങ്ങൾ തൊഴിലുടമക്കു ശരിയാക്കാമെന്ന് പാസ്‌പോർട്ട് ഡയറക്റ്ററേറ്റ് അറിയിച്ചു. പ്രവാസികളിൽ പലരുടെയും ഇംഗ്ലീഷിലുള്ള യഥാർഥ പേരുകൾ ജവാസാത്ത് സിസ്റ്റം വഴി അറബിയിലേക്കു വിവർത്തനം ചെയ്തു ചേർത്തിരിക്കുന്നതിൽ വന്നിട്ടുള്ള അപാകതകളാണ് ഇത്തരത്തിൽ പരിഹരിക്കാൻ തൊഴിലുടമകൾക്ക് സാധിക്കുക. ഇംഗ്ലീഷിൽ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരുകൾ പലതും യാതൊരു സാമ്യവുമില്ലാത്ത രൂപത്തിലാണ് ഇഖാമയിൽ അറബിയിൽ രേഖപ്പെടുത്തിയിട്ടുണ്ടാകുക. ഇതു തിരുത്താൻ ചെയ്യേണ്ടത് : 1-മുഖീം പോർട്ടലിൽ ലോഗിൻ ചെയ്തു പ്രവേശിക്കുക. 2-സ്ഥാപനത്തിലെ വിദേശത്തൊഴിലാളികളുടെ ഭാഗത്തേക്കു പോകുക. 3-തിരുത്തൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ട്രാഫിക് പിഴയിളവിന് പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല, പിഴ എക്കൗണ്ടിൽനിന്ന് നേരിട്ട് ഈടാക്കും

ജിദ്ദ – ഏപ്രില്‍ 18 നു മുമ്പ് രേഖപ്പെടുത്തിയ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50 ശതമാനം ഇളവ് ലഭിക്കാന്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കുകയോ ഏതെങ്കിലും വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയോ ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഏപ്രില്‍ 18 മുതല്‍ ഒക്‌ടോബര്‍ 18 വരെയുള്ള കാലയളവില്‍ സദ്ദാദ് പെയ്‌മെന്റ് സംവധാനവും ഈഫാ പ്ലാറ്റ്‌ഫോമും വഴി പിഴകള്‍ അടക്കുമ്പോള്‍ 50 ശതമാനം ഇളവ് ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടും. ഇളവുകളോടെ ട്രാഫിക് […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇ യിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്

അബുദാബി: യു.എ.ഇ യിൽ നേരിയ ഭൂചനം അനുഭവപ്പെട്ടതായി നാഷ്ണൽ സെൻറർ ഓഫ് മെറ്റിരിയോളജിയുടെ(NCM)നാഷ്ണൽ സീസ്മിക് നെറ്റ് വർക്കിൻ്റെ സ്റ്റേഷനുകൾ റിപ്പോർട്ട് ചെയ്തു . പ്രദേശിക സമയം രാവിലെ 7.53 നാണ് യുഎഇ യിലെ മസാഫി ഏരിയയിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 1.6 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. പ്രദേശവാസികൾക്ക് ഭൂചലനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും യാതൊരുവിധ അനന്തരഫലങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

‘ഗോസി’ ൽ സ്ഥാപനങ്ങളുടെ വരിസംഖ്യ കുടിശ്ശികകള്‍ പിഴയില്ലാതെ അടച്ചുതീര്‍ക്കാന്‍ സമയപരിധി ആറു മാസത്തേക്ക് വീണ്ടും നീട്ടി

റിയാദ്- ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷുറന്‍സി (ഗോസി)ല്‍ സ്ഥാപനങ്ങളുടെ വരിസംഖ്യ കുടിശ്ശികകള്‍ പിഴയില്ലാതെ അടച്ചുതീര്‍ക്കാന്‍ ആറു മാസത്തെ സമയപരിധി കൂടി അനുവദിച്ചു. 2024 മാര്‍ച്ച മൂന്നിന് മുമ്പുള്ള കുടിശ്ശികകള്‍ക്കാണ് ആനുകൂല്യം. നേരത്തെ അനുവദിച്ച ആറു മാസ സമയപരിധി ഇന്നലെ അവസാനിച്ചിരിക്കെയാണ് വീണ്ടും ആറു മാസത്തേക്ക് കൂടി പിഴയിളവ് ആനുകൂല്യം നീട്ടിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഗോസിയില്‍ പണമടക്കാതെ കുടിശ്ശിക വരുത്തിയവര്‍ക്ക് ആറു മാസത്തേക്ക് പിഴയിളവ് പ്രഖ്യാപിച്ചത്. നിരവധി സ്ഥാപനങ്ങള്‍ കുടിശ്ശികയടച്ച് ഈ ആനുകൂല്യം കൈപറ്റി. സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്കയിലും ജിസാനിലും റെഡ് അലര്‍ട്ടും മദീനയില്‍ ഓറഞ്ച് അലർട്ട്

