ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; കുറവെറ്റിൽ 258 വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ചു

കുവൈറ്റ് സിറ്റി: രാജ്യത്ത് കെട്ടിടങ്ങളിൽ തീപ്പിടിത്ത സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അഗ്നി സംരക്ഷാ പരിശോധകൾ കർശനമാക്കി പബ്ലിക് ഫയർ സർവീസ് ഫോഴ്സ് (പിഎഫ്എസ്). പരിശോധനയിൽ സുരക്ഷാ വീഴ്ചകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന ഈ ആഴ്ച വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള 258 കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നതായി അധികൃതർ പ്രഖ്യാപിച്ചു.

നേരത്തേ പല തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നു എങ്കിലും ആവശ്യമായ തീപിടിത്ത പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ബിസിനസ് സ്ഥാപനങ്ങൾ പരാജയപ്പെട്ടതിൻ്റെ ഫലമായാണ് അടച്ചുപൂട്ടൽ നടപടിയെന്ന്പ ബ്ലിക് ഫയർ സർവീസ് ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. പല സ്ഥാപനങ്ങൾക്കും ആവശ്യമായ അഗ്നിശമന ലൈസൻസ് ലഭിക്കാൻ ആവശ്യമായ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തത് ജീവനക്കാരെയും ഉപഭോക്താക്കളെയും അപകടത്തിലാക്കിയതായും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.



ബിസിനസ് സ്ഥാപനങ്ങൾ അവശ്യ സുരക്ഷാ നടപടികളും നിയമപരമായ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെ ജനങ്ങളുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് അടച്ചു പൂട്ടലുകൾ ഉൾപ്പെടെയുള്ള നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ അറിയിച്ചു.

രാജ്യത്തുടനീളമുള്ള ബിസിനസുകളെ സജീവമായി നിരീക്ഷിക്കുകയും മുന്നറിയിപ്പുകൾ നൽകുകയും അഗ്നി സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ നടത്തുകയും ചെയ്യുന്നത് തുടരുമെന്നും പബ്ലിക് ഫയർ സർവീസ് ഫോഴ്സ് വ്യക്തമാക്കി.

ഈ അടച്ചുപൂട്ടലുകൾ ബിസിനസ്സ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെങ്കിലും, എല്ലാ വാണിജ്യ സ്ഥാപനങ്ങളും അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. അഗ്നിശമന ലൈസൻസ് നേടുകയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുന്നതിലൂടെ നിയമം പാലിക്കുന്നത് ഉറപ്പാക്കുക മാത്രമല്ല, ഉപഭോക്താക്കൾ, ജീവനക്കാർ, സ്വത്ത് എന്നിവയുടെ സുരക്ഷ കൂടിയാണ് ഉറപ്പാക്കുന്നതെന്നും അധികൃതർ അറിയിച്ചു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

🌐 ഇന്നത്തെ വിനിമയ നിരക്ക്

➖➖➖➖➖➖➖➖➖🪙 കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില➖➖➖➖➖➖➖➖➖ 22 കാരറ്റ് 🪙 1 ഗ്രാം. 4,650രൂപ 🪙 8 ഗ്രാം. 37,200 രൂപ 24 കാരറ്റ് 🪙 1 ഗ്രാം.
error: Content is protected !!