ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ അശ്ളീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിക്കുന്നവർക്ക് മുന്നറിയിപ്പ്

സൗദിയിൽ മൊബൈൽ ഫോണിൽ അശ്‌ളീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അഭിഭാഷകനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ സിയാദ് അൽ ശഅലാൻ പരിശോധനക്കിടെ മൊബൈൽ ഫോണിൽ അശ്‌ളീല ദൃശ്യങ്ങൾ കണ്ടെത്തിയാൽ ജയിൽ ശിക്ഷക്ക് പുറമെ, കനത്ത പിഴയും നൽകേണ്ടി വരും. സുരക്ഷാ ഉദ്യോഗസ്ഥർ എന്തെങ്കിലും കാരണവശാൽ നിങ്ങളുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ ഇടവരികയും അതിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്താൽ അത് ഉടനെ അറസ്റ്റ് ചെയ്യാവുന്ന കുറ്റമാണ്. പരമാവധി 5 വർഷം വരെ തടവും, 30 ലക്ഷം റിയാൽ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബായിൽ ജോലി സമയവും തൊഴിൽ നയങ്ങളും പുനഃക്രമീകരിച്ച് തിരക്കുള്ള സമയങ്ങളിലെ ഗതാഗത കുരുക്കഴിക്കാൻ ശ്രമം

ദുബായ്: ജോലി സമയവും തൊഴിൽ നയങ്ങളും പുനഃക്രമീകരിച്ച് തിരക്കുള്ള സമയങ്ങളിലെ ഗതാഗത കുരുക്കഴിക്കാൻ ശ്രമം. ഗതാഗതം സുഗമമാക്കാൻ സൗകര്യപ്രദമായ പ്രവൃത്തി സമയം പ്രതിമാസം നാല് മണിക്കൂർ മുതൽ അഞ്ചു മണിക്കൂർ വരെ അനുവദിക്കുന്നതിലൂടെ ദുബായിലെ രാവിലത്തെ ഗതാഗത കുരുക്ക് 30% കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ കണക്കിലെടുത്താണ് അധികൃതർ മുന്നോട്ട് പോകുന്നത്. 20 ശതമാനം ജീവനക്കാർ വിദൂരജോലി ചെയ്യുകയാണെങ്കിൽ ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതം 9.8 ശതമാനവും അൽ ഖൈൽ റോഡിൽ 8.4 ശതമാനവും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി വിപണിയില്‍ നിന്ന് ഫിലിപ്‌സ് സ്റ്റീം അയേണ്‍ ബോക്‌സുകള്‍ തിരിച്ചുവിളിച്ചതായി വാണിജ്യമന്ത്രാലയം

റിയാദ്- സൗദി വിപണിയില്‍ വില്‍പന നടത്തിയ 2421/ 2422/ 2423 ജി.സി 9660/36 മോഡല്‍ ഫിലിപ്‌സ് സ്റ്റീം അയേണ്‍ ബോക്‌സുകള്‍ തിരിച്ചുവിളിച്ചതായി വാണിജ്യമന്ത്രാലയം അറിയിച്ചു. സ്റ്റീം ജനറേറ്റല്‍ ബോയിലറിലെ വെല്‍ഡിംഗ് ലൈനിന് തകരാറ് വരുന്നത് കാരണം ചൂടുള്ള നീരാവി പുറത്തുവരാന്‍ സാധ്യതയുണ്ടെന്നും പൊള്ളലേല്‍ക്കാന്‍ കാരണമാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഈ ഉല്‍പന്നത്തിന്റെ ഉപയോഗം നിര്‍ത്തണമെന്നും ഏജന്‍സിയുമായി 8007526666 നമ്പറില്‍ ബന്ധപ്പെട്ട് റിപ്പയര്‍ ചെയ്യുകയോ മാറ്റിയെടുക്കുകയോ വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നാഗരികതകളുടെ കഥകള്‍ പറയുന്ന സൗദിയിലെ ഇക്മ പർവ്വതനിരകൾ

