മദീനയില്‍ 12 നില സ്മാര്‍ട്ട് പാര്‍ക്കിംഗ് സ്ഥാപിക്കുന്നു, സ്മാർട്ട് ഓട്ടോമാറ്റിക് സംവിധാനം വഴി 400 വാഹനങ്ങൾ നിർത്താം
മദീന – പ്രവാചക നഗരിയിയായ മസ്ജിദുന്നബവിക്കു സമീപം സെന്‍ട്രല്‍ ഏരിയയില്‍ ബഹുനില സ്മാര്‍ട്ട് പാര്‍ക്കിംഗ് സമുച്ചയത്തിന്റെ നിര്‍മാണ ജോലികള്‍ക്ക് മദീന നഗരസഭ തുടക്കം കുറിച്ചു. പന്ത്രണ്ട് നിലകളുള്ള കെട്ടിടത്തിൽ 400 വാഹനങ്ങള്‍ നിര്‍ത്തിയിടാനാകും. മദീനയില്‍ സ്ഥാപിക്കുന്ന ആദ്യ ബഹുനില പാര്‍ക്കിംഗ് സമുച്ചയമാണിത്. സ്മാര്‍ട്ട് ഓട്ടോമാറ്റിക്, മെക്കാനിക് സംവിധാനത്തിലാണ് പാര്‍ക്കിംഗ് പ്രവര്‍ത്തിക്കുക. സെന്‍ട്രല്‍ ഏരിയയില്‍ ബിലാല്‍ ബിന്‍ റബാഹ് മസ്ജിദിനു സമീപം 982 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഒമ്പതു കോടി റിയാല്‍ ചെലവഴിച്ച് നടപ്പാക്കുന്ന പാര്‍ക്കിംഗ് പദ്ധതിക്ക് കരാര്‍ ഒപ്പുവെച്ചതായി […]