റിയാദ് – ദര്‍ബ് കാര്‍ഡ് കൈവശമുള്ളവര്‍ക്ക് റിയാദ് മെട്രോ സ്‌റ്റേഷനുകളില്‍ 12 മണിക്കൂര്‍ നേരം പാര്‍ക്കിംഗ് സൗജന്യമാണെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് പ്ലാറ്റ്‌ഫോം പറഞ്ഞു. പാര്‍ക്കിംഗുകളില്‍ സുരക്ഷാ, നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദര്‍ബ് കാര്‍ഡില്ലാത്തവര്‍ പാര്‍ക്കിംഗ് ഉപയോഗിക്കാന്‍ മണിക്കൂറിന് പത്തു റിയാല്‍ തോതില്‍ പാര്‍ക്കിംഗ് ഫീസ് നല്‍കണം.
ദര്‍ബ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ പാര്‍ക്കിംഗുകളില്‍ സൗജന്യ പാര്‍ക്കിംഗ് സമയമായ 12 മണിക്കൂറിനു ശേഷമുള്ള ഓരോ മണിക്കൂറിനും പത്തു റിയാല്‍ തോതില്‍ പാര്‍ക്കിംഗ് ഫീസ് നല്‍കേണ്ടിവരും. പാര്‍ക്കിംഗുകളില്‍ ലിഫ്റ്റുകളും എസ്‌കലേറ്ററുകളുമുണ്ട്. ഇവിടങ്ങളില്‍ വികലാംഗര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് പ്ലാറ്റ്‌ഫോം പറഞ്ഞു.