റിയാദ്- മക്ക, ജിസാന്‍, മദീന, അസീര്‍, നജ്‌റാന്‍, ഹായില്‍, റിയാദിന്റെ തെക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്ന് മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്കയിലും ജിസാനിലും റെഡ് അലര്‍ട്ടും മദീനയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മലവെള്ളപ്പാച്ചിലിനും ഇടി മിന്നലോടെയുള്ള മഴക്കും സാധ്യതയുണ്ട്. രാത്രിയും പുലര്‍ച്ചെയും മഞ്ഞ് വീഴ്ചക്കും സാധ്യതയുണ്ട്. റിയാദിന്റെ തെക്ക് ഭാഗങ്ങളില്‍ നേരിയ മഴക്കാണ് സാധ്യത.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ സ്വകാര്യമേഖല തൊഴിലാളികളുടെ പ്രൊബേഷൻ കാലത്തെ വ്യവസ്ഥകൾ അറിയാം

ജിദ്ദ – സ്വകാര്യ മേഖലാ തൊഴിലാളികളുടെ പ്രൊബേഷന്‍ കാലയളവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഒരേ തൊഴിലുടമയുടെ അടുത്ത് തൊഴിലാളിയെ ഒന്നില്‍ കൂടുതല്‍ തവണ പ്രൊബേഷനില്‍ നിയമിക്കാന്‍ പാടില്ലെന്ന് മന്ത്രാലയം പറഞ്ഞു. തൊഴിലാളിയും തൊഴിലുടമയും രേഖാമൂലം ഒപ്പുവെക്കുന്ന കരാര്‍ പ്രകാരം തൊഴിലാളിക്ക് ഒരിക്കല്‍ കൂടി പ്രൊബേഷന്‍ കാലം നല്‍കാവുന്നതാണ്. ഇങ്ങിനെ രണ്ടാമതും തൊഴിലാളിയെ പ്രൊബേഷനില്‍ നിയമിക്കുന്നത് മറ്റൊരു പ്രൊഫഷനിലോ ജോലിയിലോ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. അതല്ലെങ്കില്‍ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം അവസാനിച്ച് ആറു […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മദീനയിൽ കനത്ത മഴയ്ക്ക് സാധ്യത മുന്നറിയിപ്പുമായി റോഡ് സുരക്ഷ സേന

മദീന- മദീന മേഖലയിലെ ചില ഗവർണറേറ്റുകളിൽ കനത്ത മഴ പെയ്യുമെന്ന് റോഡ് സുരക്ഷയ്ക്കുള്ള പ്രത്യേക സേന മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റ് കാരണം ദൃശ്യപരത കുറയുമെന്നും വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. കാലാവസ്ഥാ സാഹചര്യങ്ങളും മഴയെക്കുറിച്ചുള്ള ഔദ്യോഗിക മുന്നറിയിപ്പുകളും നിരീക്ഷിക്കാനും പൊതു സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളിൽനിന്നും വൈദ്യുതി സ്രോതസ്സുകളിൽ നിന്നും അകന്നു നിൽക്കാനും താഴ് വരകൾ മുറിച്ചുകടക്കരുതെന്നും നിർദ്ദേശിച്ചു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ലോകത്തെ ഏറ്റവും വലിയ എയര്‍ കണ്ടീഷനിംഗ് സംവിധാനം വിശുദ്ധ ഹറമില്‍

