ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ടാറ്റുവിനും ലേസർ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും വിലക്ക്

ജിദ്ദ: സൗദിയിൽ ടാറ്റുവിനും ലേസർ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും വിലക്ക്. നഗര, ഗ്രാമ വികസന മന്ത്രാലയമാണ് സ്ത്രീകളുടെ സൗന്ദര്യ സലൂണുകൾക്കുള്ള പുതിയ നിർദ്ദേശങ്ങൾ ഇറക്കിയത്. ഇത് പ്രകാരം ടാറ്റൂ ചെയ്യുന്നതും, ലേസർ ചികിത്സകളും ഇനി പാടില്ല. UV റേസ് ഉപയോഗിക്കുന്ന ടാൻ മെഷീനുകൾക്കും നിരോധനം വന്നു. അനധികൃത മരുന്നുകളുടെ അംശങ്ങൾ ഉള്ള ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിലക്കി. വനിതാ സലൂണുകളിൽ പുരുഷന്മാർക്ക് സേവനങ്ങൾ പാടില്ല. പുരുഷൻമാർക്ക് ഇവിടേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. നിർദേശങ്ങലുള്ള ബോർഡ് സലൂണിന്റെ മുന്നിൽ സ്ഥാപിക്കണം. ഇതിന് പുറമെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഡെലിവറി ബൈക്കുകൾക്ക് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തി സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി

ഡെലിവറി ബൈക്കുകൾക്ക് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തി സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച ശേഷമാണ് ഇനി ലൈസൻസ് അനുവദിക്കുക ദമ്മാം: സൗദിയിൽ ഡെലിവറി ആവശ്യത്തിനുപയോഗിക്കുന്ന ഇരു ചക്രവാഹനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി. സൗദി ജനറൽ ട്രാൻസ്പോർ്ട്ട് അതോറിറ്റി വക്താവ് സാലേഹ് അൽ സൗദാണ് ഇക്കാര്യം അറിയിച്ചത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ആവശ്യമായ ലൈസൻസുകൾ നേരത്തെ തന്നെ അതോറിറ്റി അനുവദിച്ചിട്ടുണ്ട്. പുതുതായി ലഭിക്കുന്ന അപേക്ഷകളിലാണ് നിയമം ബാധകാവുകയെന്നും അദ്ദേഹം കൂട്ടിചേർത്തു. രാജ്യത്തെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ലോജിസ്റ്റിക്സ്, ട്രാന്‍സ്പോര്‍ട്ട് മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള നീക്കവുമായി സൗദി

റിയാദ്: പുതിയ നിക്ഷേപ നിയമം ഉള്‍പ്പെടെ വിവിധ സംരംഭങ്ങളിലൂടെ ലോജിസ്റ്റിക്സ്, ട്രാന്‍സ്പോര്‍ട്ട് മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള നീക്കവുമായി സൗദി അറേബ്യ. ഇതിന്‍റെ ഭാഗമായി സൗദിയിലെ നാല് വിമാനത്താവളങ്ങളുടെ നിയന്ത്രണത്തിനും നടത്തിപ്പിനും സ്വകാര്യ ഓപ്പറേറ്റര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു. റിയാദില്‍ നടന്ന ഗ്ലോബല്‍ ലോജിസ്റ്റിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഏതാനും മാസങ്ങള്‍ക്കിടയില്‍ തന്നെ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു തന്ത്രപ്രധാനമായ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹജ്, ഉംറ സേവന സീസണ്‍ വിസയൊന്നിന് 2,000 റിയാല്‍ തോതില്‍ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കല്‍ നിർബന്ധം

ജിദ്ദ – ഹജ്, ഉംറ സേവന സീസണ്‍ വിസയൊന്നിന് 2,000 റിയാല്‍ തോതില്‍ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കല്‍ നിര്‍ബന്ധമാണെന്ന് പരിഷ്‌കരിച്ച താല്‍ക്കാലിക വിസാ നിയമാവലി വ്യക്തമാക്കുന്നു. വിസാ അപേക്ഷക്കൊപ്പമാണ് തൊഴിലാളികളില്‍ ഒരാള്‍ക്ക് 2,000 റിയാല്‍ തോതില്‍ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കേണ്ടത്. തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനുള്ള ചെലവ് ഇനത്തിലാണ് ഗ്യാരണ്ടി ഈടാക്കുന്നത്. നിശ്ചിത സമയത്ത് തൊഴിലാളി സ്വദേശത്തേക്ക് തിരിച്ചുപോയത് സ്ഥിരീകരിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ ഗ്യാരണ്ടി തുക മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമക്ക് തിരികെ നല്‍കും. വിസ റദ്ദാക്കിയാലും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദ് മെട്രോ അന്തിമ ഘട്ടത്തിലെത്തിയതായും പദ്ധതി ആഴ്ചകള്‍ക്കുള്ളില്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി സ്വാലിഹ് അല്‍ജാസിര്‍ അറിയിച്ചു