മദീനക്കു സമീപം അല്‍ഉലയിലെ പ്രധാന പൈതൃക, വിനോദസഞ്ചാര കേന്ദ്രമായ ഇക്മ പര്‍വത നിരകൾ യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍ ഇടം നേടിയ ചരിത്ര വിസ്മയമാണ്. നാഗരികതകളുടെ കഥകള്‍ പറയുന്ന ശിലാലിഖിതങ്ങളാല്‍ സമ്പന്നമാണ് ഈ പർവ്വതങ്ങൾ. അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ ഓപ്പണ്‍ ലൈബ്രറിയും അല്‍ഉലയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര കേന്ദ്രങ്ങളില്‍ ഒന്നുമാണ് എന്നത് ജബല്‍ ഇക്മയുടെ പൈതൃക പദവിക്ക് മാറ്റുകൂട്ടുന്നു. വിവിധ കാലഘട്ടങ്ങളിലും നാഗരികതകളിലുമായി ആയിരക്കണക്കിന് വര്‍ഷങ്ങളായി ആലേഖനം ചെയ്യപ്പെട്ട നൂറു കണക്കിന് പുരാവസ്തു […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി ടെലികോമിന്റെ പത്തുകോടി ഓഹരികള്‍ വില്‍ക്കുന്നു

ജിദ്ദ – പൊതുമേഖലാ ടെലികോം കമ്പനിയായ എസ്.ടി.സിയുടെ പത്തു കോടി ഷെയറുകള്‍ വില്‍ക്കാന്‍ തീരുമാനിച്ചതായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. സൗദി ടെലികോം കമ്പനിയുടെ രണ്ടു ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. യോഗ്യരായ പ്രാദേശിക, വിദേശ കമ്പനികളായ നിക്ഷേപകര്‍ക്കാണ് ഓഹരികള്‍ വില്‍ക്കുന്നതെന്നും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പറഞ്ഞു.

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബൈയിൽ എയർ ടാക്സി സ്റ്റേഷൻ നിർമാണമാരംഭിച്ചു

ദുബൈ: പറക്കും ടാക്സികൾക്കായുള്ള വെർടിക്കൽ പോർട് സ്റ്റേഷൻ നിർമാണം ദുബൈയിൽ ആരംഭിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് സ്റ്റേഷൻ സജ്ജമാകുന്നത്. അടുത്ത വർഷം ആദ്യപാദത്തിൽ പറക്കും ടാക്സികൾ നഗരത്തിൽ സർവീസ് ആരംഭിക്കും. റൺവേയുടെ ആവശ്യമില്ലാതെ കുത്തനെ പറക്കാനും ഇറങ്ങാനും കഴിയുന്നതാണ് എയർ ടാക്സികൾ. എയർ ടാക്സികൾക്കായുള്ള ആദ്യ സ്റ്റേഷന്റെ നിർമാണം ആരംഭിച്ചതായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 3,100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ് നിർമാണം ആരംഭിച്ച ആദ്യത്തെ വെർടിപോർട്ട്. പ്രതിവർഷം 42,000 ലാൻഡിങ്ങ് ചെയ്യാനുള്ള ശേഷിയുണ്ടാകും. […]

ദി ലൈൻ പദ്ധതി നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനായി കരാറുകൾ കൈമാറി സൗദി അറേബ്യ

ജിദ്ദ: ദി ലൈൻ പദ്ധതി നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനായി കരാറുകൾ കൈമാറി സൗദി അറേബ്യ. മൂന്ന് ആഗോള കമ്പനികളുമായാണ് ധാരണയിലെത്തിയത്. നിയോമിന് കീഴിലാണ് പദ്ധതി പൂർത്തിയാക്കുക. പ്രമുഖ ആഗോള നിർമ്മാണ കമ്പനികളായ ഡിഎംഡിഎ, ജെൻസ്ലർ, മോട്ട് മാക്ഡൊണാൾഡ് എന്നിവക്കാണ് കരാറുകൾ നൽകിയത്. മാസ്റ്റർ പ്ലാൻ, ഡിസൈനുകൾ, എൻജിനീയറിങ്, എന്നിവ പൂർത്തിയാക്കലാണ് ഇവരുടെ ചുമതല. പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ പ്രവർത്തികളാണ് നിലവിൽ പൂർത്തിയാക്കുന്നത്. 2025 ന്റെ തുടക്കം മുതൽ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ സജീവമാകും. ലോകം ഏറെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിസിറ്റ് വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ സൗദിയില്‍ വാഹനമോടിക്കാവുന്നതാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ്

