ഇഖാമ നഷ്ടപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിച്ചു ജവാസാത്ത് ഡയറക്ടറേറ്റ്
ജിദ്ദ – വിദേശ തൊഴിലാളികളുടെ ഇഖാമ നഷ്ടപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ജവാസാത്ത് ഡയറക്ടറേറ്റ് വിശദീകരിച്ചു. ജവാസാത്തിന്റെ മുഖീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് കീഴിലെ തൊഴിലാളികളുടെ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് മുഖീം പോര്‍ട്ടല്‍ വഴി അറിയിക്കുകയാണ് വേണ്ടത്. മുഖീം പോര്‍ട്ടലില്‍ പ്രവേശിച്ച് നഷ്ടപ്പെട്ട ഇഖാമയുടെ നമ്പര്‍ നല്‍കി വിദേശിയുടെ പേരുവിവരങ്ങളും മറ്റും പരിശോധിക്കാന്‍ കഴിയും. ഇതിനു ശേഷം ജവാസാത്ത് സേവനം തെരഞ്ഞെടുത്ത് ഇഖാമ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യണം. തുടര്‍ന്ന് പുതിയ ഇഖാമക്കു വേണ്ടി ഏറ്റവും […]