സാമ്പത്തിക പ്രതിസന്ധിയിലായ യെമന് സൗദി അറേബ്യ 500 കോടി ഡോളര്‍ സഹായം
റിയാദ്: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ യെമന് സൗദി അറേബ്യ 500 കോടി ഡോളര്‍ സഹായം. യെമനി ജനതയുടെ ക്ഷേമത്തിനും വികസനത്തിനും സർക്കാരിന്റേയും രാജ്യത്തെ കേന്ദ്ര ബാങ്കിന്റേയും പ്രവർത്തനങ്ങൾക്കുമുള്ള പിന്തുണ ആയാണ് ധനസഹായം. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ യെമനി സെൻട്രൽ ബാങ്കിന് 300 കോടി ഡോളർ നൽകി. സർക്കാരിന്റെ ബജറ്റ് കമ്മി നികത്താൻ 200 കോടി ഡോളറും കൈമാറി. യെമനില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കും സാമ്പത്തിക പരിഷ്‌കാര പദ്ധതികള്‍ […]