റാസൽഖൈമയിൽ വൻ പുകയില വേട്ട; 1.2 കോടി ദിർഹമിന്റെ അനധികൃത പുകയില ഉത്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു.
റാസൽഖൈമ: റാസൽഖൈമയിൽ വൻ പുകയില വേട്ട. നികുതി വെട്ടിച്ച് വിൽപന നടത്താൻ സൂക്ഷിച്ചിരുന്ന 1.2 കോടി ദിർഹമിന്റെ അനധികൃത പുകയില ഉത്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു. റാസൽഖൈമയിലെ ഫാമുകളിൽ നിന്നാണ് വൻതോതിൽ പുകയില പിടികൂടിയത്. 7,195 കിലോ അനധികൃത പുകയില ഉത്പന്നങ്ങളാണ് ഫെഡറൽ ടാക്‌സ് അതോറിറ്റിയും, സാമ്പത്തിക വികസന വകുപ്പ് ചേർന്ന് പിടിച്ചെടുത്തത്. റാസൽഖൈമ ദക്ഷിണ മേഖലയിലെ വിവിധ ഫാമുകളിലായിരുന്നു റെയ്ഡ്. നിരോധിത വസ്തുക്കൾ പിടിച്ചെടുത്ത അധികൃതർ പ്രതികൾക്കെതിരെ നിയമ നടപടി ആരംഭിച്ചു. ലൈസൻസില്ലാതെ മാസങ്ങളോളം ഇവിടെ അനധികൃത […]