റിയാദ്: യാത്രക്കാർ എമർജൻസി ഹാൻഡിലുകൾ ദുരുപയോഗം ചെയ്തതിനെതുടർന്ന് റിയാദ് മെട്രോ സർവീസ് രണ്ട് മണിക്കൂറുകളോളം തടസ്സപ്പെട്ടു
ഇന്നലെ വൈകുന്നേരം ആറ് മുതൽ എട്ട് വരെയാണ് തടസ്സപ്പെട്ടത്. നീല ട്രാക്കിൽ ഒലയ്യയിലെ അൽ ഇൻമ എസ്.ടി.സി സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. യാത്രക്കാരുടെ സുരക്ഷക്ക് ഉടൻ തന്നെ അടിയന്തര നടപടികൾ സ്വീകരിച്ചു. ഈ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ബദൽ ബസ് സർവീസുകൾ ഏർപ്പെടുത്തിയിരുന്നു
യാത്രക്കാർ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മെട്രോയുടെ യാത്ര തടസ്സപ്പെടുത്തുന്ന നീക്കങ്ങൾ നടത്തരുതെന്നും റിയാദ് മെട്രോ ആവശ്യപ്പെട്ടു. മെട്രോകളിലും ട്രെയിനുകളിലും എമർജൻസി ഡോറുകളും മുന്നറിയിപ്പ് ഉപകരണങ്ങളും ദുരപയോഗം ചെയ്താൽ ഭീമമായ പിഴയും ആറ് മാസത്തെ സർവീസുകളുടെ ഉപയോഗനിരോധനവും ഏർപ്പെടുത്തുമെന്ന് പൊതു ഗതാഗത വിഭാഗം അറിയിച്ചു.