ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ടാക്‌സി നിരക്കുകൾ ഉയരുന്നത് നിയന്ത്രിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

റിയാദ്: സൗദിയിൽ ടാക്‌സി നിരക്കുകൾ ഉയരുന്നത് നിയന്ത്രിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം. ഇതിന്റെ ഭാഗമായി യാത്രാ നിരക്കുകൾ ടാക്‌സി കമ്പനികൾക്ക് നിർദ്ദേശിക്കാമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ടാക്‌സി ആപ്പുകൾ നിയന്ത്രിക്കുന്ന കമ്പനികൾക്കും നിരക്കുകൾ തീരുമാനിക്കാം. നിർദേശം പരിശോധിച്ചാകും നിരക്ക് മാറ്റത്തിന് ഗതാഗത മന്ത്രാലയം അനുമതി നൽകുക. യാത്രക്കാരിൽ നിന്നും ടാക്‌സിസ്ഥാപനങ്ങൾ അമിതനിരക്ക് ഈടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് നിരക്കുകൾ പുനഃപരിശോധിക്കുന്നത്. പുതിയ നിരക്കുകൾ നിലവിൽ ടാക്‌സി ആപ്പുകൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്ക് നിർദ്ദേശിക്കാം. ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഇ-പേയ്‌മെന്റ് സൗകര്യം ഏർപ്പെടുത്താത്ത വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ഒമാൻ

മസ്‌കത്ത്: ഇ-പേയ്‌മെന്റ് സൗകര്യം ഏർപ്പെടുത്താത്ത വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ഒമാൻ വാണിജ്യ വ്യവസായ വകുപ്പ്. ദാഹിറ ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഇലക്ട്രോണിക് പേയ്മെന്റ് സംവിധനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഒമാൻ വാണിജ്യ വ്യവസായ വകുപ്പിന്റെ പരിശോധന. ദാഹിറ ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. നിയമലംഘനത്തിന് വാണിജ്യ രജിസ്റ്ററിൽ നിന്ന് ബിസിനസ് നീക്കം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇറച്ചിക്കും കോഴിയിറച്ചിക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ജിദ്ദ – വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇറച്ചിക്കും കോഴിയിറച്ചിക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു. ഹലാല്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ വിദേശങ്ങളിലെ കശാപ്പുശാലകളും ഇറച്ചി സംസ്‌കരണ യൂനിറ്റുകളും കയറ്റുമതിക്കാരും കണിശമായി പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നുണ്ടെന്നും അതോറിറ്റി പറഞ്ഞു. ബ്രസീല്‍, ഓസ്‌ട്രേലിയ പോലുള്ള വിദേശ രാജ്യങ്ങളിലെ ഇറച്ചി, കോഴിയിറച്ചി സംസ്‌കരണ യൂനിറ്റുകളും ഫാക്ടറികളും നിരീക്ഷിക്കുന്നതിനെയും ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് കശാപ്പ് ചെയ്ത ആടുമാടുകളുടെയും കോഴികളുടെയും ഇറച്ചിയാണ് സൗദിയിലേക്ക് ഇറക്കുമതു ചെയ്യുന്നത് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഓഫാക്കാതെ നിര്‍ത്തിയ വാഹനങ്ങള്‍ കവര്‍ന്ന സംഘം അറസ്റ്റില്‍

ജിദ്ദ – ഓഫാക്കാതെ നിര്‍ത്തി ഉടമകള്‍ ഇറങ്ങിപ്പോയ തക്കങ്ങളില്‍ അഞ്ചു വാഹനങ്ങള്‍ കവര്‍ന്ന് രക്ഷപ്പെട്ട മൂന്നംഗ സംഘത്തെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു സൗദി യുവാക്കളും ഒരു ഛാഢുകാരനും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ റോഡപകട മരണ നിരക്ക് 50 ശതമാനത്തിലേറെ കുറഞ്ഞതായി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി

റിയാദ് – സൗദിയില്‍ റോഡപകട മരണ നിരക്ക് 50 ശതമാനത്തിലേറെ കുറഞ്ഞതായി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും റോഡ്‌സ് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. റിയാദില്‍ ദ്വിദിന റോഡ് സുരക്ഷാ, സുസ്ഥിരതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 2021 ല്‍ ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രം പ്രഖ്യാപിച്ചതു മുതല്‍ റോഡ് ശൃംഖലകളിലെ ഗുണനിലവാരവും സുരക്ഷയും ഉയര്‍ത്തുന്ന തലത്തിൽ റോഡ് മേഖലയില്‍ […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിലെ ഖൈബറിൽ ഭൂമിക്കടിയിൽ 4000 വർഷം പഴക്കമുള്ള പട്ടണം കണ്ടെത്തി; 2018 മുതൽ ആരംഭിച്ച പരിശോധനയിൽ കണ്ടെത്തിയത് വസ്തുക്കളും ആയുധങ്ങളും അസ്ഥികളും ഉൾപ്പെടെ ആറായിരത്തോളം വസ്തുക്കൾ.

റിയാദ് – സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറ് മദീനക്കു സമീപം ഖൈബര്‍ മരുപ്പച്ചയില്‍ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിലേക്ക് വെളിച്ചംവീശി വെങ്കലയുഗത്തില്‍ നിന്നുള്ള പുരാവസ്തു ഗ്രാമത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തിയതായി അല്‍ഉല റോയല്‍ കമ്മീഷന്‍ അറിയിച്ചു. ഈ പുരാവസ്തു കണ്ടെത്തലിന്റെ പ്രാധാന്യത്തിലേക്കും രാജ്യാന്തര തലത്തില്‍ പുരാവസ്തു ഗവേഷണ മേഖലയില്‍ ഇതിനുള്ള സ്വാധീനത്തിലേക്കും സൗദിയുടെ സാംസ്‌കാരിക ആഴത്തിലേക്കും വെളിച്ചംവീശി അല്‍ഉല റോയല്‍ കമ്മീഷന്‍ റിയാദില്‍ സൗദി പ്രസ് ഏജന്‍സി ആസ്ഥാനത്തെ കോണ്‍ഫറന്‍സ് സെന്ററില്‍ പത്രസമ്മേളനം നടത്തി. ഇതിനിടെയാണ് ഖൈബര്‍ മരുപ്പച്ചയില്‍ നാലായിരത്തിലേറെ […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

സലാലയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; 7 ഭക്ഷണശാലകൾ അടച്ചുപൂട്ടി

സലാല: സലാലയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയ 7 ഭക്ഷണശാലകൾ അധികൃതർ അടച്ചുപൂട്ടുകയും ചെയ്തു. കൂടാതെ 8 സ്ഥാപനങ്ങൾക്ക് പിഴയും ചുമത്തി. സലാലയിലുടനീളമുള്ള വിവിധ റെസ്റ്റോറന്റുകളിലും ബാർബർ ഷോപ്പുകളിലുമായിരുന്നു പരിശോധന. അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ ശരിയായ ഭക്ഷ്യ സംഭരണ രീതികൾ പാലിക്കുന്നില്ലെന്നും, ഭക്ഷണം തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ സൂക്ഷിക്കുന്ന അപകടകരമായ സംഭവങ്ങൾ ഉണ്ടായെന്നും അധികൃതർ കണ്ടെത്തി. ഇതിൽ സ്‌ക്യൂവറുകൾക്കും ബർഗറുകൾക്കുമായി ഉദ്ദേശിച്ച മാംസത്തിന്റെ അനുചിതമായ കൈകാര്യവും ഉൾപ്പെടുന്നു. അടച്ച സ്ഥാപനങ്ങൾക്ക് പുറമെ, […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈത്തിൽ സുരക്ഷാ പരിശോധന തുടരുന്നു; വിവിധ കേസുകളിലായി 18 പേര്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷാ പരിശോധന തുടരുന്നു. ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ഇഷ്ബിലിയ പ്രദേശത്ത് നടന്ന പരിശോധന ക്യാമ്പയിനിൽ വിവിധ കേസുകളിലായി 18പേരെ പൊലീസ് പിടികൂടി. കുവൈത്ത് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ മേൽനോട്ടത്തിലായിരുന്നു ക്യാമ്പയിൻ സംഘടിപ്പിച്ചത്. 1,353 ട്രാഫിക് ലംഘനങ്ങളും പരിശോധനക്കിടയിൽ കണ്ടെത്തി. ഗതാഗത നിയമലംഘനത്തിന് നാല് വാഹനങ്ങളും മോട്ടോർ സൈക്കിളുകളും നിലവിലുള്ള കേസുകളുമായി ബന്ധപ്പെട്ട ഏഴ് വാഹനങ്ങളും പിടിച്ചെക്കുകയും ചെയ്തു. താമസ കാലാവധി കഴിഞ്ഞതിന്റെ പേരിൽ […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഒമാനിൽ നിന്നുള്ള എണ്ണ കയറ്റുമതിയിൽ വർധന