മക്ക – വിശുദ്ധ ഹറമില്‍ ഹറംകാര്യ വകുപ്പ് പ്രവര്‍ത്തിപ്പിക്കുന്ന എയര്‍ കണ്ടീഷനിംഗ് സംവിധാനം ലോകത്തെ ഏറ്റവും വലിയ എ.സി സംവിധാനമാണെന്ന് റിപ്പോര്‍ട്ട്. ഹറമിലെ എയര്‍ കണ്ടീഷനിംഗ് സംവിധാനത്തിന്റെ ശേഷി 1,55,000 ടണ്‍ ആണ്. രണ്ടു പ്രധാന നിലയങ്ങള്‍ വഴിയാണ് ഹറം ശീതീകരിക്കുന്നത്. ഇതില്‍ പെട്ട അല്‍ശാമിയ നിലയത്തിന്റെ ശേഷി 1,20,000 ടണ്‍ ആണ്. ഈ നിലയം ഹറമില്‍ നിന്ന് 900 മീറ്റര്‍ ദൂരെയാണ്. രണ്ടാമത്തെ നിലയമായ അജ്‌യാദ് പ്ലാന്റിന്റെ ശേഷി 35,000 ടണ്‍ ആണ്. ഇത് ഹറമില്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ വിദേശ വിമാന കമ്പനികള്‍ക്ക് അനുമതി നൽകാൻ ഒരുങ്ങി സൗദി അറേബ്യ

ജിദ്ദ – സൗദിയില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ വിദേശ വിമാന കമ്പനികള്‍ക്ക് ലൈസന്‍സുകള്‍ നല്‍കാന്‍ സൗദി അറേബ്യ ആലോചിക്കുന്നു. ആഗോള വ്യോമയാന നെറ്റ്‌വര്‍ക്കില്‍ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനും വിനോദസഞ്ചാര ലക്ഷ്യങ്ങള്‍ കൈവരിക്കാനും ലക്ഷ്യമിട്ടാണിത്. സൗദിയില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ ആദ്യമായി ലൈസന്‍സ് നേടുന്ന വിദേശ വിമാന കമ്പനി ബ്രിട്ടീഷ് വിമാന കമ്പനിയായ വിര്‍ജിന്‍ അറ്റ്‌ലാന്റിക്ക് ആയിരിക്കുമെന്നും ഇതിനുള്ള കരാര്‍ അടുത്ത തിങ്കളാഴ്ച റിയാദില്‍ വെച്ച് ഒപ്പുവെക്കുമെന്നും ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. സ്വകാര്യ ബ്രിട്ടീഷ് വിമാന കമ്പനിയായ വിര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നിയമ ലംഘനങ്ങള്‍ തടയാന്‍ വിദേശ ഹജ് ഓഫീസുകള്‍ക്ക് കടുത്ത വ്യവസ്ഥകള്‍ ബാധകമാക്കുന്നു ഹജ്ജ് ഉംറ മന്ത്രാലയം

ജിദ്ദ – വിദേശ ഹജ് ഓഫീസുകളുടെ (ഹജ് മിഷനുകള്‍) ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ തടയാനും ഹജ് ഓഫീസുകളുടെ പ്രവര്‍ത്തനം വ്യവസ്ഥാപിതമാക്കാനും ലക്ഷ്യമിട്ട് ഹജ്, ഉംറ മന്ത്രാലയം പുതിയ വ്യവസ്ഥകള്‍ ബാധകമാക്കുന്നു. സന്ദര്‍ശന വിസയില്‍ സൗദിയിലെത്തി അനധികൃതമായി രാജ്യത്ത് തങ്ങി ഹജ് നിര്‍വഹിക്കുന്നത് അടക്കമുള്ള പ്രവണതകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് വിദേശ ഹജ് ഓപ്പറേറ്റര്‍മാര്‍ക്ക് കടുത്ത വ്യവസ്ഥകള്‍ ബാധകമാക്കുന്നത്. സ്വന്തം രാജ്യത്തു നിന്ന് വരുന്ന മുഴുവന്‍ ഹാജിമാരുടെയും പൂര്‍ണ ഉത്തരവാദിത്തം ഹജ് ഓഫീസുകള്‍ക്കാകുമെന്ന് പുതിയ വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു. ഹജ് തീര്‍ഥാടകരുടെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദ് സീസണ്‍ ഒക്ടോബര്‍ 12ന് ആരംഭിക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ്

