ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയുള്ളതിനാല്‍ 13,000 കിയ കാറുകള്‍ തിരിച്ചുവിളിച്ചതായി സൗദി വാണിജ്യമന്ത്രാലയം

റിയാദ്. കണ്‍ട്രോള്‍ യൂണിറ്റില്‍ (എച്ച് ഇ സി യു) ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയുള്ളതിനാല്‍ 13,000 കിയ കാറുകള്‍ തിരിച്ചുവിളിച്ചതായി സൗദി വാണിജ്യമന്ത്രാലയം അറിയിച്ചു. കിയയുടെ 2010 മുതല്‍ 2015 വരെയുളള സ്‌പോട്ടെജ്, ഒപ്റ്റിമ, സോള്‍, സോറന്റോ, സെറാറ്റോ മോഡലുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഇതുകാരണം വാഹനം നിര്‍ത്തിയിടുമ്പോഴോ ഓടിക്കുമ്പോഴോ എഞ്ചിനില്‍ തീ പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വാണിജ്യമന്ത്രാലയത്തിന്റെ ഇസ്തിദ്ആ വെബ്‌സൈറ്റ് വഴി ഷാസി നമ്പര്‍ പരിശോധിക്കണമെന്നും അത്തരം വാഹനങ്ങളുടെ ഉടമകള്‍ കമ്പനിയുമായി ബന്ധപ്പെട്ട് സൗജന്യമായി സ്‌പെയര്‍പാര്‍ട്‌സുകള്‍ മാറ്റണമെന്നും മന്ത്രാലയം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ചരക്കു ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ വിദേശ ട്രക്കുകള്‍ക്ക് നാലു വ്യവസ്ഥകള്‍ ബാധകമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി

ജിദ്ദ – സൗദിയില്‍ ചരക്കു ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ വിദേശ ട്രക്കുകള്‍ക്ക് നാലു വ്യവസ്ഥകള്‍ ബാധകമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു. ലോജിസ്റ്റി പ്ലാറ്റ്‌ഫോം (bayan.logisti.sa) വഴി ഇലക്‌ട്രോണിക് ട്രാന്‍സ്‌പോര്‍ട്ട് ഡോക്യുമെന്റ് നേടണമെന്നതാണ് വ്യവസ്ഥകളില്‍ പ്രധാനം. സൗദിയിലെ ഏതു നഗരത്തിലേക്കാണോ ചരക്ക് ലോഡുമായി വരുന്നതെങ്കില്‍ മടക്ക യാത്രയില്‍ ആ നഗരത്തില്‍ നിന്നോ മടക്ക യാത്രയില്‍ കടന്നുപോകുന്ന നഗരങ്ങളില്‍ നിന്നോ മാത്രമേ വിദേശ ട്രക്കുകള്‍ക്ക് ചരക്ക് കയറ്റാന്‍ അനുമതിയുള്ളൂ. സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ചരക്ക് നീക്കത്തിന് വിദേശ ട്രക്കുകള്‍ കരാറുകളിലേര്‍പ്പെടാന്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

യുഎഇയിൽ നടക്കുന്ന പൊതുമാപ്പിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചു. ഔട്ട്‌പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണം എന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി

ദുബായ്: യുഎഇയിൽ നടക്കുന്ന പൊതുമാപ്പിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചു. ഔട്ട്‌പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണം എന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി. പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപ് രാജ്യം വിട്ടാൽ മതിയെന്നാണ് പുതിയ നിർദേശം. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അമർ കസ്റ്റമർ ഹാപ്പിനെസ്സ് ഡിപ്പാർട്മെന്റ് മേധാവി ലഫ്റ്റനന്റ് കേണൽ സാലിം ബിൻ അലിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. ഔട്ട്പാസ് ലഭിച്ചവർക്ക് ജോലി അവസരം ലഭിക്കുകയാണെങ്കിൽ രേഖകൾ ശരിയാക്കി രാജ്യത്ത് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദ് ഇന്റര്‍നാഷല്‍ ബുക് ഫെയറിന് വ്യാഴാഴ്ച തുടക്കമാകും