റിയാദ് – തലസ്ഥാന നഗരിയുടെ മുഖച്ഛായ മാറ്റുന്ന റിയാദ് മെട്രോ അന്തിമ ഘട്ടത്തിലെത്തിയതായും പദ്ധതി ആഴ്ചകള്‍ക്കുള്ളില്‍ ഉദ്ഘാടനം ചെയ്യുമെന്നും ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ അറിയിച്ചു. ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് ഫോറത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റിയാദില്‍ നടക്കുന്ന പ്രഥമ ത്രിദിന ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് ഫോറം എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ ഉദ്ഘാടനം ചെയ്തു. 30 രാജ്യങ്ങളില്‍ നിന്നുള്ള 80 കമ്പനികളും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദഗ്ധരും അന്താരാഷ്ട്ര സംഘടനാ മേധാവികളും ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. മെട്രോയില്‍ ട്രെയിനുകള്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പബ്ലിക് പാര്‍ക്കിംഗ് ഉപയോഗവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് 100 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് അധികൃതര്‍

ജിദ്ദ – പബ്ലിക് പാര്‍ക്കിംഗ് ഉപയോഗവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് 100 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പാര്‍ക്കിംഗിന് അനുവദിച്ച പരമാവധി സമയം മറികടക്കല്‍, തെറ്റായ രീതിയില്‍ പാര്‍ക്ക് ചെയ്യല്‍, പെയ്ഡ് പാര്‍ക്കിംഗ് സമയം അവസാനിച്ചിട്ടും പാര്‍ക്കിംഗ് ഒഴിയാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 100 റിയാല്‍ തോതിലാണ് പിഴ ലഭിക്കുക. പാര്‍ക്കിംഗ് ഫീസ് നല്‍കാതെ പാര്‍ക്കിംഗ് ഉപയോഗിക്കുന്നതിന് 200 റിയാലും പ്രത്യേക ആവശ്യത്തിന് റിസര്‍വ് ചെയ്ത പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്തുന്നതിന് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയ ഗ്രൂപ്പിനു കീഴിലെ എയര്‍ ടാക്‌സി വിമാനം ആദ്യമായി റിയാദില്‍ പ്രദര്‍ശിപ്പിച്ച് സൗദിയ

റിയാദ് – സൗദിയ ഗ്രൂപ്പിനു കീഴിലെ എയര്‍ ടാക്‌സി വിമാനം ആദ്യമായി റിയാദില്‍ പ്രദര്‍ശിപ്പിച്ച് സൗദിയ. റിയാദില്‍ ഇന്നലെ ആരംഭിച്ച ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് ഫോറത്തിലാണ് എയര്‍ ടാക്‌സിയായി ഉപയോഗിക്കുന്ന ഇലക്ട്രിക് വിമാനം സൗദിയ പ്രദര്‍ശിപ്പിക്കുന്നത്. ഫോറത്തിന് നാളെ തിരശ്ശീല വീഴും. ഇലക്ട്രിക് വിമാന നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ കമ്പനിയായ ലിലിയത്തില്‍ നിന്ന് 100 ഇലക്ട്രിക് വിമാനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ ജൂലൈയില്‍ സൗദിയ ഗ്രൂപ്പ് കരാര്‍ ഒപ്പുവെച്ചിരുന്നു. വിമാനങ്ങളില്‍ ഒന്നിന് 45 ലക്ഷം ഡോളറാണ് വില കണക്കാക്കുന്നത്. […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് 218 രൂപക്ക് മുകളിലെത്തി

മസ്‌കത്ത്: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് 218 രൂപക്ക് മുകളിലെത്തി. അമേരിക്കൻ ഡോളർ ശക്തമായതും എണ്ണവില വർധിച്ചതുമാണ് വിനിമയ നിരക്ക് വർധിക്കാൻ പ്രധാന കാരണം. ആഗസ്റ്റ് എട്ടിനാണ് ഈ വർഷം ആദ്യം വിനിമയ നിരക്ക് 218ലെത്തിയത്. പിന്നീട് താഴേക്ക് പോയെങ്കിലും വീണ്ടും 218 ലെത്തി. ചെറിയ ഏറ്റക്കുറച്ചിൽ കാണിക്കുന്നുണ്ടെങ്കിലും 218 എന്നതിൽ തന്നെയാണ് രണ്ട് ദിവസമായി നിലവിൽ വിനിമയ നിരക്കുള്ളത്. ഓൺലൈൻ പോർട്ടലായ എക്‌സ്സ് ഇ കൺവെർട്ടറിൽ ഒരു റിയാലിന് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി ലാൻഡ് ബ്രിഡ്ജ് റെയിൽവേ പദ്ധതി അടുത്ത വർഷത്തോടെ ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ

ദമ്മാം: സൗദി ലാൻഡ് ബ്രിഡ്ജ് റെയിൽവേ പദ്ധതി അടുത്ത വർഷത്തോടെ ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. പദ്ധതിയുടെ അന്തിമ ചിലവും സാമ്പത്തിക സഹായവും സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലെന്ന് സൗദി റെയിൽവേ അറിയിച്ചു. ആറു ലൈനുകൾ അടങ്ങുന്ന ബൃഹത്തായ റെയിൽവേ പദ്ധതിയുടെ കൺസോർഷ്യം സൗദി റെയിൽവേ കമ്പനിയും ചൈന സിവിൽ എഞ്ചിനിയറിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനും ചേർന്നാണ് രൂപികരിച്ചത്. സൗദി അറേബ്യയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണ് സൗദി ലാൻഡ് ബ്രിഡ്ജ് പദ്ധതി. ഏഴുന്നൂറ് കോടി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ട്രാഫിക് പിഴയിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് അവസാനിക്കാൻ ഇനി ആറുദിവസം ബാക്കി

ജിദ്ദ: സൗദിയിൽ ട്രാഫിക് പിഴയിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് അവസാനിക്കാൻ ഇനി ആറുദിവസം ബാക്കി. ഒക്ടോബർ 18 വരെയാണ് ഇളവോട് കൂടി പിഴയടക്കാനുള്ള അവസരം. പിഴ അടക്കാത്തവരുടെ വാഹനങ്ങൾ കാലാവധിക്ക് ശേഷം പിടിച്ചെടുക്കും. ഏപ്രിൽ 18 വരെയുള്ള ട്രാഫിക് നിയമലംഘനങ്ങൾക്കാണ് മന്ത്രാലയം 50% വരെ ഇളവ് പ്രഖ്യാപിച്ചിരുന്നത്. അതേസമയം ഏപ്രിൽ 18നു ശേഷമുള്ള പുതിയ പിഴകൾക്ക് 25 ശതമാനവും കുറവും പിഴയിൽ നൽകിയിരുന്നു. വൻ തുക പിഴ ചുമത്തപ്പെട്ട് പ്രതിസന്ധിയിയാവർക്കെല്ലാം മികച്ച അവസരമായിരുന്നു ഇത്. പിഴ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദിയിൽ പെട്രോൾ സ്റ്റേഷനുകളിൽ പരിശോധന കാമ്പയിൻ

ദമ്മാം: സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദിയിൽ പെട്രോൾ സ്റ്റേഷനുകളിൽ പരിശോധന കാമ്പയിൻ ആരംഭിച്ചു. പതിനൊന്ന് സർക്കാർ ഏജൻസികൾ സംയുക്തമായാണ് പരിശോധന സംഘടിപ്പിക്കുന്നത്. നഗരങ്ങളിലെയും ഗ്രാമ പ്രദേശങ്ങളിലെയും സ്റ്റേഷനുകളിൽ പരിശോധന നടക്കും. ഊർജ്ജ മന്ത്രാലയം നിർദ്ദേശിച്ച നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. രാജ്യത്തെ ഇന്ധന സ്റ്റേഷനുകൾ ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മന്ത്രാലയം പ്രഖ്യാപിച്ച നിബന്ധനകളാണ് പ്രധാനമായും ഉറപ്പ് വരുത്തുന്നത്. സ്റ്റേഷനുകൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങൾ ഉണ്ടായിരിക്കുക, സ്റ്റേഷനുകൾ തമ്മിലുള്ള അകലം, ശുചിത്വം, പരിപാലനം, ഗുണനിലവാരം, […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഒക്ടോബര്‍ 18 മുതല്‍ തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ യുഎഇ പാസ് വഴി മാത്രം

ദുബായ്: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണ്ടിവരും. കാരണം തൊഴില്‍ സംബന്ധിയായ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഇനി മുതല്‍ യുഎഇ പാസ് ലോഗിന്‍ ചെയ്യേണ്ടി വരും. ഒക്ടോബര്‍ 18 മുതല്‍ യുഎഇ പാസ് അക്കൗണ്ട് വഴി മാത്രമേ ഉപയോക്താക്കള്‍ക്ക് മന്ത്രാലയത്തിന്‍റെ സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയൂ എന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. എന്താണ് യുഎഇ പാസ്? യുഎഇയിലെ ആയിരക്കണക്കിന് സര്‍ക്കാര്‍ സേവനങ്ങള്‍ ആക്സസ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദികൾക്ക് വിദേശികളായ സുഹൃത്തുക്കളെ ഉംറക്ക് ക്ഷണിക്കാൻ വ്യക്തിഗത വിസിറ്റ് വിസ

