ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ആരോഗ്യ മേഖലയിലെ നാല് തസ്തികകളിൽ സ്വദേശിവൽക്കരണ അനുപാതം ഉയർത്തുന്നു

ദമ്മാം: സൗദിയിൽ ആരോഗ്യ മേഖലയിലെ നാല് തസ്തികകളിൽ സ്വദേശിവൽക്കരണ അനുപാതം ഉയർത്തുന്നു. എക്സറേ, ലബോറട്ടറി, ഫിസിയോ തെറാപ്പി, ന്യൂട്രീഷ്യൻ ഫുഡ് തെറാപ്പി എന്നീ മേഖലകളിലാണ് സ്വദേശി വൽക്കരണ അനുപാതം ഉയർത്തുക. രണ്ട് ഘട്ടങ്ങളിലായാണ് പുതിയ തീരുമാനം നടപ്പിലാക്കുക. രാജ്യത്തെ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളിലെ നാല് മേഖലകളിൽ നിലവിലുള്ള സ്വദേശി അനുപാതം വർധിപ്പിക്കുമെന്ന് സൗദി ആരോഗ്യ, മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയങ്ങൾ പ്രഖ്യാപിച്ചു. എക്സറേ, ലബോറട്ടറി, ഫിസിയോ തെറാപ്പി, ന്യൂട്രീഷ്യൻ ഫുഡ് തെറാപ്പി എന്നീ മേഖലകളിലാണ് സ്വദേശി വൽക്കരണ അനുപാതം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി സൗദി ആഭ്യന്തരമന്ത്രാലയം

റിയാദ്- സൗദിയില്‍ ആറു മാസം മുമ്പ് പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പിഴയിളവ് കാലയളവ് ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ് 2025 ഏപ്രില്‍ 18 വരെ ദീര്‍ഘിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. ഉന്നത ഭരണനേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആറു മാസം കൂടി സാവകാശം അനുവദിക്കുന്നത്.2024 ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്. മുഴുവന്‍ പിഴകളും ഒന്നിച്ചോ ഓരോ നിയമ ലംഘനങ്ങള്‍ക്കുമുള്ള പിഴകള്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ വിമാനത്താവളങ്ങളില ലൈസൻസ് ഇല്ലാതെ ടാക്‌സി സര്‍വീസ് നടത്തിയ 932 പേരെ കഴിഞ്ഞ മാസം പിടികൂടി

ജിദ്ദ – രാജ്യത്തെ വിമാനത്താവളങ്ങളില്‍ ലൈസന്‍സില്ലാതെ ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച 932 പേരെ ആഭ്യന്തര മന്ത്രാലയവുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് കഴിഞ്ഞ മാസം പിടികൂടിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. ഏറ്റവും കൂടുതല്‍ നിയമ ലംഘകര്‍ പിടിയിലായത് റിയാദ് വിമാനത്താവളത്തിലാണ്. ഇവിടെ 379 പേര്‍ പിടിയിലായി. രണ്ടാം സ്ഥാനത്തുള്ള മദീന വിമാനത്താവളത്തില്‍ 190 പേരും മൂന്നാം സ്ഥാനത്തുള്ള ജിദ്ദ എയര്‍പോര്‍ട്ടില്‍ 116 പേരും പിടിയിലായി. ഇതോടെ ആറു മാസത്തിനിടെ എയര്‍പോര്‍ട്ടുകളില്‍ ലൈസന്‍സില്ലാതെ ടാക്‌സി സര്‍വീസ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ ട്രാഫിക് പിഴയിളവ് ആനുകൂല്യം നാളെ അവസാനിക്കും

ജിദ്ദ – സൗദിയില്‍ ആറു മാസം മുമ്പ് പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനുകൂല്യം നാളെ അവസാനിക്കും. പിഴയിളവ് കാലയളവ് അവസാനക്കുന്നതിനു മുമ്പായി എത്രയും വേഗം പിഴകള്‍ ഒടുക്കി ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ട്രാഫിക് പിഴകള്‍ ചുമത്തപ്പെട്ടവരോട് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്. പിഴയിളവ് ആനുകൂല്യം ലഭിക്കാന്‍ ഏപ്രില്‍ 18 നു മുമ്പ് രേഖപ്പെടുത്തിയ മുഴുവന്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുമുള്ള പിഴകള്‍ ഒക്‌ടോബര്‍ 18 […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്‍ഷുറന്‍സ് മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കാത്തതിന് അല്‍യെമാമ ഇന്‍ഷുറന്‍സ് കമ്പനിക്ക് താല്‍ക്കാലിക പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തി

