സൗദിയിലെ ഖസീം പ്രവിശ്യയിൽ ബംഗ്ലാദേശ് പൗരനെ ക്രൂരമായി കൊലപ്പെടുത്തിയ പാകിസ്ഥാൻ പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
പ്രതിയായ പാക് പൗരൻ ബംഗ്ലാദേശ് പൗരനെ കൊണ്ട് പോയി തലക്കടിച്ച് കഴുത്തറുത്തു കൊലപ്പെടുകയും മൃതദേഹം മറവ് ചെയ്യുകയുമായിരുന്നു.
പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി വിധിയെ ഉന്നത കോടതികൾ ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
അതേ സമയം ഇന്ന് അൽ ജൗഫിൽ, സൗദിയിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്തിയ നാല് ജോർദ്ദാൻ പൗരന്മാരെയും വധശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.