റിയാദ് – ഈ വര്‍ഷത്തെ റിയാദ് ഇന്റര്‍നാഷല്‍ ബുക് ഫെയറിന് വ്യാഴാഴ്ച തുടക്കമാകും. ബുക് ഫെയറിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന് ‘വി ബുക്ക്’ പ്ലാറ്റ്‌ഫോം വഴി സമാരംഭം കുറിച്ചതായി ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്‍സ്‌ലേഷന്‍ കമ്മീഷന്‍ അറിയിച്ചു. റിയാദ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന ബുക് ഫെയര്‍ ഒക്‌ടോബര്‍ അഞ്ചു വരെ നീണ്ടുനില്‍ക്കും. ഇത്തവണത്തെ റിയാദില്‍ ബുക് ഫെയറിലെ വിശിഷ്ടാതിഥി രാജ്യം ഖത്തര്‍ ആണ്. മുപ്പതിലേറെ പ്രാദേശിക, അറബ്, ലോക രാജ്യങ്ങളില്‍ നിന്നുള്ള […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അനധികൃത താമസക്കാരായ പ്രവാസികള്‍ക്കെതിരായ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് 12,101 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം

റിയാദ്: അനധികൃത താമസക്കാരായ പ്രവാസികള്‍ക്കെതിരായ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് 12,101 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം. വിവിധ നിയമ ലംഘനങ്ങള്‍ക്ക് നേരത്തേ പിടിക്കപ്പെട്ട് താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ കഴിയുന്ന ഇത്രയും പേരെയാണ് കഴിഞ്ഞ ആഴ്ച നാടുകളിലേക്ക് കയറ്റി അയച്ചത്. അതിനിടെ, നിയമ ലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ നടത്തിയ റെയിഡുകളിലും വാഹന പരിശോധനകളിലുമായി 22,716 വിദേശികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പിടികൂടിയതായും സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സെപ്തംബര്‍ 12 മുതല്‍ 18 വരെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി ദേശീയദിനാഘോഷങ്ങള്‍ക്കിടെ ഗതാഗത നിയമങ്ങള്‍ എല്ലാവരും പാലിക്കണമെന്നും നാലു നിയമ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ്

ജിദ്ദ – സൗദി ദേശീയദിനാഘോഷങ്ങള്‍ക്കിടെ ഗതാഗത നിയമങ്ങള്‍ എല്ലാവരും പാലിക്കണമെന്നും നാലു നിയമ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. വാഹനത്തിന്റെ നിറത്തില്‍ മാറ്റം വരുത്തല്‍ (പച്ച പെയിന്റ് അടിക്കല്‍), നിരോധിത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യല്‍, റോഡിന് നടുവില്‍ വെച്ച് വാഹനത്തില്‍ നിന്ന് ഇറങ്ങല്‍, മുന്‍വശത്തെയും പിന്‍ഭാഗത്തെയും നമ്പര്‍ പ്ലേറ്റുകള്‍ മറക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പാസ്പോര്‍ട്ട് സേവനങ്ങള്‍ തിങ്കളാഴ്ച വൈകിട്ട് വരെ തടസ്സപ്പെടും; മസ്കറ്റ് ഇന്ത്യൻ എംബസി

മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ എംബസിയുടെ പേരിലുള്ള പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടുനന്ത് തിങ്കളാഴ്ച വരെ തുടരും. പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആണ് സേവനങ്ങൾ തടസ്സപ്പെടുന്നത്. പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലിസ് ക്ലിയറന്‍സ് സേവനങ്ങള്‍ തുടങ്ങിയവയാണ് തടസ്സം നേരിടുന്നത്. താൽക്കാലികമായി ആണ് സേവനം തടസ്സപ്പെടുന്നത്. തിങ്കളാഴ്ച വെെകുന്നേരം ആറു മണി വരെ സേവനം ലഭിക്കില്ല. ബിഎല്‍എസ് സെന്ററിലെ കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ എന്നിവയ്ക്ക് തടസ്സം ഉണ്ടാക്കില്ല. മസ്കറ്റ് ഇന്ത്യൻ എംബസിയാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്ഥാവന പുറത്തിറക്കിയത്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ഈ വര്‍ഷം ഒന്നേമുക്കാല്‍ കോടി വിദേശ ടൂറിസ്റ്റുകള്‍ എത്തിയതായി യു.എന്‍ റിപ്പോര്‍ട്ട്