ജിദ്ദ – ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങളുടെ സെയില്‍സ് മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കാത്തതിന് അല്‍യെമാമ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഇന്‍ഷുറന്‍സ് അതോറിറ്റി താല്‍ക്കാലിക പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തി. അതേസമയം, വാലിഡായ ഇൻഷുറൻസുകളിൽനിന്നുള്ള ക്ലെയിമുകൾ നൽകുന്നതിൽനിന്നുള്ള ബാധ്യത കമ്പനികളിലുണ്ടാകും. ഉപയോക്താക്കളുടെ താല്‍പര്യങ്ങളെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും കമ്പനി സ്വീകരിക്കണമെന്നും ഇന്‍ഷുറന്‍സ് അതോറിറ്റി പറഞ്ഞു. പദവി ശരിയാക്കി വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂര്‍ണമായും കമ്പനി പാലിച്ചതായി സ്ഥിരീകരിക്കുന്നതു വരെ കമ്പനിക്ക് ബാധകമാക്കിയ താല്‍ക്കാലിക വിലക്ക് എടുത്തുകളയില്ല. കമ്പനിയില്‍ നിന്ന് അവകാശങ്ങള്‍ ലഭിക്കാനുള്ള എല്ലാവരും ഈ വിഷയത്തില്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഓര്‍ഡര്‍ ഡെലിവറി ആപ്പുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഭാഗത്ത് നിന്ന് കഴിഞ്ഞ മാസം 4,314 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി

ജിദ്ദ – ഓര്‍ഡര്‍ ഡെലിവറി ആപ്പുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഭാഗത്ത് കഴിഞ്ഞ മാസം 4,314 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് അതോറിറ്റിക്കു കീഴിലെ നിരീക്ഷണ സംഘങ്ങള്‍ നടത്തിയ ഊര്‍ജിതമായ പരിശോധനകളിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അംഗീകരിച്ച യൂനിഫോം ധരിക്കാതിരിക്കല്‍, കരാറിലെത്താന്‍ അനുമതിയില്ലാത്ത വിഭാഗങ്ങളില്‍ പെട്ട ഡ്രൈവര്‍മാരുമായി ഡെലിവറി ആപ്പുകള്‍ കരാറുകള്‍ ഒപ്പുവെക്കല്‍, ആവശ്യമായ വ്യവസ്ഥകള്‍ പൂര്‍ണമല്ലാത്ത വാഹനങ്ങള്‍ ഡെലിവറിക്ക് ഉപയോഗിക്കല്‍, ഡ്രൈവര്‍മാര്‍ വ്യവസ്ഥകള്‍ പാലിക്കാതിരിക്കല്‍, […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദിലെ ഒലയ്യയിൽ പെയ്ഡ് പാർക്കിംഗ് പദ്ധതിക്കുള്ള കരാറിന് അംഗീകാരം

റിയാദ്: റിയാദിലെ ഒലയ്യയിൽ പെയ്ഡ് പാർക്കിംഗ് പദ്ധതിക്കുള്ള കരാറിന് അംഗീകാരമായി. പദ്ധതി നടപ്പിലാവുന്നതോടെ ഗതാഗത കുരുക്കിനും, പാർക്കിങ് സ്ഥല പരിമിതിക്കും പരിഹാരമാകും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് സൗദിയിൽ പുതിയ പദ്ധതി നടപ്പിലാവുക. റിയാദിലെ പ്രധാന ഹൈവേയിലെ തിരക്ക് കുറക്കുകയാണ് ലക്ഷ്യം. റിയാദ് മുനിസിപ്പാലിറ്റിയുടെ വികസന സമിതിയും നാഷണൽ പാർക്കിംഗ് കമ്പനിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പാർക്കിംഗ് ഇടങ്ങൾ കണ്ടെത്താനുള്ള പ്രയാസം, ഗതാഗത കുരുക്ക്, പരിസ്ഥിതി മലിനീകരണം എന്നിവക്ക് ഒരു പരിധി വരെ ഇതോടെ പരിഹാരമാകും. പൊതുഗതാഗത സംവിധാനങ്ങൾ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്