മസ്‌കത്ത്:ഒമാനിൽനിന്നുള്ള എണ്ണ കയറ്റുമതിയിൽ വർധന. സെപ്തംബർ അവസാനം വരെ ആകെ കയറ്റുമതി, 230.5 ദശലക്ഷം ബാരൽ കവിഞ്ഞതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷന്റെ കണക്കുകളിൽ പറയുന്നു. ഒമാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ചൈനയാണ് മുന്നിൽ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് 2024 സെപ്തംബർ അവസാനം വരെ ഒമാന്റെ എണ്ണ കയറ്റുമതിയുടെ ആകെ അളവ് 230.5 ദശലക്ഷം ബാരലാണ്. മൊത്തം എണ്ണ ഉത്പാദനം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മയക്കുമരുന്ന് കടത്ത് കേസിലെ ആറു പ്രതികൾക്ക് സൗദിയിൽ വധശിക്ഷ

ദമ്മാം: മയക്കുമരുന്ന് കടത്ത് കേസിലെ ആറു പ്രതികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി. നാല് സൗദി പൗരൻമാരും രണ്ട് യമൻ സ്വദേശികളുമടങ്ങുന്ന സംഘത്തെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. മാരക ലഹരി വസ്തുക്കളായ ഹാഷിഷും ആംഫെറ്റാമിൻ ഗുളികകളുമായി നജ്റാൻ മേഖലയിൽ വെച്ചാണ് ഇവർ പിടിയിലായത്. മയക്കുമരുന്ന കടത്ത് കേസിൽ പിടിയിലായ ആറുപേരുടെ വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. ആറുപേരും കേസിൽ പ്രതികളാണെന്ന്‌ കോടതി കണ്ടെത്തുകയും പിന്നീട് അപ്പീൽ കോടതി ശരിവെക്കുകയും ചെയ്തതോടെയാണ് വധശിക്ഷ നടപ്പാക്കിയത്. യമൻ സ്വദേശികളായ അഹമ്മദ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യയിലെ റോഡുകൾ കണക്റ്റിവിറ്റി സൂചികയിൽ ലോകത്തിൽ ഒന്നാം സ്ഥാനത്ത്

ദമ്മാം: സൗദി അറേബ്യയിലെ റോഡുകൾ കണക്റ്റിവിറ്റി സൂചികയിൽ ലോകത്തിൽ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നതാണെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽജാസർ പറഞ്ഞു. റോഡുകളുടെ ഗുണനിലവാരത്തിൽ ജി ട്വന്റി രാജ്യങ്ങളിൽ നാലാം സ്ഥാനമാണ് സൗദിക്കുള്ളത്. രാജ്യത്തെ റോഡപകട മരണങ്ങൾ 50 ശതമാനം വരെ കുറയ്ക്കാൻ റോഡുകളുടെ ഗുണനിലവാരവും സുരക്ഷ സംവിധാനങ്ങളും സഹായിച്ചതായും മന്ത്രി വ്യക്തമാക്കി. സുരക്ഷയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തിൽ സൗദിയിലെ റോഡുകൾക്ക് ഏറെ മുന്നേറാൻ കഴിഞ്ഞതായി സൗദി ഗതാഗത മന്ത്രി പറഞ്ഞു. റിയാദിൽ സംഘടിപ്പിച്ച റോഡ് സേഫ്റ്റി […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഒമാനിലെ ഇസ്ലാമിക് ബാങ്കിംഗ് മേഖലയുടെ മൊത്തം ആസ്തിയിൽ 10.8 ശതമാനത്തിന്റെ വർധന