റിയാദ്- തലസ്ഥാന നഗരിക്ക് ഉത്സരാവുകള്‍ സമ്മാനിച്ച് റിയാദ് സീസണ്‍ ഒക്ടോബര്‍ 12ന് ആരംഭിക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് അറിയിച്ചു. ഇതോടനുബന്ധിച്ച് സെപ്തംബര്‍ 27ന് ആഫ്രിക്കന്‍ സൂപര്‍ കപ്പ് നടക്കും. 14 വിനോദ മേഖലകള്‍, 11 ലോക ചാമ്പ്യന്‍ഷിപ്പുകള്‍, 10 എക്‌സിബിഷനുകള്‍, 4200 കരാറുകള്‍, 2100 കമ്പനികള്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്ന റിയാദ് സീസണ്‍ 7.2 മില്യന്‍ ചതുരശ്രമീറ്റര്‍ പ്രദേശത്താണ് സംഘടിപ്പിക്കുന്നത്. കിങ്ഡം അറീന രണ്ടു ലക്ഷം സന്ദര്‍ശകരെ ഉള്‍ക്കൊള്ളുന്ന വിധം […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇ പൊതുമാപ്പ് വിശദാംശങ്ങൾ പ്രഖ്യാപിച്ചു; പിഴയോ പ്രവേശന വിലക്കോ ഇല്ല, അറിയേണ്ടതെല്ലാം

ദുബായ്: യുഎഇ സര്‍ക്കാര്‍ രാജ്യത്തെ വിസ നിയമലംഘകര്‍ക്കായി നേരത്തേ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പുമായി ബന്ധപ്പെട്ട നിബന്ധനകളും നിര്‍ദേശങ്ങളും പുറത്തുവിട്ട് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് & പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). യുഎഇയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് ഒന്നുകില്‍ പുതിയ വിസയിലേക്ക് മാറി തങ്ങളുടെ റസിഡന്‍സി സ്റ്റാറ്റസ് ക്രമപ്പെടുത്താനോ അല്ലെങ്കില്‍ പിഴയടക്കാതെ രാജ്യം വിടാനോ ഉള്ള സുവര്‍ണാവസരമാണ് സെപ്റ്റംബര്‍ ഒന്ന് ഞായറാഴ്ച ആരംഭിക്കുന്ന രണ്ട് മാസത്തെ യുഎഇ വിസ പൊതുമാപ്പ് പ്രോഗ്രാം. യുഎഇയിലേക്ക് വീണ്ടും തിരികെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഒമാനിലെ പാസ്പോർട്ട്‌ സേവനങ്ങൾ നാളെ മുതൽ താത്കാലികമായി തടസ്സപ്പെടുമെന്ന് ഇന്ത്യൻ എംബസി

മസ്കറ്റ്: പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് (EC), പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) സേവനങ്ങൾ 2024 ഓഗസ്റ്റ് 29, വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ,2024 സെപ്റ്റംബർ 2 തിങ്കൾ രാവിലെ 4.30 വരെ ലഭ്യമാകില്ലെന്നു ഇന്ത്യൻ എംബസി അറിയിച്ചു. സിസ്റ്റം നവീകരണത്തിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ കോൺസുലാർ, വിസ സേവനങ്ങൾ, ബി.എൽ.എസ് ഇൻ്റർനാഷണൽ നടത്തുന്ന ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങൾ എന്നിവ പതിവ് പോലെ പ്രവർത്തിക്കുമെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വരെ ശക്തമായ കാറ്റും മഴയും തുടരുമെന്ന് സിവിൽ ഡിഫൻസ്

റിയാദ്: സൗദി അറേബ്യയിൽ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ശമനമായില്ല. ശനിയാഴ്ച വരെ കാറ്റും മഴയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ രീതിയിൽ തുടരുമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. കാറ്റിനും മഴയ്ക്കുമൊപ്പം ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ മഴ കനക്കുന്നതോടെ വെള്ളപ്പൊക്കത്തിനും പ്രളയത്തിനുമുള്ള സാധ്യതകൾ കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനും തോടുകൾ, വാദികൾ, അരുവികൾ പോലെയുള്ള ഇടങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാനും അധികൃതർ […]

error: Content is protected !!