ദമ്മാം: സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്. സെപ്തംബറിലവസാനിച്ച സാമ്പത്തികവലോകന റിപ്പോർട്ടിലാണ് വർധനവ് രേഖപ്പെടുത്തിയത്. 1.7 ശതമാനമായാണ് പണപ്പെരുപ്പം ഉയർന്നത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അഥവ ഗസ്റ്റാറ്റാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ഭവന വാടക, വെള്ളം, വൈദ്യുതി, പാചക ഇന്ധനം എന്നിവയിലുണ്ടായ വർധനവാണ് പണപ്പെരുപ്പത്തിന് ഇടയാക്കിയത്. ആഗസ്തിൽ 1.6 ശതമാനമായിരുന്നിടത്താണ് നേരിയ വർധനവുണ്ടായത്. സെപ്തംബറിൽ ഭവന വാടക 11.2 ശതമാനം വർധനവ് രേഖപ്പെടുത്തി. ഒപ്പം വെള്ളം, വൈദ്യുതി, പാചക ഇന്ധനം എന്നിവയുടെ വിലയിൽ 9.3 ശതമാനത്തിന്റെ വർധനവും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അബുദാബി- ദുബായ് യാത്രയ്ക്ക് 57 മിനുട്ട് മാത്രം; യാത്രാ സമയം വെളിപ്പെടുത്തി ഇത്തിഹാദ് റെയില്‍

അബുദാബി: യുഎഇയിലുടനീളമുള്ള പാസഞ്ചര്‍ ട്രെയിനുകളുടെ യാത്രാ സമയം വെളിപ്പെടുത്തി ഇത്തിഹാദ് റെയില്‍. കനത്ത ട്രാഫിക്കിനിടയിലൂടെ അബുദാബിയില്‍ നിന്ന് ദുബായിലേക്കുള്ള യാത്ര സാധാരണ രണ്ട് മണിക്കൂര്‍ എടുക്കുമെങ്കില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചുപായുന്ന ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിനില്‍ ഈ ദൂരം പിന്നിടാന്‍ വേണ്ടത് വെറും 57 മിനുട്ട്. ഉടന്‍ സര്‍വീസ് ആരംഭിക്കാനിരിക്കുന്ന ഇത്തിഹാദ് റെയില്‍ ഇതിന്റെ മുന്നോടിയായി യുഎഇയിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രാ സമയങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. അബുദാബിയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള അല്‍ റുവൈസിലേക്ക് യാത്ര […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ വൈദ്യുത, വെള്ളം ബില്ലുകൾ വാടകകരാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം

റിയാദ്: വൈദ്യുത, വെള്ളം ബില്ലുകൾ വാടകകരാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. പൗരന്മാരുടെയും താമസക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വൈദ്യുത, വെള്ളം മീറ്ററുകൾ ഈജാറിലൂടെ യഥാർത്ഥ ഗുണഭോക്താവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ സഊദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയും സൗദി വാട്ടർ അതോറിറ്റിയും വൈദ്യുതി, ജല സേവന ദാതാക്കളോട് നിർദ്ദേശിച്ചു. സേവന ദാതാക്കൾ നൽകുന്ന എല്ലാ സേവനങ്ങളിൽ നിന്നും ഇവർക്ക് പ്രയോജനം നേടുന്നതിനും പുതിയ സംവിധാനം സഹായകമാകും. റിയൽ എസ്റ്റേറ്റ് ബ്രോക്കർ മുഖേന കെട്ടിട/ ഫ്ലാറ്റ് കരാർ നൽകുമ്പോൾ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇ പൊതുമാപ്പ് ഇനി രണ്ടാഴ്ച കൂടി മാത്രം; ഇതിനകം ഉപയോഗപ്പെടുത്തിയത് പതിനായിരക്കണക്കിന് പ്രവാസികള്‍

ദുബായ്: രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് അവരുടെ താമസം ക്രമവല്‍ക്കരിക്കുകയോ പിഴ അടക്കാതെ രാജ്യം വിടുകയോ ചെയ്യുന്നതിനായി യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി അവസാനിക്കാന്‍ ഇനി രണ്ടാഴ്ച മാത്രം. ഒക്ടോബര്‍ 31ന് അവസാനിക്കുന്ന പൊതുമാപ്പിന്‍റെ കാലാവധി നീട്ടില്ലെന്ന് യുഎഇ അധികൃതര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സെപ്തംബര്‍ 1 ന് ആരംഭിച്ച പൊതുമാപ്പ് ഇതിനകം പതിനായിരക്കണക്കിന് ആളുകള്‍ പ്രയോജനപ്പെടുത്തിയതായി യുഎഇ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പേരും തങ്ങളുടെ വിസ സ്റ്റാറ്റസ് ക്രമപ്പെടുത്തി രാജ്യത്ത് തുടരുകയാണ് ചെയ്തത്. കുറച്ചു പേര്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ബാഗേജ് നയത്തിൽ മാറ്റം വരുത്തി ഗൾഫ് എയർ