ജിദ്ദ: സൗദികൾക്ക് വിദേശികളായ സുഹൃത്തുക്കളെ ഉംറക്ക് ക്ഷണിക്കാൻ വ്യക്തിഗത വിസിറ്റ് വിസ ഉപയോഗിക്കാം. തൊണ്ണൂറ് ദിവസം കാലാവധിയുള്ള സന്ദർശക വിസകളാണ് വ്യക്തികൾക്കും കുടുംബങ്ങൾക്കും ഉംറക്ക് വരാൻ അനുവദിക്കുക. സ്വകാര്യ സന്ദർശന വിസയാണ് വിദേശികൾക്ക് ലഭിക്കുക. ഇതിനായി അപേക്ഷിക്കേണ്ടത് പരിചയമുള്ള ഏതെങ്കിലും സൗദി പൗരന്മാരാണ്. ഈ വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാനും സൗദിയിലെവിടെയും സഞ്ചരിക്കാനും സാധിക്കും. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം വിസകളിൽ എത്തുന്നവർക്ക് 90 ദിവസം വരെ രാജ്യത്തു തങ്ങാനാവും. എന്നാൽ. ഹജ്ജ് നിർവഹിക്കാൻ ഈ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയുടെ ദി ലൈൻ പദ്ധതിക്കായി പ്രത്യേകം കോൺക്രീറ്റ് ഫാക്ടറി; 2025ൽ പ്രവർത്തനം ആരംഭിക്കും

റിയാദ്: സൗദി അറേബ്യയിലെ നിയോം പദ്ധതി പ്രദേശത്ത് 700 മില്യൻ സൗദി റിയാൽ ചിലവഴിച്ച് കോൺക്രീറ്റ് ഫാക്ടറി സ്ഥാപിക്കുന്നു. സ്വപ്ന പദ്ധതിയായ ദി ലൈൻ പദ്ധതിക്കുൾപ്പെടെ കോൺക്രീറ്റ് വിതരണം ചെയ്യാൻ ഉദ്ദേശിച്ചാണ് റെഡിമിക്‌സ് കോൺക്രീറ്റ് ഫാക്ടറി സ്ഥാപിക്കുന്നത്. അസാസ് അൽ മൊഹിലബ് കമ്പനിയുടെ സഹകരണത്തോടെയാകും പ്രവർത്തനം. ഫാക്ടറിയിൽ പ്രതിദിനം 20,000 ക്യൂബിക് മീറ്റർ പരിസ്ഥിതി സൗഹൃദ കോൺക്രീറ്റ് ഉൽപാദിപ്പിക്കും. ഫാക്ടറിയുടെ പ്ലാന്റുകളിൽ കാർബൺ ക്യാപ്ചർ ആൻഡ് യൂട്ടിലൈസേഷൻ സാങ്കേതികവിദ്യയാകും ഉപയോഗിക്കുക. 2025 അവസാനത്തോടെ ഇതിന്റെ പ്രവർത്തനം തുടങ്ങും. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഷാർജയിൽ കൂടുതൽ പള്ളികളിൽ ജുമുഅ ഖുതുബ മലയാളത്തിലാക്കുന്നു; ഇതിനായി 99 പള്ളികളാണ് ഇസ്ലാമിക കാര്യവിഭാഗം തെരഞ്ഞെടുത്തിരിക്കുന്നത്

ഷാർജ: ഷാർജയിൽ കൂടുതൽ പള്ളികളിൽ ജുമുഅ ഖുതുബ മലയാളത്തിലാക്കുന്നു. അറബികളല്ലാത്തവർ കൂടുതൽ താമസിക്കുന്ന മേഖലകളിൽ വെള്ളിയാഴ്ചകളിലെ പ്രഭാഷണം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാക്കും. 93 മസ്ജിദുകളിൽ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഷാർജയിൽ നിലവിൽ വിവിധ പള്ളികളിൽ മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ഖുതുബ നിർവഹിക്കുന്നുണ്ട്. വിശ്വാസികളിൽ മതപാഠങ്ങൾ, ജീവിതമൂല്യങ്ങൾ, പെരുമാറ്റം, ബോധവൽകരണം എന്നിവ കൂടുതൽ ഫലപ്രദമാക്കുന്നതിനാണ് അറബികളല്ലാത്തവർ തിങ്ങി താമസിക്കുന്ന സ്ഥലങ്ങളിലെ പള്ളികളിൽ മലയാളം, തമിഴ്, ഇംഗ്ലീഷ്, ഉറുദു, പഷ്തൂ എന്നീ അഞ്ച് ഭാഷകളിൽ ജുമുഅ പ്രഭാഷണം ഏർപ്പെടുത്തുന്നത്. […]

error: Content is protected !!