ജിദ്ദ – വിസിറ്റ് വിസയില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് കാലാവധിയുള്ള അന്താരാഷ്ട്ര, വിദേശ ലൈസന്‍സ് ഉപയോഗിച്ച്, രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷം വരെ സൗദിയില്‍ വാഹനമോടിക്കാവുന്നതാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. സൗദിയില്‍ നിന്ന് ലൈസന്‍സ് നേടാന്‍ സാധിക്കാത്തതിനാല്‍ സ്വന്തം നാട്ടിലെ ലൈസന്‍സോ അന്താരാഷ്ട്ര ലൈസന്‍സോ ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് സൗദിയില്‍ വാഹനമോടിക്കാന്‍ അനുമതിയുണ്ടോയെന്ന ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. പരമാവധി ഒരു വര്‍ഷം വരെയോ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതു വരെയോ, ഇതില്‍ ഏതാണ് […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഒമാനിന്റെ 54ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 54 ജി.ബി സൗജന്യ ഡാറ്റ

മസ്‌കത്ത്: ഒമാനിന്റെ 54ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 54 ജി.ബി സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം സേവന ദാതാക്കളായ ഒമാൻടെലും ഉരീദുവും. ഒമാൻടെൽ അതിന്റെ പുതിയ ഹയാക്ക്, ന്യൂ ബഖാത്തി, എന്റർപ്രൈസ് ഉപഭോക്താക്കൾക്കാണ് 54 ജിബി സൗജന്യ സോഷ്യൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നത്. വാട്‌സ് ആപ്പ്, സ്‌നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം, എക്‌സ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി സൗജന്യ ഡാറ്റ ഉപയോഗിക്കാം. ഉപഭോക്താക്കൾക്ക് ഒമാൻടെൽ ആപ്പ് വഴിയോ *182# ഡയൽ ചെയ്തും 3 ദിവസത്തെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശനത്തിന് തുടക്കം

റിയാദ് – സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശനത്തിന് തുടക്കം. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഇന്നലെ രാത്രിയോടെ സൗദി വിദേശ മന്ത്രി ന്യൂദല്‍ഹിയിലെത്തി. ഇന്ത്യന്‍ വിദേശ മന്ത്രി എസ്. ജയ്ശങ്കറുമായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ കൂടിക്കാഴ്ച നടത്തും. സൗദി, ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിനു കീഴിലെ രാഷ്ട്രീയ, സുരക്ഷാ, സാംസ്‌കാരിക, സാമൂഹിക മന്ത്രിതല കമ്മിറ്റിയുടെ രണ്ടാമത് യോഗത്തില്‍ സൗദി വിദേശ മന്ത്രി അധ്യക്ഷം വഹിക്കുകയും ചെയ്യും.

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

റിമോട്ട് സെൻസിങ്ങും എ.ഐ സാങ്കേതിക വിദ്യയുമുള്ള ആദ്യ ഉപഗ്രഹം വിക്ഷേപിച്ച് ബഹിരാകാശ മേഖലയിൽ വൻ കുതിപ്പുമായി ഒമാൻ

