റിയാദ്- റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ടെര്‍മിനല്‍ മാറ്റം. നാളെ (തിങ്കള്‍) ഉച്ചക്ക് 12 മണി മുതല്‍ ചില അന്താരാഷ്ട്ര വിമാനങ്ങള്‍ മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ നിന്നാണ് സര്‍വീസ് നടത്തുക.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, എമിറേറ്റ്‌സ്, അല്‍ജസീറ, സലാം എയര്‍, ഈജിപ്ത് എയര്‍, ബ്രിട്ടീഷ് എയര്‍വെയ്‌സ്, ഗള്‍ഫ് എയര്‍, ഫിലിപൈന്‍ എയര്‍, പെഗാസസ്, യമനിയ, കാം എയര്‍ എന്നിവയാണ് നാള മുതല്‍ മൂന്നാം നമ്പര്‍ ടെര്‍മിനലിലേക്ക് മാറുന്നത്. ഇതുവരെ ഇവയെല്ലാം സര്‍വീസ് നടത്തിയിരുന്നത് രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ നിന്നായിരുന്നു.