സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഏകീകരിക്കുന്ന നടപടികൾക്ക് തുടക്കമായി
റിയാദ്: സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഏകീകരിക്കുന്ന നടപടികൾക്ക് തുടക്കമായി. നിക്ഷേപകർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടപ്പിലാക്കുമെന്ന് നിക്ഷേപ മന്ത്രാലയവും, വാണിജ്യ മന്ത്രാലയവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ഉത്തരവാണ് നടപ്പിലായി തുടങ്ങിയത്. ഇനി മുതൽ രാജ്യത്തെവിടെയും വ്യപാര വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് ഏക രജിസ്ട്രേഷൻ മതിയാകും. ഏകീകൃത സി.ആർ നമ്പറിൽ രാജ്യത്തെ മുഴുവൻ പ്രൊവിൻസുകളിലും സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇത് വഴി സാധിക്കും. നിലവിൽ ഉപ സി.ആറുകൾ ലഭ്യമാക്കിയാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നത്. നിലവിലെ ഉപ സി.ആറുകൾ റദ്ദാക്കുവാനും […]