മസ്‌കത്ത്: ബഹിരാകാശ മേഖലയിൽ വൻ കുതിപ്പുമായി ഒമാൻ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ഉപഗ്രഹം ഒഎൽ 1 ചൈനയിൽ നിന്ന് വിക്ഷേപിച്ചു. റിമോട്ട് സെൻസിംഗിലും ഭൗമ നിരീക്ഷണത്തിലും വൈദഗ്ദ്ധ്യം നേടിയ ഉപഗ്രഹം, എഐ അധിഷ്ഠിത ഡാറ്റാ വിശകലനം നടത്തും ‘ഒമാൻ ലെൻസ്’കമ്പനി അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ ഓർഗനൈസേഷനിൽ സുൽത്താനേറ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ ഉപഗ്രഹമാണ് ചൈനയിൽനിന്ന് വിക്ഷേപിച്ചത്. ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തോടെ, ബഹിരാകാശ സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് കുതിച്ച് കയറാനും സുൽത്താനേറ്റിനായി. പരിസ്ഥിതി നിരീക്ഷണം, നഗരാസൂത്രണം, റിസോഴ്സ് മാനേജ്മെന്റ് […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഐ.ടി മേഖലയിൽ 1,728 തൊഴിലവസരങ്ങളൊരുക്കി ഒമാൻ ട്രാൻസ്‌പോർട്ട്, ഐ.ടി മന്ത്രാലയം

മസ്കത്ത്: ഒമാൻ ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി മേഖലയിൽ 1,728 തൊഴിലവസരങ്ങളൊരുക്കി. 2024 ലെ മൂന്നാംപാദത്തിലെ കണക്കാണിത്. ഇതിൽ 33 ശതമാനവും ലീഡർഷിപ്പ്, സ്‌പെഷ്യലൈസ്ഡ് ടെക്‌നീഷ്യൻ തസ്‌കയിലുള്ളതാണ്. ഈ തസതികകളിൽ 80 ശതമാനവും ഒമാനികളെയാണ് നിയമിച്ചത്. ഒമാനൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും ഐ.ടി മേകഖലയിൽ ഒമാനികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന്റെയും മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. 2023ൽ 49.71 ശതമാനം ഒമാനികളാണ് ഈ മേഖലയിൽ ജോലി ചെയ്തിരുന്നത് എന്നാൽ ഇപ്പോഴത് 62.02 ശതമാനമാണ്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്ന രാജ്യം സൗദി അറേബ്യ

ജിദ്ദ: ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്ന രാജ്യം സൗദി അറേബ്യയെന്ന് അന്താരാഷ്ട്ര ഏജൻസിയുടെ റിപ്പോർട്ട്. സൗദിയുടെ വടക്ക് അതിർത്തിയിലും തബൂക്കിലും അൽജൗഫിലുമാണ് കൂടുതൽ തണുപ്പ് അനുഭവപ്പെടാറുള്ളത്. സൗദിക്ക് കഴിഞ്ഞാൽ യുഎഇയും, ഒമാനുമാണ് തണുപ്പ് കൂടുതലായി അനുഭവപ്പെടുന്ന മറ്റു ഗൾഫ് രാഷ്ട്രങ്ങൾ. സൗദിയിലെ തബൂക്ക് മേഖലയിലെ അൽ ലൗസ് പർവത നിരകളിൽ മഞ്ഞു വീഴ്ച വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഇടമാണ്. അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ മഞ്ഞുവീഴ്ച സാധാരണമാണ്. ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള് ശൈത്യകാലത്ത് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഈ ആറ് ട്രാഫിക് നിയമലംഘനങ്ങള്‍ നിങ്ങളെ ജയിലിനകത്താക്കും; ജാഗ്രതാ നിര്‍ദ്ദേശവുമായി യുഎഇ പോലീസ്

ദുബായ് : യുഎഇ സര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന പുതിയ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായ ശിക്ഷകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. വലിയ പിഴകളും ജയില്‍ ശിക്ഷയും ഉള്‍പ്പെടെയുള്ള ശിക്ഷകളാണ് ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പുതിയ നിയമം അനുശാസിക്കുന്നത്. രാജ്യത്ത് റോഡ് സുരക്ഷ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ പുതിയ നിയമം അധികൃതര്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം മദ്യപിച്ച് വാഹനമോടിക്കുകയോ അശ്രദ്ധമായി വാഹനമോടിക്കുകയോ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുന്ന യുഎഇയുടെ പുതിയ ട്രാഫിക് നിയമം […]

error: Content is protected !!