മസ്‌കത്ത്: ഒമാനിലെ ഇസ്ലാമിക് ബാങ്കിംഗ് മേഖലയുടെ മൊത്തം ആസ്തിയിൽ 10.8 ശതമാനത്തിന്റെ വർധന. ഇസ്ലാമിക് ബാങ്കുകളുടെ ആകെ ആസ്തി 7.9 ബില്യൺ റിയാലിലെത്തി. ഇത് സുൽത്താനേറ്റിലെ ബാങ്കിംഗ് മേഖലയുടെ മൊത്തം ആസ്തിയുടെ 18.4 ശതമാനമാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 10.8 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്കുകളിലെയും ഇസ്ലാമിക് വിൻഡോകളിലെയും നിക്ഷേപം 17.6% വർധിച്ച് 6.4 ബില്യൺ ഒമാനി റിയാലിലും എത്തിയിട്ടുണ്ട്. കോവിഡിന് ശേഷം ഇസ്ലാമിക് ബാങ്കുകൾക്ക് മൂലധനം വർധിക്കുന്നതിനോടൊപ്പം ഉപഭോക്താക്കളുടെ നിക്ഷേപവും ഉയർന്നിട്ടുണ്ട്. ഇതും […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും വ്യത്യസ്ത സമയങ്ങളിലായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കുവൈത്ത് വൈദ്യുതി മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും വ്യത്യസ്ത സമയങ്ങളിലായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കുവൈത്ത് വൈദ്യുതി മന്ത്രാലയം അറിയിച്ചു. നവംബർ 2 ശനിയാഴ്ച മുതൽ നവംബർ 9 ശനിയാഴ്ച വരെ തുടരുന്ന പവർകട്ട് നിർദ്ദിഷ്ട പ്രദേശങ്ങളെ ബാധിക്കും. ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികളാണ് വൈദ്യുതി മുടക്കത്തിന് കാരണം. രാവിലെ എട്ടു മുതൽ ഉച്ച വരെയാണ് പ്രതിദിനം വൈദ്യുതി മുടങ്ങുന്ന സമയം. വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളുടെ പട്ടിക മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈദ്യുതി മുടങ്ങുന്ന സമയം മുൻകൂട്ടി അറിയാൻ മന്ത്രാലയത്തിന്റെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി കൂടുതൽ പച്ച പുതക്കും; രാജ്യത്ത് രണ്ട് കോടി മരങ്ങൾ നടാൻ പദ്ധതി

ദമ്മാം: ഹരിത സൗദി പദ്ധതിയിൽ കൂടുതൽ മരങ്ങൾ നട്ടു പിടിപ്പിക്കുമെന്ന് പരിസ്ഥിതി,കൃഷി മന്ത്രാലയം. 2021ൽ സൗദി കരീടവകാശി തുടക്കം കുറിച്ച സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് പദ്ധതി വഴി രാജ്യത്ത് 9.5 കോടി മരങ്ങൾ നട്ടു പിടിപ്പിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോക്ടർ ഒസാമ ബിൻ ഇബ്രാഹീം ഫഖീഹ പറഞ്ഞു. പുതിയ സീസണിൽ രണ്ട് കോടി മരങ്ങൾ കൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നട്ട് പരിപാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനുള്ള പദ്ധതികൾ നടന്നുവരികയാണിപ്പോൾ. രാജ്യത്തിന്റെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽനിന്ന് പ്രവാസികൾ പണം അയക്കുന്നതിൽ വൻ വളർച്ച, സെപ്തംബറിൽ അയച്ചത് 1220 കോടി റിയാൽ

ജിദ്ദ – സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ സെപ്റ്റംബര്‍ മാസത്തില്‍ നിയമാനുസൃത മാര്‍ഗങ്ങളില്‍ സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സെപ്റ്റംബറില്‍ 1,220 കോടി റിയാലാണ് വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത്. 2021 മെയ് മാസത്തിനു ശേഷം ആദ്യമായാണ് വിദേശികളുടെ റെമിറ്റന്‍സില്‍ ഇത്രയും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തുന്നത്. തുടര്‍ച്ചയായി ഏഴാം മാസമാണ് വിദേശികളുടെ റെമിറ്റന്‍സില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയുള്ള ഒമ്പതു മാസക്കാലത്ത് […]

error: Content is protected !!