യു.എ.ഇയിൽ ട്രാഫിക് നിയമ ലംഘകര്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍
അബുദാബി – ട്രാഫിക് നിയമ ലംഘകര്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ ട്രാഫിക് നിയമം യു.എ.ഇ ഗവണ്‍മെന്റ് ഇന്ന് പ്രഖ്യാപിച്ചു. പ്രത്യേകം നിര്‍ണയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കുന്നതിന്റെ ഫലമായി വാഹനാപകടമുണ്ടായാല്‍ നിയമ ലംഘകര്‍ക്ക് 5,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ലഭിക്കും. നമ്പര്‍ പ്ലേറ്റ് ദുരുപയോഗത്തിന് തടവു ശിക്ഷയും 20,000 ദിര്‍ഹമില്‍ കുറയാത്ത പിഴയും മദ്യലഹരിയില്‍ വാഹനമോടിക്കുന്നതിന് 20,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും തടവു ശിക്ഷയും […]