ബഹ്റെെൻ; മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യമാണ് ബഹ്റെെൻ. ബഹ്‌റൈന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയാണ് ഗൾഫ് എയർ. ബഹ്റെെനിലേക്കുള്ള യാത്രക്കാർ മാത്രമല്ല, മറ്റു ജിസിസി രാജ്യങ്ങളിലേക്ക് പോകുന്നവരും ഗൾഫ് എയർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇപ്പോൾ പ്രവാസികൾക്ക് അത്രക്ക് സന്തോഷിക്കാൻ വകയില്ലാത്ത ഒരു തീരുമാനം ആയി വന്നിരിക്കുകയാണ് ഗൾഫ് എയർ അധികൃതർ. ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവിൽ മാറ്റം വരുത്തി. ഗൾഫ് എയർ അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കണോമി ക്ലാസിൽ 23കിലോ ബാഗേജും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദ് വിമാനത്താവളത്തില്‍ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നു

റിയാദ് – കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നു. മൂന്നാം നമ്പര്‍ ടെര്‍മിനലിലെ ആഗമന ഏരിയയിലാണ് പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചിരിക്കുന്നത്. സൗദിയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഗമന ഏരിയയില്‍ തുറക്കുന്ന ആദ്യത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആണിത്. റിയാദിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് സവിശേഷ സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നിരിക്കുന്നത്. ഇത് യാത്രാനുഭവം മെച്ചപ്പെടുത്തുകയും റിയാദില്‍ വിമാനമിറങ്ങിയ ഉടന്‍ ഷോപ്പിംഗ് നടത്താന്‍ അവസരമൊരുക്കുകയും ചെയ്യും.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ വിവിധയിടങ്ങളിൽ മഴയും പൊടിക്കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ജിദ്ദ: സൗദിയിലെ വിവിധയിടങ്ങളിൽ മഴയും പൊടിക്കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ചവരെയാണ് രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ മഴയും പൊടികാറ്റുമുണ്ടാവുക. ത്വഇഫ് അടങ്ങുന്ന മക്ക മേഖലയിൽ മഴക്കൊപ്പം പൊടികാറ്റിനും സാധ്യതയുണ്ട്. അൽ ബഹ, അസീർ, ജീസാൻ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്. നജ്രാൻ മേഖലയിൽ മിതമായ മഴ ലഭിക്കും. ഈ സാഹചര്യത്തിലാണ് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്. ഇത്തവണ കിഴക്കൻ പ്രവിശ്യ, റിയാദ് മേഖലകളിലെ ഗവർണറേറ്റുകളിലും മഴയെത്തും. അടുത്ത വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ഇടിമിന്നൽ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജലസുരക്ഷക്കായി ക്ലൗഡ് സീഡിംഗ് സാങ്കേതി വിദ്യ സൗദിയിൽ വ്യാപകമാക്കാൻ പദ്ധതി

ദമ്മാം: ജലസുരക്ഷക്കായി ക്ലൗഡ് സീഡിംഗ് സാങ്കേതി വിദ്യ സൗദിയിൽ വ്യാപകമാക്കുന്നു. മേഘങ്ങളെ തണുപ്പിച്ച് കൃത്രിമമായി മഴ പെയ്യിക്കുന്ന സംവിധാനത്തിന്റെ പുതിയ പതിപ്പിന് ദമ്മാമിൽ തുടക്കമായി. സൗദി പരിസ്ഥിതി ജല, കൃഷി മന്ത്രി അബ്ദുറഹ്‌മാൻ അൽ ഫദ്ലി പദ്ധതി രാജ്യത്തിന് സമർപ്പിച്ചു. വിമാനങ്ങളും സാങ്കേതിക വിദ്യകളുമടങ്ങുന്നതാണ് പ്രൊജക്ട്. ഹരിത സുസ്ഥിരതക്കായുള്ള സൗദിയുടെയും മിഡിൽ ഈസ്റ്റിന്റെയും പ്രഖ്യാപനങ്ങൽക്ക് അനുസൃതമായി സാങ്കേതികവും മാനുഷികവുമായ കഴിവുകൾ ഉപയോഗപ്പെടുത്തിയുള്ള മുന്നേറ്റമാണ് ക്ലൗഡ് സീഡിംഗിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക വൈദഗ്ധ്യം വികസിപ്പിക്കുക, ജലലഭ്യതയിൽ സുസ്ഥിരത […]

error: Content is protected !!