കൈക്കൂലിയും വ്യാജരേഖാ നിര്‍മാണവും അധികാര ദുര്‍വിനിയോഗവും നടത്തിയ കേസില്‍ മുന്‍ പൊതുസുരക്ഷാ വകുപ്പ് മേധാവിക്ക് 20 വര്‍ഷം തടവിന് ശിക്ഷിച്ചതായി ആഭ്യന്തര മന്ത്രാലയം
ജിദ്ദ – കൈക്കൂലിയും വ്യാജരേഖാ നിര്‍മാണവും അധികാര ദുര്‍വിനിയോഗവും നടത്തിയ കേസില്‍ മുന്‍ പൊതുസുരക്ഷാ വകുപ്പ് മേധാവി ലെഫ്. ജനറല്‍ ഖാലിദ് ബിന്‍ ഖറാര്‍ അല്‍ഹര്‍ബിയെ കോടതി ഇരുപതു വര്‍ഷം തടവിന് ശിക്ഷിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമുതല്‍ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ നിയമ ലംഘനങ്ങളും അധികാര ദുര്‍വിനിയോഗവും നടത്തിയ പൊതുസുരക്ഷാ വകുപ്പ് മേധാവിയുടെ സേവനം അവസാനിപ്പിക്കാനും ഇദ്ദേഹത്തിന് നിര്‍ബന്ധിത റിട്ടയര്‍മെന്റ് നല്‍കാനും നിയമ ലംഘനങ്ങളില്‍ അന്വേഷണം നടത്താനും മൂന്നു വര്‍ഷം മുമ്പ് ഹിജ്‌റ 1443 മുഹറം 30 […]