റിയാദില്‍ ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ ഉപയോഗിക്കുന്നതിനായി; സൗദിയ ജംബോ വിമാനങ്ങള്‍ ജിദ്ദയില്‍ നിന്ന് റോഡ് മാര്‍ഗം റിയാദിലേക്ക് കൊണ്ടുപോകുന്നു
ജിദ്ദ – കാലപ്പഴക്കം കാരണം സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത പഴയ സൗദിയ ജംബോ വിമാനങ്ങള്‍ ജിദ്ദയില്‍ നിന്ന് റോഡ് മാര്‍ഗം റിയാദിലേക്ക് കൊണ്ടുപോകുന്നു. റിയാദില്‍ ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ ഉപയോഗിക്കാനാണ് ബോയിംഗ് 777-200 ഇ.ആര്‍ ഇനത്തില്‍ പെട്ട മൂന്നു വിമാനങ്ങള്‍ കൂറ്റന്‍ ട്രെയിലറുകളില്‍ റിയാദിലേക്ക് കൊണ്ടുപോകുന്നത്. അഞ്ചു വര്‍ഷത്തിലേറെ മുമ്പ് സര്‍വീസില്‍ നിന്ന് ഒഴിവാക്കിയ വിമാനങ്ങള്‍ കനത്ത സുരക്ഷയില്‍ ഗതാഗതം നിയന്ത്രിച്ച് ജിദ്ദയില്‍ നിന്ന് മദീന, അല്‍ഖസീം വഴിയാണ് റിയാദിലേക്ക് കൊണ്ടുപോകുന്നത്. എച്ച്.ഇസെഡ്-എ.കെ.ജി രജിസ്‌ട്രേഷനുള്ള വിമാനങ്ങളില്‍ […]