റിയാദ് – തലസ്ഥാന നഗരിയില്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് മെട്രോ സ്‌റ്റേഷനിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തി. കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് പരിധിയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് മെട്രോ സ്‌റ്റേഷനില്‍ നിന്നും തിരിച്ചും ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തുന്നത്.
റിയാദില്‍ പൊതുഗതാഗത സംവിധാനം വികസിപ്പിക്കാനുള്ള ചുവടുവെപ്പ് എന്നോണം സര്‍ക്കാര്‍ വകുപ്പ് ജീവനക്കാര്‍ക്ക് മെട്രോ സ്‌റ്റേഷനുകളിലേക്കും തിരിച്ചും ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ബസ് ഓണ്‍ ഡിമാന്റ് പേരില്‍ മിനി ബസുകള്‍ ഉപയോഗിച്ചാണ് ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മെട്രോ സ്‌റ്റേഷനുകളിലേക്കും തിരിച്ചും സര്‍വീസുകള്‍ ഒരുക്കുന്നത്.
ഇതിന്റെ ഭാഗമായി ആദ്യ ഘട്ടമെന്നോണമാണ് കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് പരിധിയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് മെട്രോ സ്‌റ്റേഷനിലേക്കും തിരിച്ചും ഇതിനകം ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബസ് ഓണ്‍ ഡിമാന്റ് ബസ് സേവനം പ്രയോജനപ്പെടുത്താനുള്ള ബുക്കിംഗും മെട്രോ ടിക്കറ്റ് ബുക്കിംഗിനുള്ള ദര്‍ബ് ആപ്പ് വഴിയാണ് നടത്തേണ്ടത്.