ജിദ്ദ : റിയാദിൽ സൂപ്പർ ഹിറ്റായി ഓടുന്ന മെട്രോ പദ്ധതിയുടെ വിജയത്തിന് ശേഷം ജിദ്ദ മെട്രോയുടെ റൂട്ട് ചർച്ചയാക്കി സമൂഹമാധ്യമങ്ങൾ. 2033-ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി സംബന്ധിച്ചാണ് വീണ്ടും ചർച്ച ഉയർന്നത്. നഗരത്തിലെ ഗതാഗതത്തിരക്ക് കുറക്കാനും സുഗമവും എളുപ്പവുമാര്‍ന്ന ആധുനിക യാത്രാ സൗകര്യം ഒരുക്കാനും ലക്ഷ്യമിട്ട് ജിദ്ദയില്‍ ആസൂത്രണം ചെയ്ത മെട്രോ പദ്ധതിയുടെ റൂട്ടുകളാണ് വീണ്ടും ചർച്ചയായത്.
റൂട്ട് സംബന്ധിച്ച വിശദാംശങ്ങൾ ഇങ്ങിനെയാണ്. ആകെ നാലു റൂട്ടുകളിലാണ് ജിദ്ദ മെട്രോ സര്‍വീസ് നടത്തുക. ആകെ 149 കിലോമീറ്റര്‍ നീളമുള്ള നാലു റൂട്ടുകളില്‍ 85 സ്‌റ്റേഷനുകളുണ്ടാകും. പദ്ധതിക്കു വേണ്ടി കെട്ടിടങ്ങളും സ്ഥലങ്ങളും ഏറ്റെടുക്കേണ്ട പ്രദേശങ്ങള്‍ നിര്‍ണയിച്ചു. സുലൈമാനിയയില്‍ ഹറമൈന്‍ റെയില്‍വെ സ്റ്റേഷനു പിന്നില്‍ ഭൂഗര്‍ഭ പാതയിലൂടെയാണ് മെട്രോ സര്‍വീസ് നടത്തുക. 2033 ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒന്നാം നമ്പർ പാത-മഞ്ഞ ലൈൻ_
യെല്ലോ ലൈന്‍ പഴയ മക്ക റോഡില്‍ സയ്യിദുശ്ശുഹദാ മുതല്‍ സ്വഖ്ര്‍ അല്‍ജസീറ, ഖുസാം, നുസ്‌ല, കിംഗ് ഖാലിദ് റോഡ്, കിംഗ് സൗദ് മസ്ജിദ്, ഫലസ്തീന്‍ സ്ട്രീറ്റ്, ജിദ്ദ ഗവര്‍ണറേറ്റ്, തഹ്‌ലിയ, കുബ്‌രി മുറബ്ബ, ശാരി സ്വാരി, ഖുറൈശ്, ഹിറാ, അല്‍നഈം, മുഹമ്മദിയ, റോയല്‍ ടെര്‍മിനല്‍, അല്‍ബസാതീന്‍, ഇമാം ബുഖാരി, നോര്‍ത്ത് അബ്ഹുര്‍ വഴി കിംഗ്ഡം സിറ്റി വരെ നീണ്ടുകിടക്കും.
രണ്ടാമത്തെ പാത ബ്ലൂ ലൈന്‍
അല്‍സ്വവാരീഖ് ഹറാജ് മുതല്‍ ഗുലൈല്‍, ഖുസാം, ജിദ്ദ നഗരമധ്യം, ബനീമാലിക്, അസീസിയ, തഹ്‌ലിയ സ്ട്രീറ്റ്, സ്വാരി സ്ട്രീറ്റ്, അല്‍സഫ, അല്‍റബ്‌വ, ഹിറാ സ്ട്രീറ്റ്, എയര്‍പോര്‍ട്ട്, എയര്‍പോര്‍ട്ട് സിറ്റി വഴി അല്‍നഈം വരെയാണ്.
മൂന്നാമത്തെ പാത ഗ്രീന്‍ ലൈന്‍
ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ സ്റ്റേഷന്‍ മുതല്‍ ജിദ്ദ സൗത്ത് ഗേറ്റ്, ബലദ്, ഹിന്ദാവിയ, ഖുറയ്യാത്ത് വഴി ഗുലൈല്‍ വരെ നീളുന്നു. ഇതാണ് ജിദ്ദ മെട്രോയിലെ ഏറ്റവും നീളം കുറഞ്ഞ പാത.
നാലാമത്തെ പാത റെഡ് ലൈന്‍
ജിദ്ദ മെട്രോയില്‍ ഏറ്റും ദൈര്‍ഘ്യമേറിയ പാത. അല്‍ഫദ്ല്‍ ഡിസ്ട്രിക്ട് മുതല്‍ അല്‍അദ്ല്‍ ഡിസ്ട്രിക്ട്, ഓള്‍ഡ് മക്ക റോഡ്, അല്‍റവാബി സൗത്ത്, അല്‍റവാബി നോര്‍ത്ത്, കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി, ജിദ്ദ നോര്‍ത്ത് ഗെയ്റ്റ്, ജിദ്ദ ഫ്‌ളാഗ്‌പോള്‍, അല്‍ഹംറ, വെസ്റ്റ് തഹ്‌ലിയ, സാരി വെസ്റ്റ്, ഹിറാ വെസ്റ്റ്, അല്‍നഹ്ദ, ഫാത്തിമ അല്‍സഹ്‌റാ മസ്ജിദ്, ഗ്ലോബ് റൗണ്ട്എബൗട്ട്, ഫൗണ്ടെയ്ന്‍ റൗണ്ട്എബൗട്ട്, മറൈന്‍ സയന്‍സ് റൗണ്ട്എബൗട്ട്, സൗത്ത് അബ്ഹുര്‍, അല്‍റായിദ, കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി വഴി അല്‍ഫലാഹ് വരെയാണ്.