ജിദ്ദ – ഈ വര്‍ഷം ആദ്യത്തെ ഏഴു മാസക്കാലത്ത് സൗദിയില്‍ ഒന്നേമുക്കാല്‍ കോടി വിദേശ ടൂറിസ്റ്റുകള്‍ എത്തിയതായി ഇതുമായി ബന്ധപ്പെട്ട യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. സൗദിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ശ്രദ്ധേയമായ നിലക്ക് ഉയര്‍ന്നു. ജി-20 രാജ്യങ്ങളില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും വിദേശ വിനോദസഞ്ചാരികളുടെ ധനവിനിയോഗത്തിലും ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് സൗദി അറേബ്യയിലാണ്. കൊറോണ മഹാമാരി വ്യാപനത്തിനു മുമ്പ് 2019 ജനുവരി മുതല്‍ ജൂലൈ അവസാനം വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ഈ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പകര്‍ച്ച വ്യാധികൾ പകരാനുള്ള സാധ്യത കുറയ്ക്കാൻ; ഉംറ തീര്‍ഥാടകര്‍ ശാരീരിക അകലം പാലിക്കുവാനും, മാസ്‌ക്ക് ധരിക്കാനും നിർദ്ദേശം

മക്ക: ഉംറ തീർഥാടനം നിര്‍വഹിക്കുന്നവര്‍ മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ കര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ തിരക്ക് ഒഴിവാക്കാനും ശാരീരിക അകലം പാലിക്കാനും സൗദി അറേബ്യ അധികൃതര്‍ ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധികള്‍ പകരാനുള്ള സാധ്യത കുറയ്ക്കുകയും ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് നിര്‍ദ്ദേശമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിലൂടെ സുരക്ഷിതമായ ഉംറ ഉറപ്പ് വരുത്താനാവുമെന്നും മന്ത്രാലയം എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. വൈറല്‍, ശ്വാസകോശ സംബന്ധമായ അണുബാധകളില്‍ നിന്ന് സ്വയം സുരക്ഷ ഉറപ്പാക്കുന്നതിന് തീര്‍ഥാടകര്‍ ഗ്രാന്‍ഡ് […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബായ് അൽ മുക്തൂം പാലത്തിൽ അറ്റകുറ്റപ്പണി; പാലം അടച്ചിടാൻ തീരുമാനം, ഗതാഗത നിയന്ത്രണമേർപ്പെടുത്തും

ദുബായ്: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അല്‍ മക്തൂം പാലം ഭാഗികമായി അടച്ചിടും. 2025 ജനുവരി 16 വരെയായിരിക്കും അറ്റകുറ്റപ്പണികള്‍ക്കായി പാലം അടച്ചിടുക. അതിനാല്‍ ഇതുവഴിയുള്ള ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യാഴാഴ്ച അറിയിച്ചു. പ്രധാന പാലം തിങ്കള്‍ മുതല്‍ ശനിവരെ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയും ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിനങ്ങളിലും 24 മണിക്കൂറും അടച്ചിടും. ബാക്കി സമയങ്ങളില്‍ നിയന്ത്രണങ്ങളോടെ ഗതാഗതം അനുവദിക്കും. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ ബദല്‍ റൂട്ടുകള്‍ […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തറിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഹജ്ജ് രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കുമെന്ന് ഖത്തര്‍ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം

ദോഹ: ഖത്തറിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഹജ്ജ് സീസണ്‍ 2025 ന്‍റെ രജിസ്‌ട്രേഷന്‍ 2024 സെപ്റ്റംബര്‍ 22, ഞായറാഴ്ച ആരംഭിക്കുമെന്ന് ഖത്തര്‍ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രജിസ്‌ട്രേഷന്‍ 2024 ഒക്ടോബര്‍ 22 വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് (hajj.gov.qa) വഴിയാണ് രജിസ്ട്രേഷന്‍ നടത്തുകയെന്ന് ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ ഹജ്, ഉംറ വകുപ്പ് ഡയറക്ടര്‍ അലി ബിന്‍ സുല്‍ത്താന്‍ അല്‍ മിസിഫ്രി വാര്‍ത്താസമ്മേളനത്തില്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അജ്ഞാത ഫോൺ കോളുകൾ വരുമ്പോൾ സ്വകാര്യവിവരങ്ങൾ പങ്കുവെക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: നിങ്ങൾക്ക് അജ്ഞാത ഫോൺ വിളികൾ അല്ലെങ്കിൽ പരിജയമില്ലാത്ത മെയിലുകൾ എന്നിവ വരുമ്പോൾ അവരോട് ഒരിക്കലും സ്വകാര്യവിവരങ്ങൾ പങ്കുവെക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. പല തരത്തിലുള്ള ഫോണുകൾ നിങ്ങൾക്ക് മുന്നിലേക്ക് വരും. ചിലപ്പോൾ ബാങ്കിൽ നിന്നാണ് എന്ന് പറഞ്ഞുള്ള കോളുകളും വരും. എന്നാൽ ഇതിൽ ഒന്നും വീഴരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക, ഓൺലൈൻ കുറ്റകൃത്യ വിഭാഗം ഉദ്യോഗസ്ഥനായ ഫസ്റ്റ് ലെഫ്. നായിഫ് നാസർ അൽ ഹമീദി മുന്നറിയിപ്പ് നൽകി. രാജ്യത്തെ പ്രവാസികൾക്കും, സ്വദേശികൾക്കും ആണ് ഇതുമായി ബന്ധപ്പെട്ട […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 20 ശതമാനം ടിക്കറ്റ് ഡിസ്കൗണ്ട്; ഓഫറുമായി ഇത്തിഹാദ് എയര്‍വെയ്‌സ്

അബുദാബി: അടുത്ത അഞ്ച് മാസത്തിനിടയില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ഇത്തിഹാദ് എയര്‍വെയ്‌സ്. അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇത്തിഹാദ് സര്‍വീസ് നടത്തുന്ന എയര്‍പോര്‍ട്ടുകളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് 20 ശതമാനം കിഴിവാണ് വിമാനക്കമ്പനി ഓഫര്‍ ചെയ്തിരിക്കുന്നത്. യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയര്‍വേയ്സ് അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് തുടങ്ങിയതിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് 20 ശതമാനം ഡിസ്‌കൗണ്ട് ഓഫറുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ പരിമിത കാലത്തേക്ക് മാത്രമാണ് ഓഫറെന്ന് ഇത്തിഹാദ് അധികൃതര്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നവർക്ക് 5000 റിയാൽ വരെ പിഴ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

ജിദ്ദ – മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലക്ക് പൊതുസ്ഥലങ്ങളില്‍ പെരുമാറുന്നവര്‍ക്ക് 5,000 റിയാല്‍ പിഴ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. പൊതുഅഭിരുചി സംരക്ഷണ നിയമാവലി, പൊതുസ്ഥലങ്ങളും അവിടങ്ങളില്‍ എത്തുന്നവരെയും മാനിക്കല്‍ നിര്‍ബന്ധമാക്കുകയും ഇതിന് വിരുദ്ധമായ പെരുമാറ്റങ്ങള്‍ വിലക്കുകയും ചെയ്യുന്നു. സന്ദര്‍ശകരെ ദ്രോഹിക്കുന്നതോ ഉപദ്രവിക്കുന്നതോ അവരെ ഭയപ്പെടുത്തുന്നതോ ആയ വാക്കോ പ്രവൃത്തിയോ പൊതുസ്ഥലങ്ങളില്‍ വെച്ച് ചെയ്യുന്നവര്‍ക്ക് 5,000 റിയാല്‍ പിഴ ചുമത്തും. പൊതുസ്ഥലങ്ങളില്‍ വെച്ച് ഇത്തരം നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകാതെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി കിരീടവകാശി

റിയാദ്: കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍. ബുധനാഴ്ച റിയാദില്‍ നടന്ന ഷൂറ കൗണ്‍സിലിന്റെ ഒൻപതാം സമ്മേളനത്തിന്റെ ആദ്യവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് വേണ്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കിരീടാവകാശി. സൗദി അറേബ്യയുടെ ആശങ്കകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പലസ്തീൻ പ്രശ്‌നമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇസ്രായേല്‍ അധിനിവേശ ഭരണകൂടം പലസ്തീൻ ജനതയ്ക്കെതിരേ നടത്തുന്ന കുറ്റകൃത്യങ്ങളെ ശക്തമായി അപലപിക്കുന്നതായി […]

error: Content is protected !!